നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക
jyotishakulam@gmail.com
നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Tuesday 21 August 2012

തീര്‍ത്ഥജലം


ശുദ്ധമായതും ശുദ്ധീകരിക്കുവാന്‍  കഴിവുള്ളതുമായ ജലം എന്ന മാനം കല്പിച്ച് പൂജാസ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും നല്‍കാറുള്ള
ജലമാണ് തീര്‍ത്ഥജലം . ഈശ്വരന്റെ സൃഷ്ടിയുടെ ഏറ്റവും അടുത്ത് ബന്ധപ്പെട്ടുനില്‍ക്കുന്നതാണ് ജലം.

ദിവ്യമായ  തീര്‍ത്ഥജലം തളിക്കൽ ശിരസ്സും ദേഹവും ഏറ്റുവാങ്ങുകയും കയ്യിൽ ആദരവോടെ സ്വീകരിച്ച് കുടിക്കുകയും ചെയ്യുന്നത് പുണ്യകർമ്മമായി ക്ഷേത്ര വിശ്വാസികൾ കരുതുന്നു. തീർത്ഥജലം കുടിക്കുമ്പോൾ അവനവനിലെ പരമാത്മ ചൈതന്യം ഉണരുമ്പോൾ ഉണ്ടാകുന്ന അനുഭൂദി ഭക്തന് അനുഭവപ്പെടുമെന്നാണ് ക്ഷേത്രസങ്കൽപ്പം.

തീർത്ഥജലത്തിന് ഋഷിമാർ പറയുന്ന പേര് ആപസ്തത്വം എന്നാണ്. അഗ്നിഹോത്രം നിത്യം നടത്തുന്ന-ധ്യാനവും മനനവും നിദിധ്യാസനവും പരിശീലിക്കുന്ന ബ്രാഹ്മണന് മാത്രമേ ആപസ്തത്വം സൃഷ്ടിക്കാൻ അർഹതയുള്ളു എന്ന് യജുർവേദം പറയുന്നു.’ആപോഹിഷ്ടാദി’ എന്ന ഋക് ഉപദേശരൂപത്തിൽ സ്വീകരിച്ച ബ്രാഹ്മണൻ ജലത്തെ അനുഷ്ടാനപൂർവ്വം ജപിച്ച് തീർത്ഥമാക്കിയതിനു ശേഷം ഭക്തന് നൽകണം.എങ്കിൽ ഭക്തൻ തന്റെ മനോമാലിന്യങ്ങളെ അകറ്റാൻ ശക്തിനേടി ക്രമേണ ബ്രഹ്മജ്ഞാനധികാരിയായി തീരുകയും ചെയ്യുമെന്നാണ് തീർത്ഥജലതത്വം.

ശനിദോഷം മാറ്റാന്‍ ധ്യാനവും പൂജയും


ശനി അനിഷ്ടരാശിയില്‍ ചാരവശാല്‍ വരുന്നകാലമാണ് ശനിദശാകാലം. ശനി ചാരവശാല്‍ പന്ത്രണ്ട്, ജന്മം, അഷ്ടമം എന്നീ രാശികളില്‍ നില്‍ക്കുന്ന കാലവും കണ്ടകശ്ശനി കാലവും ഏഴരശ്ശനി കാലവും ശനിപ്പിഴയാണ്.

ശനിദോഷം കൊണ്ട് ദുരിതം അനുഭവിക്കുന്നവര്‍ മഹാഗണപതിയേയും അയ്യപ്പനേയും ഹനുമാനേയും ധ്യാനിക്കുന്നതും പൂജിക്കുന്നതും ഗുണകരമാണ്. ശിവനും ശിവന്‍റെ പുത്രന്മാരായ ഗണപതിക്കും അയ്യപ്പനും ശനിയുടേയും രാഹുവിന്‍റേയും ദോഷങ്ങള്‍ എളുപ്പം മാറ്റാന്‍ കഴിയും.

സാധാരണ ഗതിയില്‍ ശനിദോഷത്തിന് ശാസ്താവിനെ ഭജിക്കുകയും പൂജിക്കുകയുമാണ് പതിവ്. എന്നാല്‍ ഹനുമാനും മഹാഗണപതിക്കും ശനിയുടെ നീരാളിപ്പിടിത്തത്തില്‍ നിന്നും ആളുകളെ രക്ഷപ്പെടുത്താനും സാധിക്കും. ഈ രണ്ട് ദേവന്മാരും മുമ്പ് ശനിയുടെ ഉരുക്കു മുഷ്ടിയില്‍ നിന്നും രക്ഷ നേടിയവരാണ്.

മഹാഗണപതി തന്‍റെ നയതന്ത്രങ്ങള്‍ കൊണ്ടാണ് ശനിയെ കീഴ്പ്പെടുത്തിയത്. എന്നാല്‍ ഹനുമാനാവട്ടെ തന്‍റെ വീരശൗര്യങ്ങള്‍ കൊണ്ടാണ് ശനിയെ ജയിച്ചത്.

തന്നെയും തന്നെ ഉപാസിക്കുന്നവരേയും രാമനാമം ജപിക്കുന്നവരേയും ഒരിക്കലും തൊടുക പോലുമില്ലെന്ന് ആഞ്ജനേയന്‍ ശനിയെ കൊണ്ട് സത്യം ചെയ്തിട്ടേ വിട്ടുള്ളു.


ഇത് സംബന്ധിച്ച കഥ ഇങ്ങനെയാണ്, ഒരിക്കല്‍ ശനീശ്വരന്‍ വൃദ്ധ ബ്രാഹ്മണനായി വേഷം ധരിച്ച് ഗണപതിയെ സമീപിച്ചു. ശനി ഗ്രസിക്കാനാണ് വന്നതെന്ന് മനസ്സിലാക്കിയ ഗണപതി ശനീശ്വരനോട് പറഞ്ഞു, താങ്കള്‍ എന്തിനാണോ വന്നത് അക്കാര്യത്തില്‍ താങ്കളെ ഞാന്‍ നിരാശപ്പെടുത്തുന്നില്ല.

പക്ഷെ, പുറം കാഴ്ച കണ്ട് ആരെയും വിശ്വസിക്കുന്ന കൂട്ടത്തിലല്ല ഞാന്‍. അതുകൊണ്ട് താങ്കളുടെ വലതു കൈയൊന്നു നീട്ടു. പറയുന്നത് സത്യമാണോ എന്നു നോക്കട്ടെ.

ഗണപതിയുടെ തന്ത്രം മനസ്സിലാകാത്ത ശനീശ്വരന്‍ വലതുകൈ നീട്ടി. ഗണപതി അതില്‍ നാളെ എന്നെഴുതി. നാളെ വന്ന് തന്നില്‍ പ്രവേശിച്ചുകൊള്ളാനാണ് ഗണപതി എഴുതിയിരിക്കുന്നത് എന്ന് മനസ്സിലാക്കി ശനീശ്വരന്‍ തിരിച്ചുപോയി.

പിറ്റേന്ന് ശനീശ്വരന്‍ വീണ്ടുമെത്തി. അപ്പോള്‍ ഗണപതി പറഞ്ഞു ഉള്ളം കൈ നോക്കൂ, അതില്‍ നാളെ എന്നാണ് എഴുതിയിരിക്കുന്നത്. ശ്രേഷ്ഠന്മാര്‍ വാക്കു തെറ്റിക്കാറില്ല, അതല്ല എഴുതിയത് മായ്ക്കാനാവുമെങ്കില്‍ അങ്ങനെ ചെയ്ത് എന്നില്‍ പ്രവേശിച്ചുകൊള്ളു.


ഗണപതിയുടെ തന്ത്രത്തില്‍ കുരുങ്ങി ഇളിഭ്യനായി ശനീശ്വരന്‍ തിരിച്ചു പോവുന്നതു കണ്ട ഹനുമാന്‍ പൊട്ടിച്ചിരിച്ചു.

ദേഷ്യവും നാണക്കേടും കൊണ്ട് ചുമന്ന ശനി തന്‍റെ കാലദണ്ഡ് നോക്കി ഹനുമാന് ശനി വരേണ്ട കാലമായി എന്ന് മനസ്സിലാക്കുകയും ഹനുമാന്‍റെ കാലചക്രത്തില്‍ പ്രവേശിക്കാനായി അങ്ങോട്ടു ചെന്നു.

ശനി അടുത്തെത്തിയതോടെ ഉഗ്രതയോടെ ഒരുവട്ടം ഗര്‍ജ്ജിച്ച ഹനുമാന്‍ ആകാശ തുല്യനായി വളരുകയും ശനീശ്വരന്‍റെ മുടിക്കെട്ടില്‍ പിടിച്ചുതൂക്കി ആകാശത്തിലും ഭൂമിയിലും മുട്ടാതെ തൂങ്ങിക്കിടപ്പായി. വേദന കൊണ്ട് പുളഞ്ഞ ശനീശ്വരന്‍ നിലവിളിക്കാന്‍ തുടങ്ങി.

അപ്പോള്‍ ഹനുമാന്‍ പറഞ്ഞു, ധൃതിപ്പെടാതെ, നമ്മേയും ഗണപതിയേയും മാത്രമല്ല ഞങ്ങളെ ആരാധിക്കുന്ന ഭക്തന്മാരേയും പിടികൂടില്ലെന്ന് സത്യം ചെയ്താല്‍ മാത്രമേ വിട്ടയയ്ക്കൂ. ശനീശ്വരന്‍ അത് സമ്മതിച്ച് പ്രാണനും കൊണ്ട് ഓടിപ്പോയി. ഈ കഥയില്‍ നിന്ന് വ്യക്തമാവുന്നത് ഗണപതിയേയും ഹനുമാനേയും ഭക്ത്യാദര പൂര്‍വം ധ്യാനിക്കുന്നതും പൂജിക്കുന്നതും ശനി ദോഷം അകറ്റാന്‍ ഉത്തമം ആണെന്നാണ്.


രുദ്രാക്ഷം


ശിവചൈതന്യവുമായി ബന്ധപ്പെടുത്തിയാണ് രുദ്രാക്ഷത്തിന് ഹിന്ദുക്കള്‍ ആത്മീയപരമായും ജ്യോതിഷപരമായും ഉയര്‍ന്ന സ്ഥാനം നല്‍കിയിരിക്കുന്നത്. രുദ്രാക്ഷം ധരിക്കുന്നത് മൂലം ഗ്രഹ ദോഷങ്ങള്‍ അകലുകയും സമ്പത്ത്, സമാധാനം, ആരോഗ്യം എന്നിവ ഉച്ചസ്ഥായിയില്‍ എത്തുകയും ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

രുദ്രാക്ഷം തെരഞ്ഞെടുക്കുന്നത് പോലെതന്നെ ധരിക്കുന്നതിനും ചില നിയമങ്ങള്‍ ഉണ്ട്. രുദ്രാക്ഷം ധരിക്കുന്ന സമയത്ത് ശുദ്ധവൃത്തികള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്.

പ്രാര്‍ത്ഥനയും മന്ത്രോച്ചാരാണവും നടത്തി ഐശ്വര്യദായക ദിവസങ്ങളില്‍ വേണം രുദ്രാക്ഷ ധാരണം നടത്തേണ്ടത്. ധരിക്കുന്ന ആള്‍ ദിവസവും രുദ്രാക്ഷമന്ത്രം ഉരുക്കഴിക്കേണ്ടതുമുണ്ട്.

ഋതുമതികളായിരിക്കുന്ന സമയത്ത് രുദ്രാക്ഷം ധരിക്കാന്‍ പാടില്ല. ഉറങ്ങാന്‍ പോവുമ്പോള്‍ രുദ്രാക്ഷം ധരിക്കാന്‍ പാടില്ല. രുദ്രാക്ഷം വിശുദ്ധമായ സ്ഥലത്ത് വേണം സൂക്ഷിക്കേണ്ടത്‍. ദിവസവും രാവിലെ സ്നാനം കഴിഞ്ഞ ശേഷം മന്ത്രം ഉരുക്കഴിച്ച് ധരിക്കണം. വൈകിട്ട് ഊരി വയ്ക്കുമ്പോഴും മന്ത്രോച്ചാരണം നടത്തണം.

ലൈംഗിക ബന്ധം നടത്തുമ്പോള്‍ രുദ്രാക്ഷം അണിയരുത്. ശവദാഹത്തില്‍ പങ്കെടുക്കുമ്പോഴും പ്രസവം നടന്ന വീട്ടില്‍ വാലായ്മ കഴിയുന്നതിന് മുമ്പ് സന്ദര്‍ശനം നടത്തുമ്പോഴും രുദ്രാക്ഷം അണിയരുത് എന്നാണ് വിദഗ്ധമതം.


രുദ്രാക്ഷ ധാരണാഗുണങ്ങള്‍
ഒറ്റ മുഖ രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?

സംസാരദുഃഖത്തില്‍ നിന്നും മോചനം, മനസ്സിന്ടെ ദൃഡത, ബ്രഹ്മഹത്യ പാപം നശിക്കും.

രണ്ടു മുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
ഗ്രഹസ്ഥ ജീവിതം സുഖമമായിത്തീരും.

മൂന്നുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
അഭീഷ്ടസിദ്ധി, അഗ്നിഭയം അകലുന്നു, സ്ത്രീഹത്യാപാപത്തെ ഇല്ലാതാക്കുന്നു.

നാലുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
ബുദ്ധിശക്തി വര്‍ദ്ധിക്കുന്നു, ചിത്തഭ്രമം അകലുന്നു, നരഹത്യാ പാപത്തെ ഇല്ലാതാക്കുന്നു.

അഞ്ചുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
മുക്തിദായകം, നെഞ്ചുസംബന്ധമായ വേദനകള്‍ക്ക് ആശ്വാസം.

ആറുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
ഓര്‍മ്മശക്തിവര്‍ദ്ധിക്കും, പാപമുക്തി ഭവിക്കും.

ഏഴുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
സര്‍പ്പഭയം ഇല്ലാതാകുന്നു, ദീര്‍ഘായുസ്സ്.

എട്ടുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
വിഘ്നങ്ങള്‍ തീരും, സമ്പത്ത് വര്‍ദ്ധിക്കും.

ഒമ്പത് മുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
സന്താനലബ്ധി, നവഗ്രഹദോഷങ്ങള്‍ അകലും, രക്തസംബന്ധമായ രോഗങ്ങള്‍ മാറും.

പത്തുമുഖമുള്ളരുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
മാനസ്സിക സംഘര്‍ഷം അകലുന്നു, നീര്‍ദോഷം, ശ്വാസരോഗങ്ങള്‍ എന്നിവയ്ക്ക് ശമനം.

പതിനൊന്നു മുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
യജ്ഞം ചെയ്താലുള്ള ഗുണം,  പകര്‍ച്ചവ്യാധികള്‍ അകലും.

പന്ത്രണ്ടുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
തേജസ് വര്‍ദ്ധിക്കുന്നു, നേത്രസംബന്ധമായ രോഗങ്ങള്‍ അകലും.

പതിമൂന്ന് മുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
ആത്മശാന്തി അനുഭവപ്പെടുന്നു

പതിനാലുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
രോഗങ്ങളില്‍ നിന്ന് മുക്തി, ശരീരബലം വര്‍ദ്ധിക്കുന്നു.

ചൊവ്വാ ദോഷം


ജാതകത്തിലെ പ്രധാന ദോഷങ്ങളില്‍ ഒന്നാണ് ചൊവ്വാ ദോഷം. ജാതത്തില്‍ ഏഴ് എട്ട് എന്നീ ഭാവങ്ങളില്‍ ചൊവ്വ നില്‍ക്കുന്നതാണ് ചൊവ്വാദോഷം.സ്ത്രീയ്ക്ക് ചൊവ്വാ ദോഷമുണ്ടെങ്കില്‍ പുരുഷ ജാതകത്തിലും തുല്യ പരിഹാരത്തോടെ ചൊവ്വാ നില്‍ക്കണം.

സ്ത്രീ ജാതകത്തില്‍ എട്ടിലോ ഏഴിലോ ചൊവ്വാ നിന്നാല്‍ പുരുഷ ജാതകത്തില്‍ ഏഴില്‍ തന്നെ ചൊവ്വാ വേണം. സ്ത്രീയുടെ ഏഴാം ഭാവം കൊണ്ട് ഭര്‍ത്താവിന്‍റെ സൗഭാഗ്യവും എട്ടാം ഭാവം കൊണ്ട് വൈധവ്യവുമാണ് കണക്കാക്കുക.

പുരുഷ ജാതകത്തിലാവട്ടെ, ഏഴാമിടം ഭാര്യാ സ്ഥാനവും എട്ടാമിടം ആയുര്‍ സ്ഥാനവുമാണ്. സ്ത്രീയുടെ ജാതകത്തില്‍ എട്ടിലോ ഏഴിലോ പാപ ഗ്രഹം വന്നാല്‍ ഭര്‍ത്താവിന് മരണമോ നീണ്ട വിരഹമോ ആണ് ഫലം.

അതായത്, ഇതിനു പരിഹാരം ഭര്‍ത്താവിന്‍റെ ജാതകത്തില്‍ ഏഴാമിടത്ത് ബലമുള്ള ഒരു പാപഗ്രഹം വേണം. എന്നാല്‍ സ്ത്രീയുടെ ഏഴ്, എട്ട് ഇടങ്ങളിലെ പാപ ഗ്രഹങ്ങള്‍ക്ക് പരിഹാരമായി പുരുഷന്‍റെ എട്ടാം ഭാവത്തില്‍ ശക്തനായ പാപ ഗ്രഹമുള്ളതുകൊണ്ട് കാര്യമില്ല. അത് പുരുഷന്‍റെ മരണമോ മരണത്തിനു തുല്യമായ അവസ്ഥയോ ഉണ്ടാക്കും.

പുരുഷ ജാതകത്തില്‍ ലഗ്നം, ചന്ദ്രന്‍, ശുക്രന്‍ എന്നിവരെ വച്ചാണ് പാപന്മാരെ ചിന്തിക്കേണ്ടത്. സ്ത്രീ ജാതകത്തില്‍ ലഗ്നാല്‍ ഏഴില്‍ ചൊവ്വാ നിന്നാല്‍ അതേപോലെ പുരുഷ ജാതകത്തില്‍ ലഗ്നാല്‍ ഏഴില്‍ ചൊവ്വാ വരണം.

പുരുഷ ജാതകത്തില്‍ ശുക്രന്‍റെ ഏഴില്‍ ചൊവ്വയുണ്ടെങ്കില്‍ അതിനു ബദലായി സ്ത്രീജാതകത്തില്‍ ലഗ്നാലോ ചന്ദ്രാലോ ഏഴില്‍ ചൊവ്വാ വരണം.

സ്ത്രീ ജാതകത്തില്‍ ചൊവ്വ രണ്ട്, നാല്, ഏഴ്, എട്ട്, പന്ത്രണ്ട് എന്നീ ഭാവങ്ങളില്‍ എവിടെയെങ്കിലും നിന്നാല്‍ ഭര്‍ത്താവിന്‍റെ ജാതകത്തില്‍ രണ്ട് നാല്, ഏഴ്, പന്ത്രണ്ട് എന്നിവിടങ്ങളില്‍ എവിടെയെങ്കിലും കുജന്‍ നിന്നാലേ പരിഹാരമാവൂ... എന്നാല്‍ കുജന്‍റെ ബലം കണക്കാക്കേണ്ടത് നില്‍ക്കുന്ന രാശി, അതിന്‍റെ അധിപന്‍, അതിന്‍റെ ബലം എന്നിവ കൂടി കണക്കാക്കേണ്ടതാണ്.

സുദര്‍ശന ഹോമം


ജാതകവശാലോ പ്രശ്നവശാലോ ബുധനും വ്യാഴത്തിനും അനിഷ്ട സ്ഥിതിയാണെങ്കില്‍ സുദര്‍ശന ഹോമം നടത്തുകയാണ് പരിഹാരം. സുദര്‍ശന ഹോമത്തിലൂടെ ശത്രു ദോഷം ആഭിചാര ദോഷം എന്നിവയെ മറികടക്കാനാവും.


സുദര്‍ശന ഹോമം രണ്ട് രീതിയില്‍ നടത്താറുണ്ട്- ലഘു സുദര്‍ശന ഹോമം, മഹാ സുദര്‍ശന ഹോമം എന്നിങ്ങനെ. ദോഷ തീവ്രത വളരെ കൂടുതലാണെങ്കിലാണ് മഹാ സുദര്‍ശന ഹോമം നടത്തുന്നത്
ക്ഷേമൈശ്വര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും പിതൃദോഷ ശാന്തിക്കും സുദര്‍ശന ഹോമം നടത്താറുണ്ട്.

എള്ള്, അക്ഷതം, പഞ്ചഗവ്യം, കടലാടി, കടുക്, നെയ്യ്, പാല്‍പ്പായസം എന്നീ ദ്രവ്യങ്ങളാണ് ഹോമത്തിന് ഉപയോഗിക്കുന്നത്. ഹോമത്തിനൊപ്പം ദോഷ ശാന്തിക്കായി മഹാസുദര്‍ശന യന്ത്രധാരണവും നടത്താറുണ്ട്.

സുദര്‍ശന മന്ത്രം

ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ
പരായ പരം പുരുഷായ പരമാത്മനേ
പരകര്‍മ്മ മന്ത്രയന്ത്രൌഷധാസ്ത്രശസ്ത്രാണി
സംഹര സംഹര മൃത്യോര്‍മ്മോചയ മോചയ
ഓം നമോ ഭഗവതേ മഹാസുദര്‍ശനായ
ദീപ്ത്രേ ജ്വാലാ പരീതായ സര്‍വദിക്ഷോഭണകരായ ബ്രഹ്മണേ
പരജ്യോതിഷേ ഹും ഫട്

വിഗ്രഹാരാധന


ലോകത്തിൽ എവിടേയും പരക്കെ പ്രചാരത്തിലുള്ള ഒരു ആരാധനാസമ്പ്രദായം. പുരാതന കാലത്ത് ലോകത്തിൽ നിലവിലുണ്ടായിരുന്ന എല്ലാ സംസ്കാരങ്ങളിലും ഏതെങ്കിലും തരത്തിലുള്ള വിഗ്രഹാരാധന നിലവിൽ നിന്നിരുന്നു. ഇന്ത്യയിൽ ഹിന്ദുക്കൾ(പുരാതന കാലത്തെ സിന്ധു നദീ തട വാസികൾ, ദ്രാവിഡർ)ആണ്‌ ബിംബാരാധന തുടങ്ങിയത് എന്ന് കരുതുന്നു. മനസ്സിൽ ഏതെങ്കിലും സങ്കല്പരൂപത്തിൽ ഒരു ദൈവത്തെ ആരാധിക്കുന്നതിനെയും വിഗ്രഹം എന്ന് പറയാം. അത്തരൂണത്തിൽ എല്ലാ ജനങ്ങളും ഏതെങ്കിലും ഒരു തരത്തിൽ വിഗ്രഹത്തെ (രൂപം) ആരാധിക്കുന്നവരാണ് എന്ന് പറയാം. കേരളത്തിൽ ഹിന്ദുക്കളെ കൂടാതെ ചില വിഭാഗം ക്രിസ്ത്യാനികളും(കുരിശ്, ചിത്രങ്ങൾ)ആരാധിക്കുന്നുണ്ട്.

വൈദിക കാലത്തിനു മുൻപ് ജനങ്ങൾ ഭയത്തിൽ നിന്നാണ് ഭക്തി കണ്ടെത്തിയത്. സൂര്യനേയും ചന്ദ്രനേയും മറ്റുമവർ ആരാധിച്ചു. പശുവും ചില വന്യമൃഗങ്ങളും പൂജിക്കപ്പെട്ടു. അതെല്ലാം ദൈവമാണെന്നാണ് അവർ ധരിച്ചിരുന്നത്. കൂടാതെ മരിച്ചു പോയ കാരണവർന്മാരേയും മുത്തപ്പൻ എന്ന പേരിൽ ആരാധിച്ചിരുന്നു. സിന്ധു നദി സംസ്കാരം നിലനിന്ന കാലം മുതലേ വിഗ്രഹങ്ങളെ ആരാധിച്ചു വരുന്നുണ്ട്. കേരളത്തിൽ പണ്ടുകാലം മുതലേ, രക്ഷസ്സ്, മുത്തപ്പൻ, യക്ഷി, സർപ്പങ്ങൾ എന്നിവയെ ആരാധിച്ചിരുന്നതായി കാണാം. ജൈനന്മാർ ശിലകളിൽ അവരുടെ ക്ഷേത്രങ്ങൾ പണിതു. ചുറ്റുമുള്ള കാടുകളും അവിടവിടെ നിലനിന്ന ചെറിയ വിഗ്രഹ പ്രതിഷ്ഠകളും ചേർത്ത് ഇവ കാവ് എന്നറിയപ്പെട്ടു. പിന്നീട് ആര്യന്മാർ ഇതെല്ലാം സ്വന്തമാക്കിയപ്പോൾ അവരുടേതായ വിഗ്രഹങ്ങളേയും മറ്റും പ്രതിഷ്ഠിച്ചു. എതിർപ്പ് ശക്തമായ ഇടങ്ങളിൽ പഴയ ദൈവങ്ങളെത്തന്നെ ആരാധിക്കാൻ സമ്മതിക്കുകയും ഉണ്ടായി.

മിന്നൽ പിണരിനോടും കൊടുംകാറ്റിനോടും ജലപ്രളയത്തോടും മനുഷ്യർക്ക് തോന്നിയ ഭയസമ്രിശമായ വികാരം പിൽകാലത്ത് ഭക്തിയുടെ രൂപം ധരിച്ചു. മിന്നൽ പിണർ അദൃശ്യനായ ഇന്ദ്രന്റെ കയ്യിലെ വജ്രം എന്ന സർവസംഹാരകമായ ആയുധമായി ജനം ഗണിച്ചു. ജലപ്രളയത്തെ വരുണനോട് ബന്ധിച്ചു, കാറ്റിനെ വായുദേവനോടും; സൂര്യൻ കർമ്മസാക്ഷിയും ജഗച്ചക്ഷുസും സവിതാ(സ്രഷ്ടാ)വും ആയി. ആദ്യം സൂര്യനെ നോക്കി അർഘ്യം സമർപ്പിച്ച മനുഷ്യൻ അടുത്തുനിന്നു പൂവിട്ടു പൂജിക്കാൻ ആഗ്രഹിച്ചപ്പോൾ കയ്ക്കെത്താവുന്ന ഒരു പ്രതീകം സൃഷ്ടിച്ചു. ഇന്ദ്രാദ്യരായ അദൃശ്യശക്തികളെയും പ്രതീകത്തിൽ കണ്ടേ പൂജിക്കാൻ കഴിയൂ. അങ്ങനെ അമൂർത്തമായവയെ കുറിച്ചുള്ള ധാരണകൾക്കു വ്യക്തവും മൂർത്തവും ആയ രൂപം നൽകിയപ്പോൾ വിഗ്രഹം ജനിച്ചു.
കുരിശിനെ ത്യാഗത്തിന്റെ പ്രതീകമായി കരുതുന്ന ക്രിസ്ത്യൻ, വിഗ്രഹാരധകൻ ആണ് എന്ന വിശാലമായ അർത്ഥത്തിൽ ഏതു പ്രതീകവും വിഗ്രഹമാവും. ക്രിസ്ത്യൻ സഭകളിൽ മിക്കവരും ശ്രീയേശുവിന്റെ പ്രതീകം (വിഗ്രഹം) വെച്ച് ആരാധിക്കാറുണ്ട്. വിഗ്രഹാ‍രാധന ഇല്ല എന്നു കരുതുന്ന സഭകളിലും ഒരു കുരിശ് ക്രിസ്തുവിന്റെ പ്രതീകമായി കണക്കാറുണ്ട്. വിഗ്രഹം എന്നത് ഒരു പ്രതീകമായത് കൊണ്ട് ഇത് സഭകൾ തമ്മിൽ ഒരു പാട് തർക്കത്തിന് ഇടയാക്കിയ കാര്യമാണ്.

ബുദ്ധമതസ്തരിൽ ബുദ്ധനെ ആചരിക്കുന്നവരുണ്ട്, ഇതിൽ ബുദ്ധന്റെ വിഗ്രഹം തന്നെയാണ് വെച്ചാരാധിക്കുന്നത്. പരബ്രഹ്മത്തെ ആരാധിക്കുന്നുണ്ടെങ്കിലും അവിടെയും പരബ്രഹ്മത്തിന് ഒരു പ്രതീകം ഉണ്ടാകാറുണ്ട്.

വിഗ്രഹം തന്നെ ഈശ്വരൻ എന്ന ചിന്ത ഈ മതങ്ങളിൽ ഒന്നും തന്നെ ഇല്ല, ഇവയെല്ലാം ഈശ്വരന്റെ പ്രതീകം എന്നാണ് എല്ലാവരും കണക്കാക്കുന്നത്. വിഗ്രഹത്തെ ദൈവമായി കണക്കാക്കുന്നതിനെയാണ്‌ ബൈബിളിൽ എതിർപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. വിഗ്രഹത്തെ മുന്നിൽ വച്ച് ദൈവത്തെ ധ്യാനിക്കുന്നതിനെയല്ല. പ്രാകൃതരാണ് വിഗ്രഹത്തെ ഈശ്വരനായി കണക്കാക്കുന്നത്. അവർ വിഗ്രഹം ദൈവമായി അനിഷ്ടങ്ങൾ പ്രവർത്തിക്കുമെന്ന് വിശ്വസിച്ചിരുന്നിരിക്കണം.

ക്ഷേത്ര ബിംബങ്ങൾ പൊതുവേ ചരം (ചലം) അചരം (അചലം) എന്നിങ്ങനെ രണ്ടു തരമുണ്ട്. ചലിക്കുന്ന പ്രതിഷ്ഠകളാണ് ചരം. നാഗർക്കും കാളിക്കും ചരങ്ങളാവാം. കാളിയുടെ സങ്കല്പത്തിൽ ചരപ്രതിഷ്ഠയായി മുടി അഥവാ കിരീടം വച്ച്ച് ആരാധിക്കുന്നുണ്ട്. മുടിയില്ലെങ്കിൽ വെറും പീഠമോ, പീഠവും വാളോ ത്രിശൂലമോ ചേർന്നും ദേവീ സങ്കല്പമായി ഭവിക്കും. അപൂർവ്വം ചില സന്ദർഭങ്ങളിൽ പട്ട് അർദ്ധവൃത്താകൃതിയിൽ ഞ്ഞൊറിഞ്ഞുവച്ചും ദേവിയെ സങ്കല്പിക്കാറുണ്ട്. വാൽക്കണ്ണാടിയിലും ദേവിസങ്കല്പമാകാം. എന്നാൽ ഭഗവതിക്ക് സ്ഥിര പ്രതിഷ്ഠയാണ്. വിഷ്ണു, ശിവൻ, മുരുകൻ അയ്യപ്പൻ എന്നീ ദൈവങ്ങൾക്ക് സ്ഥിര പ്രതിഷ്ഠയേ ആകാവൂ.

വിഗ്രഹത്തിൽ ഈശ്വര ചൈതന്യം ആരോപിക്കുകയാണ് ചെയ്യുന്നത്. വിഗ്രഹങ്ങൾ എട്ടുതരം ഉണ്ട് എന്നു പറയാം.

ശൈലീദാരുമയീലൌഹി ലേപ്യാലേഖ്യാ ച സൈകതാ
മനോമയീ മണിമയീ”


എന്ന ശ്ലോകത്തിൽ നിന്ന് പ്രതിഷ്ഠകൾ എട്ടു തരത്തിൽ ഉണ്ടെന്ന് അനൂമാനിക്കാം

ശൈലി - സാധാരണയായി ക്ഷേത്രങ്ങളിൽ കാണുന്ന ശിലാവിഗ്രഹത്തെയാണ് ‘ശൈലി’ എന്നു പറയുന്നത്. ഗൂരുവായൂരിലെ പ്രതിഷ്ഠ മാർദ്ദവമുള്ള അഞ്ജനാശിലയിൽ ആണ്. കേരളത്തിൽ മറ്റിടാങ്ങളിൽ കൃഷ്ണശിലാ വിഗ്രഹങ്ങൾ കണ്ടു വരുന്നു. സാളഗ്രാമങ്ങൾ കുടശ്ശർക്കരയോഗം എന്ന പശ കൊണ്ട് ചേർത്ത വിഗ്രഹം പത്മനാഭസ്വാമിക്ഷേത്രത്തിൽ ഉണ്ട്. ചോറ്റാനിക്കരദേവിയും മറ്റും വെട്ടുകല്ലിലെ വിഗ്രഹങ്ങളാണ്.

ദാരുമയി- പൊതുവെ മരങ്ങൾ കൊണ്ട് ഉണ്ടാക്കിയ വിഗ്രഹങ്ങളെ ദാരുമയി എന്നു പറയുന്നു. ചില ഭദ്രകാളിക്ഷേത്രങ്ങളിൽ തടികൊണ്ട് നിർമ്മിച്ച ‘ചാന്താടികോലം’ ഉണ്ട്. തിരുവനന്തപുരത്തെ മുടിപ്പുരകളിൽ വരിക്കപ്ലാവ് കൊണ്ട് തീർത്ത വിഗ്രഹങ്ങൾ ഉണ്ട്.

ലൌഹി- ലോഹം കൊണ്ട് നിർമ്മിച്ചവയെ ലൌഹി എന്നു പറയപ്പെടുന്നു. പഞ്ചലോഹനിർമ്മിതമായ വിഗ്രഹം ആണു ഗൃഹങ്ങളിൽ സാധാരണയായി പൂജിക്കാറുള്ളത്. ഇവ സ്ഥിരമായി പീഠത്തിൽ ഉറപ്പിക്കാത്തവയാ‍ണ്. തങ്കം , സ്വർണ്ണം, വെള്ളി, ചെമ്പ് എന്നീലോഹങ്ങൾ ആണ് സാധരണയായി ഉപയോഗിക്കാറുള്ളത്.ശബരിമല അയ്യപ്പൻ പഞ്ചലോഹനിർമ്മിതമാണ്.

ലേപ്യ-ദിവ്യൌഷദങ്ങൾ, മഞ്ഞൾ, ചാണകം ഇവയിലേതെങ്കിലും വിശുദ്ധ വസ്തുക്കൾ ഉരൂട്ടി ഉണ്ടാക്കുന്ന വിഗ്രഹങ്ങൾ. പഴനിയിലെ മാത്രശിലാ വിഗ്രഹം ഉദാഹരണം. പടുക്കയിൽ ചാണകം ഉരുട്ടി ഗണപതിക്ക് വക്കുന്നതും ഇതിന് ഉദാഹരണമാണ്. ലേഖ്യ-ലേഖനം ചെയ്തവ. പൊതുവെ ചിത്രങ്ങളെല്ലാം ലേഖ്യ എന്നറിയപ്പെടുന്നു. ചുമർ ചിത്രങ്ങൾ, മറ്റ് കടലാസ് , തുണി ചിത്രങ്ങൾ ഇവയിൽ പ്പെടുന്നു. നിലത്ത് വരക്കുന്ന കളങ്ങളും ഇതില്പെടുത്താം.

സൈകതം- മണൽ കൊണ്ട് സൃഷ്ടിക്കുന്നവയാണ് സൈകതം. ഗോപിമാർ യമുനാനദിതീരത്ത് പാർവ്വതി(ദുർഗ)യുടെ മണൽ വിഗ്രഹം വച്ചു പൂജിച്ചതായി ഭാഗവതം പറയുന്നു. അർജ്ജുനൻ മണ്ണുകൊണ്ട് ശിവലിംഗം ഉണ്ടാക്കി എന്ന് പുരാണങ്ങളിൽ പറയുന്നുണ്ട്(വേട്ടക്കൊരുമകൻ). യക്ഷിയുടേ ഉരൌവം വയ്പായി മണ്ണിൽ തീർത്ത വിഗ്രഹങ്ങൾ തിരുവനന്തപുരം ജില്ലയിൽ പ്രസിദ്ധമാണ്.

മണിമയി- വിലകൂടിയ കല്ലൂകൾ ആണ് മണിമയി.
മനോമയി- മേൽ പറഞ്ഞവക്കു പുറമേ മനസ്സിന്റെ സങ്കല്പം കൊണ്ട് മാത്രം സൃഷ്ടിക്കുന്ന ഭാവനാവിഗ്രഹമാണ് മനോമയി.

കേരളത്തിൽ ക്ഷേത്രത്തെ ശരീരമായി കല്പിക്കുന്നു. ശ്രീകോവിലിനെ, ഗർഭഗൃഹത്തെ, ഹൃദയമായും. ഹൃദയത്തിലെ ജീവചൈതന്യത്തിന്റെ സ്ഥാനത്താണു വിഗ്രഹം. ശ്രീകോവിൽ, മണ്ഡപം, ചുറ്റമ്പലം, ബലിക്കൽ പുര ഇവ ആണു ക്ഷേത്രത്തിന്റെ പ്രധാനഭാഗങ്ങൾ. ക്ഷേത്രത്തിനുള്ളിൽ നിവേദ്യും പാകപ്പെടുത്തുന്ന തിടപ്പള്ളിയും കിണറും നവധാന്യങ്ങൾ മുളപ്പിക്കുന്നതിനുള്ള ‘മുളയറ’യും ഉണ്ടാകും. അകത്തും പുറത്തും എട്ടുദിക്കിലും ബലിക്കല്ലുകളും മുൻപിൽ ധ്വജവും കാണാം. വിഗ്രഹത്തിന്റെ വലിപ്പവും ക്ഷേത്രത്തിന്റെ വലിപ്പവും തമ്മിൽ നിശ്ചിതമായ അനുപാതം പാലിക്കണം. ക്ഷേത്രനിർമിതിയുടേയും വിഗ്രഹത്തിന്റെയും പൂജാവിധികളുടേയും കണക്കുകൾ തന്ത്രസമുച്ചയം എന്ന ഗ്രന്ഥം വിശദമായി പ്രതിപാദിക്കുന്നു.

സർവ്വ ജീവജാലങ്ങളുടേയും നിലനില്പിന് ആധാരം സൂര്യനാണെന്ന് പുരാതനകാലം മുതൽക്കേ അറിയാമായിരുന്നു. മനുഷ്യനും സസ്യജാലങ്ങൾക്കുമെല്ലാം വളരാൻ തന്നെ സൂര്യൻ ആവശ്യമാണ്. സൂര്യാരാധന ദ്രാവിഡ സങ്കല്പത്തിലും ആര്യ സങ്കൽ‍പത്തിലും ഉണ്ട്.

വിഗ്രഹാരാധന


ലോകത്തിൽ എവിടേയും പരക്കെ പ്രചാരത്തിലുള്ള ഒരു ആരാധനാസമ്പ്രദായം. പുരാതന കാലത്ത് ലോകത്തിൽ നിലവിലുണ്ടായിരുന്ന എല്ലാ സംസ്കാരങ്ങളിലും ഏതെങ്കിലും തരത്തിലുള്ള വിഗ്രഹാരാധന നിലവിൽ നിന്നിരുന്നു. ഇന്ത്യയിൽ ഹിന്ദുക്കൾ(പുരാതന കാലത്തെ സിന്ധു നദീ തട വാസികൾ, ദ്രാവിഡർ)ആണ്‌ ബിംബാരാധന തുടങ്ങിയത് എന്ന് കരുതുന്നു. മനസ്സിൽ ഏതെങ്കിലും സങ്കല്പരൂപത്തിൽ ഒരു ദൈവത്തെ ആരാധിക്കുന്നതിനെയും വിഗ്രഹം എന്ന് പറയാം. അത്തരൂണത്തിൽ എല്ലാ ജനങ്ങളും ഏതെങ്കിലും ഒരു തരത്തിൽ വിഗ്രഹത്തെ (രൂപം) ആരാധിക്കുന്നവരാണ് എന്ന് പറയാം. കേരളത്തിൽ ഹിന്ദുക്കളെ കൂടാതെ ചില വിഭാഗം ക്രിസ്ത്യാനികളും(കുരിശ്, ചിത്രങ്ങൾ)ആരാധിക്കുന്നുണ്ട്.

വൈദിക കാലത്തിനു മുൻപ് ജനങ്ങൾ ഭയത്തിൽ നിന്നാണ് ഭക്തി കണ്ടെത്തിയത്. സൂര്യനേയും ചന്ദ്രനേയും മറ്റുമവർ ആരാധിച്ചു. പശുവും ചില വന്യമൃഗങ്ങളും പൂജിക്കപ്പെട്ടു. അതെല്ലാം ദൈവമാണെന്നാണ് അവർ ധരിച്ചിരുന്നത്. കൂടാതെ മരിച്ചു പോയ കാരണവർന്മാരേയും മുത്തപ്പൻ എന്ന പേരിൽ ആരാധിച്ചിരുന്നു. സിന്ധു നദി സംസ്കാരം നിലനിന്ന കാലം മുതലേ വിഗ്രഹങ്ങളെ ആരാധിച്ചു വരുന്നുണ്ട്. കേരളത്തിൽ പണ്ടുകാലം മുതലേ, രക്ഷസ്സ്, മുത്തപ്പൻ, യക്ഷി, സർപ്പങ്ങൾ എന്നിവയെ ആരാധിച്ചിരുന്നതായി കാണാം. ജൈനന്മാർ ശിലകളിൽ അവരുടെ ക്ഷേത്രങ്ങൾ പണിതു. ചുറ്റുമുള്ള കാടുകളും അവിടവിടെ നിലനിന്ന ചെറിയ വിഗ്രഹ പ്രതിഷ്ഠകളും ചേർത്ത് ഇവ കാവ് എന്നറിയപ്പെട്ടു. പിന്നീട് ആര്യന്മാർ ഇതെല്ലാം സ്വന്തമാക്കിയപ്പോൾ അവരുടേതായ വിഗ്രഹങ്ങളേയും മറ്റും പ്രതിഷ്ഠിച്ചു. എതിർപ്പ് ശക്തമായ ഇടങ്ങളിൽ പഴയ ദൈവങ്ങളെത്തന്നെ ആരാധിക്കാൻ സമ്മതിക്കുകയും ഉണ്ടായി.

മിന്നൽ പിണരിനോടും കൊടുംകാറ്റിനോടും ജലപ്രളയത്തോടും മനുഷ്യർക്ക് തോന്നിയ ഭയസമ്രിശമായ വികാരം പിൽകാലത്ത് ഭക്തിയുടെ രൂപം ധരിച്ചു. മിന്നൽ പിണർ അദൃശ്യനായ ഇന്ദ്രന്റെ കയ്യിലെ വജ്രം എന്ന സർവസംഹാരകമായ ആയുധമായി ജനം ഗണിച്ചു. ജലപ്രളയത്തെ വരുണനോട് ബന്ധിച്ചു, കാറ്റിനെ വായുദേവനോടും; സൂര്യൻ കർമ്മസാക്ഷിയും ജഗച്ചക്ഷുസും സവിതാ(സ്രഷ്ടാ)വും ആയി. ആദ്യം സൂര്യനെ നോക്കി അർഘ്യം സമർപ്പിച്ച മനുഷ്യൻ അടുത്തുനിന്നു പൂവിട്ടു പൂജിക്കാൻ ആഗ്രഹിച്ചപ്പോൾ കയ്ക്കെത്താവുന്ന ഒരു പ്രതീകം സൃഷ്ടിച്ചു. ഇന്ദ്രാദ്യരായ അദൃശ്യശക്തികളെയും പ്രതീകത്തിൽ കണ്ടേ പൂജിക്കാൻ കഴിയൂ. അങ്ങനെ അമൂർത്തമായവയെ കുറിച്ചുള്ള ധാരണകൾക്കു വ്യക്തവും മൂർത്തവും ആയ രൂപം നൽകിയപ്പോൾ വിഗ്രഹം ജനിച്ചു.
കുരിശിനെ ത്യാഗത്തിന്റെ പ്രതീകമായി കരുതുന്ന ക്രിസ്ത്യൻ, വിഗ്രഹാരധകൻ ആണ് എന്ന വിശാലമായ അർത്ഥത്തിൽ ഏതു പ്രതീകവും വിഗ്രഹമാവും. ക്രിസ്ത്യൻ സഭകളിൽ മിക്കവരും ശ്രീയേശുവിന്റെ പ്രതീകം (വിഗ്രഹം) വെച്ച് ആരാധിക്കാറുണ്ട്. വിഗ്രഹാ‍രാധന ഇല്ല എന്നു കരുതുന്ന സഭകളിലും ഒരു കുരിശ് ക്രിസ്തുവിന്റെ പ്രതീകമായി കണക്കാറുണ്ട്. വിഗ്രഹം എന്നത് ഒരു പ്രതീകമായത് കൊണ്ട് ഇത് സഭകൾ തമ്മിൽ ഒരു പാട് തർക്കത്തിന് ഇടയാക്കിയ കാര്യമാണ്.

ബുദ്ധമതസ്തരിൽ ബുദ്ധനെ ആചരിക്കുന്നവരുണ്ട്, ഇതിൽ ബുദ്ധന്റെ വിഗ്രഹം തന്നെയാണ് വെച്ചാരാധിക്കുന്നത്. പരബ്രഹ്മത്തെ ആരാധിക്കുന്നുണ്ടെങ്കിലും അവിടെയും പരബ്രഹ്മത്തിന് ഒരു പ്രതീകം ഉണ്ടാകാറുണ്ട്.

വിഗ്രഹം തന്നെ ഈശ്വരൻ എന്ന ചിന്ത ഈ മതങ്ങളിൽ ഒന്നും തന്നെ ഇല്ല, ഇവയെല്ലാം ഈശ്വരന്റെ പ്രതീകം എന്നാണ് എല്ലാവരും കണക്കാക്കുന്നത്. വിഗ്രഹത്തെ ദൈവമായി കണക്കാക്കുന്നതിനെയാണ്‌ ബൈബിളിൽ എതിർപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. വിഗ്രഹത്തെ മുന്നിൽ വച്ച് ദൈവത്തെ ധ്യാനിക്കുന്നതിനെയല്ല. പ്രാകൃതരാണ് വിഗ്രഹത്തെ ഈശ്വരനായി കണക്കാക്കുന്നത്. അവർ വിഗ്രഹം ദൈവമായി അനിഷ്ടങ്ങൾ പ്രവർത്തിക്കുമെന്ന് വിശ്വസിച്ചിരുന്നിരിക്കണം.

ക്ഷേത്ര ബിംബങ്ങൾ പൊതുവേ ചരം (ചലം) അചരം (അചലം) എന്നിങ്ങനെ രണ്ടു തരമുണ്ട്. ചലിക്കുന്ന പ്രതിഷ്ഠകളാണ് ചരം. നാഗർക്കും കാളിക്കും ചരങ്ങളാവാം. കാളിയുടെ സങ്കല്പത്തിൽ ചരപ്രതിഷ്ഠയായി മുടി അഥവാ കിരീടം വച്ച്ച് ആരാധിക്കുന്നുണ്ട്. മുടിയില്ലെങ്കിൽ വെറും പീഠമോ, പീഠവും വാളോ ത്രിശൂലമോ ചേർന്നും ദേവീ സങ്കല്പമായി ഭവിക്കും. അപൂർവ്വം ചില സന്ദർഭങ്ങളിൽ പട്ട് അർദ്ധവൃത്താകൃതിയിൽ ഞ്ഞൊറിഞ്ഞുവച്ചും ദേവിയെ സങ്കല്പിക്കാറുണ്ട്. വാൽക്കണ്ണാടിയിലും ദേവിസങ്കല്പമാകാം. എന്നാൽ ഭഗവതിക്ക് സ്ഥിര പ്രതിഷ്ഠയാണ്. വിഷ്ണു, ശിവൻ, മുരുകൻ അയ്യപ്പൻ എന്നീ ദൈവങ്ങൾക്ക് സ്ഥിര പ്രതിഷ്ഠയേ ആകാവൂ.

വിഗ്രഹത്തിൽ ഈശ്വര ചൈതന്യം ആരോപിക്കുകയാണ് ചെയ്യുന്നത്. വിഗ്രഹങ്ങൾ എട്ടുതരം ഉണ്ട് എന്നു പറയാം.

ശൈലീദാരുമയീലൌഹി ലേപ്യാലേഖ്യാ ച സൈകതാ
മനോമയീ മണിമയീ”


എന്ന ശ്ലോകത്തിൽ നിന്ന് പ്രതിഷ്ഠകൾ എട്ടു തരത്തിൽ ഉണ്ടെന്ന് അനൂമാനിക്കാം

ശൈലി - സാധാരണയായി ക്ഷേത്രങ്ങളിൽ കാണുന്ന ശിലാവിഗ്രഹത്തെയാണ് ‘ശൈലി’ എന്നു പറയുന്നത്. ഗൂരുവായൂരിലെ പ്രതിഷ്ഠ മാർദ്ദവമുള്ള അഞ്ജനാശിലയിൽ ആണ്. കേരളത്തിൽ മറ്റിടാങ്ങളിൽ കൃഷ്ണശിലാ വിഗ്രഹങ്ങൾ കണ്ടു വരുന്നു. സാളഗ്രാമങ്ങൾ കുടശ്ശർക്കരയോഗം എന്ന പശ കൊണ്ട് ചേർത്ത വിഗ്രഹം പത്മനാഭസ്വാമിക്ഷേത്രത്തിൽ ഉണ്ട്. ചോറ്റാനിക്കരദേവിയും മറ്റും വെട്ടുകല്ലിലെ വിഗ്രഹങ്ങളാണ്.

ദാരുമയി- പൊതുവെ മരങ്ങൾ കൊണ്ട് ഉണ്ടാക്കിയ വിഗ്രഹങ്ങളെ ദാരുമയി എന്നു പറയുന്നു. ചില ഭദ്രകാളിക്ഷേത്രങ്ങളിൽ തടികൊണ്ട് നിർമ്മിച്ച ‘ചാന്താടികോലം’ ഉണ്ട്. തിരുവനന്തപുരത്തെ മുടിപ്പുരകളിൽ വരിക്കപ്ലാവ് കൊണ്ട് തീർത്ത വിഗ്രഹങ്ങൾ ഉണ്ട്.

ലൌഹി- ലോഹം കൊണ്ട് നിർമ്മിച്ചവയെ ലൌഹി എന്നു പറയപ്പെടുന്നു. പഞ്ചലോഹനിർമ്മിതമായ വിഗ്രഹം ആണു ഗൃഹങ്ങളിൽ സാധാരണയായി പൂജിക്കാറുള്ളത്. ഇവ സ്ഥിരമായി പീഠത്തിൽ ഉറപ്പിക്കാത്തവയാ‍ണ്. തങ്കം , സ്വർണ്ണം, വെള്ളി, ചെമ്പ് എന്നീലോഹങ്ങൾ ആണ് സാധരണയായി ഉപയോഗിക്കാറുള്ളത്.ശബരിമല അയ്യപ്പൻ പഞ്ചലോഹനിർമ്മിതമാണ്.

ലേപ്യ-ദിവ്യൌഷദങ്ങൾ, മഞ്ഞൾ, ചാണകം ഇവയിലേതെങ്കിലും വിശുദ്ധ വസ്തുക്കൾ ഉരൂട്ടി ഉണ്ടാക്കുന്ന വിഗ്രഹങ്ങൾ. പഴനിയിലെ മാത്രശിലാ വിഗ്രഹം ഉദാഹരണം. പടുക്കയിൽ ചാണകം ഉരുട്ടി ഗണപതിക്ക് വക്കുന്നതും ഇതിന് ഉദാഹരണമാണ്. ലേഖ്യ-ലേഖനം ചെയ്തവ. പൊതുവെ ചിത്രങ്ങളെല്ലാം ലേഖ്യ എന്നറിയപ്പെടുന്നു. ചുമർ ചിത്രങ്ങൾ, മറ്റ് കടലാസ് , തുണി ചിത്രങ്ങൾ ഇവയിൽ പ്പെടുന്നു. നിലത്ത് വരക്കുന്ന കളങ്ങളും ഇതില്പെടുത്താം.

സൈകതം- മണൽ കൊണ്ട് സൃഷ്ടിക്കുന്നവയാണ് സൈകതം. ഗോപിമാർ യമുനാനദിതീരത്ത് പാർവ്വതി(ദുർഗ)യുടെ മണൽ വിഗ്രഹം വച്ചു പൂജിച്ചതായി ഭാഗവതം പറയുന്നു. അർജ്ജുനൻ മണ്ണുകൊണ്ട് ശിവലിംഗം ഉണ്ടാക്കി എന്ന് പുരാണങ്ങളിൽ പറയുന്നുണ്ട്(വേട്ടക്കൊരുമകൻ). യക്ഷിയുടേ ഉരൌവം വയ്പായി മണ്ണിൽ തീർത്ത വിഗ്രഹങ്ങൾ തിരുവനന്തപുരം ജില്ലയിൽ പ്രസിദ്ധമാണ്.

മണിമയി- വിലകൂടിയ കല്ലൂകൾ ആണ് മണിമയി.
മനോമയി- മേൽ പറഞ്ഞവക്കു പുറമേ മനസ്സിന്റെ സങ്കല്പം കൊണ്ട് മാത്രം സൃഷ്ടിക്കുന്ന ഭാവനാവിഗ്രഹമാണ് മനോമയി.

കേരളത്തിൽ ക്ഷേത്രത്തെ ശരീരമായി കല്പിക്കുന്നു. ശ്രീകോവിലിനെ, ഗർഭഗൃഹത്തെ, ഹൃദയമായും. ഹൃദയത്തിലെ ജീവചൈതന്യത്തിന്റെ സ്ഥാനത്താണു വിഗ്രഹം. ശ്രീകോവിൽ, മണ്ഡപം, ചുറ്റമ്പലം, ബലിക്കൽ പുര ഇവ ആണു ക്ഷേത്രത്തിന്റെ പ്രധാനഭാഗങ്ങൾ. ക്ഷേത്രത്തിനുള്ളിൽ നിവേദ്യും പാകപ്പെടുത്തുന്ന തിടപ്പള്ളിയും കിണറും നവധാന്യങ്ങൾ മുളപ്പിക്കുന്നതിനുള്ള ‘മുളയറ’യും ഉണ്ടാകും. അകത്തും പുറത്തും എട്ടുദിക്കിലും ബലിക്കല്ലുകളും മുൻപിൽ ധ്വജവും കാണാം. വിഗ്രഹത്തിന്റെ വലിപ്പവും ക്ഷേത്രത്തിന്റെ വലിപ്പവും തമ്മിൽ നിശ്ചിതമായ അനുപാതം പാലിക്കണം. ക്ഷേത്രനിർമിതിയുടേയും വിഗ്രഹത്തിന്റെയും പൂജാവിധികളുടേയും കണക്കുകൾ തന്ത്രസമുച്ചയം എന്ന ഗ്രന്ഥം വിശദമായി പ്രതിപാദിക്കുന്നു.

സർവ്വ ജീവജാലങ്ങളുടേയും നിലനില്പിന് ആധാരം സൂര്യനാണെന്ന് പുരാതനകാലം മുതൽക്കേ അറിയാമായിരുന്നു. മനുഷ്യനും സസ്യജാലങ്ങൾക്കുമെല്ലാം വളരാൻ തന്നെ സൂര്യൻ ആവശ്യമാണ്. സൂര്യാരാധന ദ്രാവിഡ സങ്കല്പത്തിലും ആര്യ സങ്കൽ‍പത്തിലും ഉണ്ട്.

ശിവാലയ സ്തോത്രം


ശ്രീമദ്ദക്ഷിണകൈലാസം ശ്രീപേരൂ‍രു രവീശ്വരം
ശുചീന്ദ്രം ചൊവ്വരം മാത്തൂർ തൃപ്രങ്ങോട്ടഥ മുണ്ടയൂർ
ശ്രീമാന്ധാംകുന്നു ചൊവ്വല്ലൂർ പാണഞ്ചേരി കൊരട്ടിയും
പൊരണ്ടേക്കാട്ടവുങ്ങന്നൂർ കൊല്ലൂരു തിരുമംഗലം
തൃക്കാരിയൂരു കുന്നപ്രം ശ്രീവെള്ളൂരഷ്ടമംഗലം
ഐരാണിക്കുളവും കൈനൂർ ഗോകർണ്ണമെറണാകുളം
പാരിവാലൂരടാട്ടും നല്പരപ്പിൽ ചാത്തമംഗലം
പാറാപറമ്പു തൃക്കൂരു പനയൂരു വയറ്റില
വൈക്കം രാമേശ്വര രണ്ടുമേറ്റുമാനൂരെടക്കൊളം
ചെമ്മന്തട്ടാലുവാ പിന്നെ തൃമിറ്റക്കോട്ടു ചേർത്തല
കല്ലാറ്റുപുഴ തൃക്കുന്നു ചെറുവത്തൂരു പൊങ്ങണം
തൃക്കപാലേശ്വരം മൂന്നുമവിട്ടത്തൂർ പെരുമ്മല
കൊല്ലത്തും കാട്ടകാമ്പാല പഴയന്നൂരു പേരകം
ആതമ്പള്യേർമ്പളിക്കാടു ചേരാനെല്ലൂരു മാണിയൂർ
തളിനാലുകൊടുങ്ങല്ലൂർ വഞ്ചിയൂർ വഞ്ചുളേശ്വരം
പാഞ്ഞാർകുളം ചിറ്റുകുളമാലത്തൂരഥ കൊട്ടിയൂർ
തൃപ്പാളൂരു പെരുന്തട്ട തൃത്താല തിരുവല്ലയും
വാഴപ്പള്ളി പുതുപ്പള്ളിമംഗലം തിരുനക്കര
കൊടുമ്പൂരഷ്ടമിക്കോവിൽ പട്ടിണിക്കാട്ടുതഷ്ടയിൽ
കിള്ളിക്കുറിശ്ശിയും പുത്തൂർ കുംഭസംഭവമന്ദിരം
സോമേശ്വരരഞ്ച വെങ്ങാല്ലൂർ കൊട്ടാരക്കരകണ്ടിയൂർ

അജ്ഞാതനായ കവി രചിച്ച ഈ വായ്‌മൊഴി സ്തോത്രത്തിൽ
108-ശിവാലയങ്ങളുടെ പേരുകൾ പറയുന്നു

പ്രഭാത സ്തുതികള്‍ .... വന്ദന ശ്ലോകങ്ങള്‍


മിന്നും പൊന്നിന്‍ കിരീടം തരിവള കടകം കാഞ്ചി പൂഞ്ചേല മാലാ
ധന്യ ശ്രീ വല്‍സ കൌസ്തുഭ മിടകലരും ചാരു ദോരാന്ത രാളം
ശംഖം ചക്രം ഗദാ പങ്കജമിതി വിലസും നാല് തൃകൈകളോടും
സങ്കീര്ണ ശ്യാമവര്‍ണം ഹരിവപുരമലം പൂരയോന്മഗളം വ

ഗണപതി . സരസ്വതി 

ക്ഷിപ്ര പ്രസാദി ഭഗവാന്‍ ഗണ നായകോ മേ വിഘ്നങ്ങള്‍ തീര്‍ത്തു വിളയാടുക സര്‍വ കാലം
സര്‍വ്വത്ര കാരിനീ സരസ്വതീ ദേവി വന്നെന്‍ നാവില്‍ കളിയ്ക്ക കുമുദേഷു നിലാവ് പോലെ
വെള്ള പ്പളുങ്കു നിറമൊത്ത വിദഗ്ധ രൂപീ കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തി
വെള്ളത്തിലെ തിരകള്‍ തള്ളി വരും കണക്കെന്നുള്ളത്തില്‍ വന്നു വിളയാടുക സരസ്വതീ നീ .

ഗുരു 

ഗുരുര്‍ ബ്രഹ്മാ ഗുരുര്‍ വിഷ്ണു ഗുരുര്‍ ദേവോ മഹേശ്വരാ
ഗുരുരേവ ജഗല്‍ സര്‍വ്വം തസ്മൈ ശ്രീ ഗുരുവേ നമ :

സുബ്രമണ്യന്‍

ഷടാനനം കുങ്കുമ രക്ത വര്‍ണം മഹാമതിം ദിവ്യ മയൂര വാഹനം
രുദ്രസ്യ സൂനും സുരസൈന്യ നാഥം ഗുഹ്യം സദാ ഹം ശരണം പ്രപദ്യേ

ഹനുമാന്‍ 

മനോജവം മാരുത തുല്യ വേഗം ജിതെദ്രിയം ബുദ്ധിമതാം വരിഷ്ടം
വാതാത്മജം വാനരയൂധമുഖ്യം ശ്രീ രാമദൂതം ശിരസാ നമാമി

ശിവന്‍

കരചകണകൃതം വാ കര്‍മ്മമാവാക്കായജം വാ ശ്രവണ നയനംജം വാ മാനസം വാ /പരാധം
വിദിതമാവിദിതം വാ സര്‍വ്വമേതെല്‍ ക്ഷമസ്വ ശിവശിവ കരുണാബ്‌ധേ ശ്രീ മഹാദേവ ശംഭോ

വ്യക്തിത്വവികാസം - മന്ത്രോച്ചാരണത്തിലൂടെ


1. അറിവ് (Knowledge) - ഈ അറിവ് മാതാപിതാക്കളില്‍ നിന്നും, ഗുരുക്കന്മാരില്‍ നിന്നും നേടുന്നു.

2.ഗ്രഹണ ശക്തി (Understanding) - അറിവിലൂടെ നേടുന്നത് ഗ്രഹിയ്ക്കാന്‍ കഴിയുന്നത് പലരിലും പല തലത്തിലാണ്. ഈ ഗ്രഹണ ശക്തിയെ ഇംഗ്ലീഷില്‍ IQ (Intelligence Quotient) എന്നറിയപ്പെടുന്നു.

3. ആത്മ വിശ്വാസം - മുകളില്‍ പറഞ്ഞ രണ്ടു ഗുണങ്ങള്‍ ഉണ്ടെങ്കിലും ആത്മ വിശ്വാസമില്ലെങ്കില്‍ പലപ്പോഴും സ്വയം പൂറകോട്ട് വലിയും. സ്വയം വിലയിരുത്താനും പരസ്പരം മനസ്സിലാക്കാനുമുളള കഴിവ്.

മുകളില്‍ പറഞ്ഞ മൂന്നു ഗുണങ്ങള്‍ ഉണ്ടങ്കിലും സ്വയം വിലയിരുത്താനും മറ്റുളളവരെ വിലമതിയ്ക്കാനും കഴിവില്ലാത്തവന്‍ ദയനീയമായി പരാജയപ്പെടും.

4. സംഘടനാശക്തി - കൂട്ട് കൂടുകയും, ആശയങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്യേണ്ടത് വ്യക്തിയുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.

5. അര്‍പ്പണ മനോഭാവം - മുകളില്‍ പറഞ്ഞ എല്ലാ ഗുണങ്ങളുണ്ടങ്കിലും, അര്‍പ്പണ മനോഭാവമില്ലെങ്കില്‍ , സഹ ജീവികള്‍യ്ക്ക് വേണ്ടിയും രാഷ്ട്രത്തിനു വേണ്ടിയും എന്തെങ്കിലും ചെയ്യാന്‍ അയാള്‍ അശക്തനാകും.

ചുരുക്കത്തില്‍ , knowledge,understanding,self confidence,selfrespect,co-opration,dedication എല്ലാം പരസ്പര പൂരകങ്ങളാണ്.

ഋഷി പ്രോക്തമായ മന്ത്രത്തിലുടെ, ഈ സിദ്ധികള്‍ വ്യക്തിയ്ക്ക് എങ്ങനെ നേടാന്‍ കഴിയുമെന്ന് മനസ്സിലാക്കേണ്ടത് കലിയുഗത്തില്‍ അത്യന്താപേക്ഷിതമാണ്. വ്യക്തികള്‍ സ്വന്തം കര്‍മ്മ സൃഷ്ടിയ്ക്കും, ദേവ പ്രീതിയ്ക്കും വേണ്ടി ക്ഷേത്രങ്ങളില്‍ സാധാരണ ചെയ്യാറുളള ഒരു പ്രാധാന അര്‍ച്ചനയാണ് ഭാഗ്യസൂക്തം. ഈ അര്‍ച്ചനയിലുടെ വ്യക്തിയ്ക്ക് ലഭിയ്ക്കുന്ന ഭാഗ്യം വെറുമൊരു promotion നോ ധന സമ്പാദനത്തിനുളള വഴികാട്ടിയോ മാത്രമല്ല. ഓരോ വ്യക്തിയേയും ഉത്തമ പൗരന്മാരായി, രാഷ്ട്രത്തിന് ഗുണകരമായ രീതിയില്‍ അവരെ വാര്‍ത്തെടുക്കാന്‍ പോലും കഴിയുന്ന മന്ത്രമാണന്ന് പലര്‍ക്കും അജ്ഞാതമാണ്.

സഹനശക്തരായ, ഉല്‍ക്കര്‍ക്ഷേച്ഛക്കളായ വ്യക്തികളെ എങ്ങനെയാണ് ഈ മന്ത്രത്തിലൂടെ വാര്‍ത്തെടുക്കുന്നതെന്ന് മനസ്സിലാക്കുന്നതിനു മുന്‍പായി, അതില്‍ പ്രയോഗിച്ചിരിയ്ക്കുന്ന പദങ്ങള്‍ എന്തിനെന്നും എങ്ങനെയെന്നും മനസ്സിലാക്കേണ്ടത് ഉചിതം തന്നെ.

ഓരോ പ്രഭാതത്തിലും, ഉണരുന്ന മനുഷ്യനെ സ്വന്തം കര്‍മ്മകാണ്ഡത്തിലേയ്ക്ക് നയിയ്ക്കുന്ന വഴികാട്ടിയാണ് അഗ്നി. കേവലം ദീപ നാളത്തിനപ്പുറം അഗ്നിയ്ക്ക് പര ധര്‍മ്മങ്ങളുണ്ട്. ഇവ മനുഷ്യനുമായി എങ്ങനെ ബന്ധപ്പെട്ടിരിയ്ക്കുന്നു എന്ന് ചിന്തിയ്ക്കാം.

'അഗ്നിം ഭൂതം പ്രണീമഹേ! ' എന്നാണ് വേദങ്ങളില്‍ പറയുന്നത്. അഗ്ര + ണി - അഗ്നി - മുന്നോട്ടു നയിയ്ക്കാന്‍ കഴിവുളളത് അഗ്നി. ഈ അഗ്നിയുടെ രൂപം പല വിധത്തില്‍ മനുഷ്യനില്‍ പ്രകടമാകുന്നു.

1.ജംരാഗ്നി - ഈ അഗ്നി മനുഷ്യനില്‍ വിശപ്പ് എന്ന രുപത്തില്‍ പ്രകടമാകുന്നു.

2. കാമാഗ്നി - സ്വന്തം പ്രക്രിയയിലൂടെ അടുത്ത തലമുറയെ സൃഷ്ടിയ്ക്കുന്നു.

3 ശരണാഗ്നി - ഭയം മനുഷ്യനിലുണ്ടാകുമ്പോള്‍ ഒരഭയസ്ഥാനം തേടാനുളള കഴിവ്.

4. നിദ്രാഗ്നി - പ്രാരാബ്ധങ്ങളുടെ ഭാണ്ഡമിറക്കി, വിശ്രമിയ്ക്കാനുളള കഴിവ്.

അഗ്നിയുടെ ഈ നാലു വിധ രൂപത്തിലൂടെ മനുഷ്യന് ലഭിയ്ക്കുന്നത്, ആഹാരം, മൈഥുനം, ഭയം, നിദ്ര. ഋഷികള്‍ എത്ര മനോഹരമായി വ്യക്തിയുടെ നിഷ്ഠകളെ സമജ്ജസിപ്പിച്ചിരിയ്ക്കുന്നു.

5. ദീക്ഷാഗ്നി - കേവല മനുഷ്യര്‍യ്ക്ക് അപ്രാപ്യമായ ഒരു നിഷ്ഠയാണ് സന്യാസം. ആവലാതികളുടെ ഭാണ്ഡകെട്ടിറക്കി വെയ്ക്കാന്‍ പോലും സമയം കിട്ടാതെ വലയുന്ന മനുഷ്യര്‍യ്ക്ക് ' സന്യാസം ' എന്നും എപ്പോഴും കിട്ടാക്കനിയാണ്. ദീക്ഷാഗ്നി സ്വീകരിച്ചവന്‍ തനിയ്ക്കുവേണ്ടി ഒന്നും നേടുന്നില്ല, മറിച്ചു ലോക നന്മയ്ക്ക് ഏറെ നല്‍കുന്നു.

മേല്പറഞ്ഞ അഗ്നിയുടെ രൂപങ്ങള്‍, മനുഷ്യന്‍ കാണാതേ തന്നെ അനുഭവിച്ചറിയുന്നു. നമുക്ക് പ്രത്യക്ഷമായ അഗ്നി - സ്ഥൂലാഗ്നിയാണ്. ഇനിയും ചില പദങ്ങള്‍ കൂടി പരിചയപ്പെട്ടാലെ മന്ത്രം എന്തിനുവേണ്ടി എന്നു ഹൃദിസ്തമാകു.

1. മിത്രന്‍ - ഇദ്ദേഹം നമ്മുടെ വഴികാട്ടിയാണ് 'മിത്ര' ശബ്ദം പോലും മിത്രനില്‍ നിന്നുണ്ടായതാണ്.

2. വരുണന്‍ - ദോഷങ്ങളെക്കുറിച്ചുളള തിരിച്ചറിവ് നല്‍കുന്ന ഉത്തമനായ സാരഥി.

3. അശ്വനീദേവകള്‍ - നമുക്ക് മുന്‍പുളള തലമുറയേയും പിന്‍പുളള തലമുറയേയും നമ്മളിലേയ്ക്ക് ഇണക്കി ചേര്‍യ്ക്കുന്ന പൊന്‍നൂല്‍. ഭൂതവും ഭാവിയുമില്ലെങ്കില്‍ വര്‍ത്തമാനത്തിന് എന്തു പ്രസക്തി ? നമുക്ക് മുന്‍പുളള തലമുറയില്‍ നി്ന്നു നാം പഠിച്ച വിനയം എന്ന ഗുണം വാത്സല്യരൂപത്തില്‍ നമ്മളുടെ ഇളം തലമുറയിലേയ്ക്ക് പകരാനുളള കഴിവു 'അശ്വനീദേവകള്‍ ' നമുക്ക് നല്‍കുന്നു.

4. ഭഗം അഥവാ ഭഗശക്തി - ദിനം പ്രതി മനുഷ്യന്‍ ചെയ്തു കൂട്ടുന്ന എല്ലാ പാപ കര്‍മ്മങ്ങളും ക്ഷമയോടെ, ഒരു മാതാവിനേപ്പോലെ ക്ഷമിയ്ക്കുകയും സഹിക്കുകയും ചെയ്യുന്നവളാണ് ഭൂമിദേവി. സര്‍വ്വംസഹയായ ഈ അമ്മയെപ്പോലെ അന്യരുടെ തെറ്റുകുറ്റങ്ങള്‍ ക്ഷമയോടെ സഹിയ്ക്കാനുളള ശക്തി 'ഭഗം' നമുക്ക് പ്രദാനം ചെയ്യുന്നു.

5. പൂഷാവ് - പഴയ തലമുറ ആജ്ഞകളെ അനുസരിയ്ക്കുകയല്ലാതെ ചോദ്യം ചെയ്യാറില്ലായിരുന്നു. ഇന്നു ആജ്ഞകളെ അനുസരിയ്ക്കാന്‍ മനുഷ്യന്‍ തയ്യാറല്ല. അനുസരണം കീഴടങ്ങലായി കാണുന്ന പുതിയ തലമുറയെ നേരായ വഴിയ്ക്ക് നയിയ്ക്കാന്‍ 'പൂഷാവിന്' കഴിയട്ടെ. തലച്ചോറിന്റെ commands എപ്രകാരം മറ്റു ശരീരാവയവങ്ങള്‍ അനുസരിയ്ക്കുന്നുവോ അപ്രകാരം നമ്മുടെ മുതിര്‍ന്ന തലമുറയെ അംഗീകരിയ്ക്കാനും ഉള്‍ക്കൊളളാനും ഓരോ വ്യക്തിയ്ക്കും കഴിയണം. വാര്‍ദ്ധക്യത്തില്‍ അഭയം നല്‍കേണ്ടവരെ, തിരസ്‌ക്കരിയ്ക്കരുത്. ഗാന്ധിജിയെപ്പോലെ ഭഗശക്തിയുടെ പ്രതീകമായ വ്യക്തിയെ പൂഷാവിനെപ്പോലെ അന്നത്തെ കാലഘട്ടം അനുസരിച്ചത് കൊണ്ടല്ലെ നമുക്ക് സ്വാതന്ത്ര്യമെന്ന പ്രാണവായു ശ്വസിയ്ക്കാന്‍ കഴിയുന്നത്. അങ്ങനെ അനുസരണത്തില്‍ നിന്നും അനുസരണക്കേടിന്റെ പടിയിലേയ്ക്ക് നമ്മളെത്തപ്പെട്ടു. തീര്‍ച്ചയായും ഇതിലൊരുമാറ്റം നമ്മള്‍പോലും അറിയാതെ നമ്മളാഗ്രഹിയ്ക്കുന്നുണ്ട്. ഭരിയ്ക്കാന്‍ കഴിവില്ലാത്ത ഭരണാധികാരികളെ തിരിച്ചുവിളിയ്ക്കാനുളള അവകാശത്തിനു വേണ്ടി നാം നിയമത്തിന്റെ മാറ്റം ആവശ്യപ്പെടുന്നു. ആജ്ഞ അനുസരിയ്ക്കാന്‍ കഴിയാത്ത ഒരു സമൂഹത്തെ നേര്‍ വഴിയ്ക്ക് നയിയ്ക്കാന്‍ ആര്‍ക്ക് കഴിയും.? ചോദ്യം ചെയ്യാനല്ലാതെ ഉത്തരം കണ്ടെത്താന്‍ വളരെ ചുരുക്കം വ്യക്തികളെ സമയം പാഴാക്കാറുളളു. എങ്ങനെ നടത്തണമെന്നും ഏതു വിധത്തില്‍ നടത്തണമെന്നും തീര്‍പ്പുകല്പിയ്ക്കാനുളള കഴിവ് നമുക്ക് നഷ്ടമായി. ക്ഷേത്രങ്ങളിലും പളളികളിലും ഇരിയ്ക്കുന്ന പരം പൊരുളായ ദൈവത്തേയല്ലേ നമ്മള്‍ മുട്ടി വിളിയ്ക്കുന്നത്.

6. സോമം - മനുഷ്യന്റെ കര്‍മ്മകാണ്ഡത്തിന്റെ പ്രധാന പ്രക്രിയയാണ് നിര്‍മ്മാണം. അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നത് മുതല്‍ ബഹുനിലകെട്ടിടങ്ങള്‍ സൃഷ്ടിയ്ക്കുമ്പോള്‍ വരെ മനുഷ്യനില്‍ ഉണര്‍ന്നിരിക്കുന്നത് ഈ സോമദേവതയാണ്.

7. രുദ്രം - ശുദ്ധീകരണ പ്രക്രിയയിലൂടെ മനുഷ്യനില്‍ രുദ്രദേവത ഉണരുന്നു.

ചുരുക്കത്തില്‍ , സോമരുദ്രന്മാര്‍ മനുഷ്യനിലെ, നിര്‍മ്മാണ ശുദ്ധീകരണ പ്രക്രിയകള്‍ക്ക് മാര്‍ഗ്ഗം നല്‍കുന്നു. ഇനി ഈ മന്ത്രത്തിലൂടെ ഇവയെല്ലാം എങ്ങനെ കൂട്ടി യോജിപ്പിച്ചിരിക്കുന്നെന്ന് മനസ്സിലാക്കാന്‍ ശ്രമിയ്ക്കാം.

പ്രഭാതത്തില്‍ സ്ഥൂലാഗ്നിയുടെ വെളിച്ചത്തില്‍ ഉണരുന്ന മനുഷ്യനെ, മിത്രവരുണന്മാര്‍ ഗുണ ദോഷങ്ങളുടെ വേര്‍തിരിവോടെ വഴികാട്ടുന്നു. മുന്‍പുളള തലമുറയേയും ഇളം തലമുറയേയും വിനയവും, വാത്സല്യവുമാകുന്ന ചരടില്‍ ഇണക്കി ചേര്‍ക്കാന്‍ അശ്വനീദേവകള്‍ സഹായിയ്ക്കുന്നു. സര്‍വ്വംസഹയായ ഭൂമീദേവിയെപ്പോലെ, അന്യരുടെ തെറ്റുകുറ്റങ്ങളെ ക്ഷമിയ്ക്കാനും സഹിയ്ക്കുവാനുമുളള കഴിവ് ഭഗദേവത പ്രദാനം ചെയ്യുന്നു. അനുസരണത്തിന്റെ മാര്‍ഗ്ഗം നല്ല രീതിയില്‍ പൂഷാവു നമ്മളെ ബോദ്ധ്യപ്പെടുത്തുന്നു. സോമരൂദ്രന്മാര്‍ നിര്‍മ്മാണ ശുദ്ധീകരണ പ്രക്രീയയ്ക്ക് വേണ്ട ഊര്‍ജ്ജം നല്‍കുന്നു.ഇത്രയും ശരിയായ രീതിയില്‍ നേടുന്ന മനുഷ്യന്‍ 'ബ്രഹ്മണ സ്പദം' ഈശ്വരനെ അടുത്തറിയുന്നു. ദൈവത്തിന്റെ വാത്സല്യത്തിന് പാത്രമാകുന്ന ഈ മനുഷ്യന്‍, സൂര്യ, ചന്ദ്ര, വായു, ജലം എന്നീ ദേവതകളെപ്പോലെ, സ്വീകരിയ്ക്കുന്നതിനേക്കാള്‍ , നല്‍കുന്നതില്‍ സന്തോഷം കണ്ടെത്തുന്നു. ഇത്രയുമായാല്‍ ഇവയെല്ലാം ശരിയായ രീതിയില്‍ നടത്താനുളള ധനവും, ശേഷിയും നമുക്കുണ്ടാകും. ഇതുതന്നെയാണ് ഭാഗ്യസൂക്ത മന്ത്രത്തിലൂടെ ഉദ്ദേശിയ്ക്കുത്.

നമ്മള്‍ മനസ്സിലാക്കിയിരിയ്ക്കുന്ന personality development നേക്കാള്‍ എത്രയേറേ ഉദാത്തമായ വീക്ഷണമാണ് ഋഷി പ്രോക്തമായ ഈ മന്ത്രത്തിനുളളത്. ഓരോ വ്യക്തിയും, അര്‍ച്ചനയിലൂടെയോ, സ്വയം ഉച്ചാരണത്തിലൂടെയോ ഈ മന്ത്ര ജപം ഒരു ശീലമാക്കുന്നത് ഉന്നതിയ്ക്ക് തീര്‍ച്ചയായും വഴികാട്ടിയാകും. അങ്ങനെ ഓരോ വ്യക്തിയും ഇന്ദ്ര തൂല്യരായ ദധിക്രാവായി തീരട്ടെ.

ഭാഗ്യസൂക്തം

1. ഓം പ്രാതരഗ്നിം പ്രാതരിന്ദ്രഹ
വാമഹേ പ്രാതര്‍മ്മിത്രാ വരുണാ പ്രാതാ
രശ്വിനാഃ പ്രാതര്‍ദഗം പുഷണം ബ്രഹ്മ
ണ സ്പതിം പ്രാതം സോമുതം രുദ്രം
ഹുവേമ
2. പ്രാതാര്‍ജ്ജീതം ഭഗമുഗ്രം ഹുവമേ
വയം പുത്രമദിതേര്യോ വിധര്‍ത്താ
ആദ്ധര്‍ശ്ചിദ്യം മന്യമാനസ്തുരശ്ചിദ്രാ
ജാചിദ്യം ഭഗം ഭക്ഷീത്യാഹ
3. ഭഗ പ്രാണേതര്‍ഭഗസത്യരാധോ ഭഗേ
മാന്ധിയ മുദവാദദന്ന ഭഗ പ്രാണോ
ജനയഗോഭീരശ്വൈര്‍ ഭഗപ്രനൃഭിര്‍ന്യവ
ന്തസ്യാമ
4. ഉതേദാനിം ഭഗവന്തസ്യാമോ തപ്ര
പ്പീത്വ ഉത മദ്ധ്യേ അഹ്നാം ഉതോദിതാ
മഘവന്ഥ്‌സൂര്യസ്യ വയം ദേവാനാം
സുമതൌസ്യാമ
5. ഭഗ ഏവാ ഭഗവാഅസ്താദേവാ
സ്‌തേന വയാ ഭഗവന്തസ്യാമഃ തന്ത്വാ ഭഗ
സര്‍വ്വ ഇജ്ജോഹ വീതി സനോ ഭഗ പുര
ഏതോ ഭവേഹ
6. സമധ്വരായോഷസോ നമന്ത ദധിക്രാ
വേവ ശുചയേ പദായഃ അര്‍വ്വാചീനം
വസുവിദം ഭഗന്നോ രഥമിവാശ്വാ വാജിന ആവഹന്തു
7. അശ്വാവതീര്‍ഗ്ഗേമതീര്‍ന്ന ഉഷാസോ വിരാവതിസ്സാദമുച്ഛന്തു
ഭദ്രാഃ ഘൃതന്ദുഹാനാ വിശ്വതഃ പ്രപീതാ യുയം പാത സ്വസ്തി
ഭിസ്സദാനഃ

ജന്മ ദിനം ആചരിക്കേണ്ടത് എപ്രകാരം


എല്ലാ കാര്യങ്ങളും ആഘോഷമായ് കാണുന്ന കേരളീയന്‍, ജന്മ ദിനവും ഒരു ആഘോഷം ആയിട്ടാണ് കാണുന്നത് . തലമുറകളായ് ആചരിച്ചിരുന്ന പലതും നമ്മള്‍ മറന്നു , പാശ്ചാത്യ ആചാരങ്ങളെ അനുഷ്ടിച്ചു വരുന്നു. എല്ലാ ഹൈന്ദവ ആചാരങ്ങള്‍ക്കും ശാസ്ത്രീയ പിന്‍ബലം ഉണ്ടെന്നു പലശാസ്ത്രജ്ഞന്മാരും അവരുടെ പഠനങ്ങളിലൂടെ തെളിയിക്കുമ്പോഴും, നാം ഇപ്പോഴും പരിഷ്ക്കാരം എന്ന് പറഞ്ഞു പലദുരാചാരങ്ങളും അനുഷ്ടിക്കുന്നു .

ഒരു ജന്മദിവസം എങ്ങനെ ആചരിക്കണമെന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല . കേക്ക് വാങ്ങിക്കുക, മെഴുകുതിരി കൊളുത്തുക, അത് ഊതികെടുത്തുക , മാംസ ആഹാരം കഴിക്കുക തുടങ്ങിയ പാശ്ചാത്യരീതികളാണ് അനുവര്‍ത്തിച്ചുവരുന്നത്. ഒരുപക്ഷെ ഈ ആചാരത്തിനു പാശ്ചാത്യരുടെനാട്ടില്‍ പ്രസക്തി ഉണ്ടായേക്കാം. പക്ഷെ ഇവ ഒന്നും നമ്മള്‍ക്ക് ഭൂഷണങ്ങള്‍ അല്ല .

ജന്മനക്ഷത്ര ദിവസം അതി രാവിലെ ഉണരുക , പ്രഭാത സ്നാനം , സ്വതിക ജീവിത രീതി , അഹിംസ , വൃത ശുദ്ധി ഇവ ആചരിക്കേണ്ടതാണ് . ഈ ദിവസം എങ്കിലും കുളിക്ക് ശേഷം മാത്രം ബെഡ് കോഫി കുടിക്കുക . മനസ് ശുദ്ധമാക്കി വയ്ക്കുക . ആരെയും ദ്വെഷിക്കതിരിക്കുക. മാതാപിതാക്കളെയും , ഗുരുക്കന്മാരെയും മനസ്സില്‍ ആരാധിക്കുക . ക്ഷേത്ര ദര്‍ശനം നടത്തുക , പുണ്യ കര്‍മ്മങ്ങള്‍ ചെയ്യുക , പൂജ , പുതു വസ്ത്രങ്ങള്‍ ധരിക്കുക , പുത്തരിയൂണ് തുടങ്ങിയവ ജന്മ നക്ഷത്രത്തില്‍ ചെയ്യേണ്ടവ ആണ് . ധന കര്‍മ്മങ്ങള്‍ ചെയ്യുന്നതും പുണ്യദായകമാണ് . അന്നദാനമാണ് ഏറ്റവും മഹത്തരം.

ജന്മനക്ഷത്ര ദിവസം നക്ഷത്രത്തിന്റെ മൃഗം, പക്ഷി ഇവയെ ആദരിക്കുക അതായത് ആഹാരംകൊടുക്കുക, വൃക്ഷത്തെ പരിപാലിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഐശ്വര്യപ്രദമാണ്.

ഗ്രഹപിഴ കാലത്ത് ജന്മനക്ഷത്ര ദിവസം വ്രത ശുദ്ധിയോടെയും സ്വാത്തികജീവിതരീതിയോടും കഴിയേണ്ടത് അനിവാര്യമാണ് .വ്യാഴം 3 , 6 , 8 , 12 രാശികളില്‍ സഞ്ചരിക്കുന്ന സമയം ആണ് കൂടുതല്‍ ഗ്രഹപിഴ കാലം. ഈ കാലത്ത് ജന്മ ദിനത്തിന്റെ അന്ന് മൃത്യുഞ്ജയഹോമം, മൃത്യുഞ്ജയ പുഷ്പ്പാഞ്ജലി ഇവ ചെയ്യുക.

ഇനി ജന്മ ദിനത്തില്‍ ചെയ്യാന്‍ പാടില്ലാത്തവ .എണ്ണതേച്ചു കുളി, ക്ഷൌരം, മൈഥുനം , ശ്രാദ്ധം, ചികിത്സ, യാത്ര, വിവാഹം, ശാസ്ത്രക്രിയ, ഉപനയനം, സീമന്തം, വാഹന ഉപയോഗം, സഹസ കര്‍മ്മങ്ങള്‍, യുദ്ധം, മാംസ മദ്യ സേവ ഇവയൊന്നും പാടില്ല.

ശ്രദ്ധയുണ്ടാവാന്‍:-:-


കുട്ടികള്‍ക്ക്‌ ശ്രദ്ധയുണ്ടാവാന്‍ വേണ്ട വളരെ ശക്തിയേറിയ ഒരു മന്ത്രം ഋഗ്വേദത്തിലുണ്ട്. മന്ത്രം എപ്പോള്‍ വേണമെങ്കിലും ചൊല്ലാ മെങ്കിലും. രാവിലെ 7 മണിക്ക് മുന്‍പ്‌ അര്‍ത്ഥ മറിഞ്ഞു 32 തവണയെങ്കിലും ചൊല്ലുക.

ഓം ശ്രദ്ധയാഗ്നി: സാമിധ്യതേ
ശ്രദ്ധയാ ഹുയതേ ഹവി:.
ശ്രദ്ധയാം ഭഗസ്യ മൂര്‍ധനി
വചസാ വേദ യാമാസി.

ശ്രദ്ധ യാല്‍ എന്‍റെ ആത്മാഗ്നി ജ്വലിക്കട്ടെ. എന്‍റെ എല്ലാ പ്രവര്‍ത്തികളും ശ്രദ്ധയോടുകൂടി ആയിരിക്കട്ടെ. ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഐശ്വര്യം ശ്രദ്ധയാകുന്നു. ശ്രദ്ധയുണ്ടാകട്ടെ. ശ്രദ്ധകൊണ്ടു എല്ലാ സിദ്ധിയുമുണ്ടാകട്ടെ.

Tuesday 14 August 2012

ശ്രീനാരായണന്റെ ദർശനം


അപദാനസമൃദ്ധമായ ഒരു ഇതിഹാസം വായിച്ചുകഴിഞ്ഞാൽ, ഒരു സാധാരണവായനക്കാരന്റെ ഉള്ളിൽ പെട്ടെന്ന് ഉയരുന്ന ചോദ്യം എന്തായിരിക്കുമെന്ന് വല്ലവരും ചിന്തിച്ചിട്ടുണ്ടോ? ഒരു പുസ്തകം വായിച്ചുതീർത്ത് അതു മനസ്സിലാക്കിയ ഒരാൾ ചോദിക്കാൻ പാടില്ലാത്ത ഒരു ചോദ്യമായിരിക്കും അയാൾ തന്നോടുതന്നെ ചോദിക്കുക എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്-'ഈ ഇതിഹാസത്തിലെ കഥാനായകൻ ആരാണ്' എന്ന ചോദ്യം. ഇങ്ങനെ ചോദിക്കുന്നവരുണ്ടാകുമോ എന്നു ന്യായമായും സംശയിക്കാം. ചോദിക്കും; ചോദിച്ചിട്ടുണ്ട്. രാമായണം വായിച്ച ആൾ ചോദിച്ച മുഖ്യമായ ചോദ്യം 'രാമൻ ആരാണ്' എന്നതാണല്ലോ?

ശ്രീനാരായണഗുരുദേവൻ ഒരു മഹത്തായ ഇതിഹാസത്തിലെ കഥാനായകനായിരുന്നു. ആദർശസംസ്ഥാപനംചെയ്തുകൊണ്ട് സമൂഹോത്ഥാപനം നിർവഹിച്ച ശ്രീനാരായണന്റെ അപദാനഗരിഷ്ഠമായ ജീവിതത്തെ ഒരിതിഹാസത്തോട് ഉപമിക്കുന്നത് എത്രയും യുക്തമാണ്. അപ്പോൾ, ശ്രീനാരായണൻ ആരായിരുന്നു എന്ന ചോദ്യം സ്വാഭാവികമായും പൊന്തിവരുന്നു. ശ്രീരാമൻ വിഷ്ണുവിന്റെ അവതാരമാണ്. അല്ല വെറുമൊരു അധികാരലോഭിയായ രാജാവാണ് എന്നിങ്ങനെ പലപല ഉത്തരങ്ങൾ കേൾക്കുന്നതുപോലെ ശ്രീനാരായണനെ സംബന്ധിച്ചും പലതരം ഉത്തരങ്ങൾക്കു പഞ്ഞമില്ല. ശ്രീനാരായണൻ തികഞ്ഞ അദൈ്വതിയും മഹാനായ സംന്യാസിയും ആർഷപാരന്പര്യത്തിന്റെ അഭിനവപ്രകാശകനും ഒക്കെയാണെന്ന് ഒരു വിഭാഗം പറയുന്പോൾ, വേറെ കൂട്ടർ അദ്ദേഹത്തെ ഒരു സമൂഹപരിഷ്‌കർത്താവും അനാചാരവിധ്വംസകനും ഒക്കെയായി കാണുന്നു. ഈ അഭിപ്രായവൈവിധ്യത്തിന്റെ നടുവിൽ ആ ഐതിഹാസികമായ ചോദ്യം എത്ര പ്രസക്തമല്ല-ശ്രീനാരായണൻ ആരായിരുന്നു?
ഗുരുദേവൻ അദൈ്വതിയോ സംന്യാസിയോ അല്ലെന്നോ, മറിച്ച്, സമൂഹപരിഷ്‌കർത്താവോ അനാചാരപ്രധ്വംസകനോ, അല്ലെന്നോ ആർക്കും വാദിച്ചു നില്ക്കാൻ സാധിക്കുകയില്ല എന്നെനിക്കു തോന്നുന്നു. അദ്ദേഹം അദൈ്വതിയാണെന്നുള്ളതുകൊണ്ട് അദൈ്വതിമാത്രമാണെന്നും സമൂഹപരിഷ്‌കർത്താവാണെന്നതുകൊണ്ട് സമൂഹപരിഷ്‌കർത്താവ് മാത്രമാണെന്നും അദൈ്വതിയല്ലെന്നും വാദിക്കാൻ പറ്റുമോ? അദൈ്വതി സമൂഹപരിഷ്‌കരണത്തിനു പറ്റാത്ത ആളാണെന്നും, സമൂഹപരിഷ്‌കർത്താവ് അദൈ്വതം മനസ്സിലാക്കാനാവാത്ത ആളാണെന്നും ആരും നിരോധിച്ചിട്ടില്ല. നിരോധിക്കാനൊക്കുകയുമില്ല. ഇങ്ങനെയുള്ള വാദങ്ങളെ ആത്യന്തികവാദങ്ങളെന്ന നിലയ്‍ക്കു തള്ളിക്കളയേണ്ടിവരും. അദൈ്വതിയുടെയും സമൂഹപരിഷ്‌കർത്താവിന്റെയും സങ്കലിതമായ ഒരു സങ്കീർണവ്യക്തിത്വമായിരുന്നു സ്വാമിയുടേത്. പഴയ കാലത്തെ സംന്യാസിമാരെപ്പോലെ സമൂഹജീവിതത്തിൽനിന്ന് അകന്നുകൊണ്ട് സദാ ധ്യാനലോകത്തിൽ കഴിഞ്ഞുകൂടിയ ഒരാളായിരുന്നില്ല നാരായണഗുരു. ഇക്കാലത്തെ രാഷ്ട്രീയപ്രവർത്തകർക്കൊപ്പം ജനങ്ങൾക്കുവേണ്ടി എന്തൊക്കെയോ ചെയ്‌യാനായി ബഹളംകൂട്ടുന്ന ഒരു സമൂഹസേവകനുമായിരുന്നില്ല അദ്ദേഹം. ഇന്നാട്ടിൽ പണ്ടും ഇന്നും പെരുത്തിരിക്കുന്ന ഭിക്ഷാംദേഹികളായ സംന്യാസിമാരിൽനിന്നും രാഷ്ട്രീയപ്രവർത്തകരിൽനിന്നും വ്യത്യസ്തനായ ഒരു വ്യക്തിയായിരുന്നു ശ്രീനാരായണൻ. ഈ നിലപാടിൽനിന്ന് നോക്കിയാലല്ലാതെ അദ്ദേഹത്തിന്റെ മഹിമ കണ്ടെത്തുക പ്രയാസമായിരിക്കും. ഗുരു എന്ന ശീർഷകത്തിൽ പ്രശസ്തമായ കുമാരനാശാന്റെ ആ 'വനമാലാപദ്യത്തിൽ നാരായണഗുരുവിന്റെ ഈ നിസ്തുലമായ വ്യത്യാസത്തെപ്പറ്റി സരസമായി പ്രതിപാദിച്ചിരിക്കുന്നതു കാണാം. അതിലെ പ്രചാരമാർന്ന ഒരു നാലുവരി ഇതാണല്ലോ:

അന്യർക്കു ഗുണംചെയ്‌വതി
നായുസ്സു വപുസ്സും
ധന്യത്വമൊടങ്ങാത്മ
തപസ്സും ബലിചെയ്‌വൂ!
സംന്യാസികളില്ലിങ്ങനെ-
യില്ലില്ലമിയന്നോർ
വന്യാശ്രമമേലുന്നവ-
രും ശ്രീഗുരുമൂർത്തേ!

'ശ്രീരാമൻ, ശ്രീരാമൻതന്നെ' എന്നു പറഞ്ഞതുപോലെ, 'ശ്രീനാരായണൻ ശ്രീനാരായണൻതന്നെ' എന്നാണ് ഇതിൽ വർണിച്ചിരിക്കുന്ന നിരുപമത്വത്തിന് അർഥം. അദ്ദേഹത്തിന്റെ വാഗ്‌രൂപേണയുള്ള സന്ദേശങ്ങളെയും കർമരൂപേണയുള്ള ജീവിതത്തെയും നിഷ്‌കൃഷ്ടമായി പഠിച്ചാലല്ലാതെ ഈ നിസ്തുലത എന്താണെന്ന് അറിയാൻ സാധ്യമല്ല. സ്വന്തം ജീവിതത്തിൽ ആചരണത്തെയും പ്രചാരണത്തെയും -വാക്കിനെയും പ്രവൃത്തിയെയും - ഭേദമെന്നിയെ സുന്ദരമായി സമ്മേളിപ്പിച്ച ഒരു അസാമാന്യപുരുഷനായിരുന്നു സ്വാമികൾ. ആശാന്റെ പദ്യത്തിൽ വ്യതിരേകരീതിയിൽ വിവരിച്ചതരം വ്യക്തികളുടെ വാക്കിനെ പിന്തുടർന്നാൽ അവരുടെ കർമത്തെയോ, കർമത്തെ പിന്തുടർന്നാൽ അവരുടെ വാക്കിനെയോ കണ്ടെത്തുക പ്രയാസമാണ്. വാഗർഥങ്ങളെ സമന്വയിപ്പിച്ച ഒരു കാവ്യംപോലെ ഗുരുദേവന്റെ ജീവിതത്തിൽ വാക്കർമങ്ങൾ രസാത്മകമായി സമ്മേളിച്ചു.

അദ്ദേഹം എന്നും പറഞ്ഞുകൊണ്ടിരുന്ന വാക്ക് അദൈ്വതവേദാന്തത്തിന്റേതായിരുന്നു - ശങ്കരാചാര്യരിലൂടെ വിശ്വവിജയം നേടിയ വേദാന്തം. പരമമായ ഏകത്വത്തിന്റെ വിളംബരവും നാനാത്വത്തിന്റെ നിഷേധവുമാണ് അതിന്റെ സന്ദേശം. ജീവിതം മിഥ്യയാണെന്നതിന് അർഥം, മിഥ്യയായ നാനാത്വം നിറഞ്ഞതാകയാൽ ജീവിതം മിഥ്യയാണെന്നുമാത്രമത്രേ. അനുഭൂതിയുടെ അനവദ്യമുഹൂർത്തത്തിൽ നാനാത്വങ്ങളെയെല്ലാം വിരമിപ്പിക്കുന്ന അഖണ്ഡസുഖാംഭോധിയിൽ ആത്മാവ് നിമഗ്നമായിത്തീരുന്നതിനെപ്പറ്റി ശ്രീശങ്കരൻ വിവേകചൂഡാമണിയിലും മറ്റും പല തവണ പാടിയിട്ടുണ്ട്. ഇത്തരം സുദുർലഭമുഹൂർത്തങ്ങളിൽമാത്രം മനുഷ്യർ ഏകത്വം അനുഭവിച്ചിരുന്നതിനാൽ മതിയോ? വ്യവഹാരജീവിതത്തിൽ വ്യാപരിക്കുന്പോൾ ഏകത്വം അനുഷ്ഠിക്കപ്പെടേണ്ടതില്ലേ? സാധാരണജീവിതത്തിലുള്ള വൈവിധ്യങ്ങളെയും നാനാത്മകതയെയും കണ്ടില്ലെന്നു നടിച്ച് അനുഭൂതിശരണനായി കഴിയുന്നത് അദൈ്വതത്തോടു നിരക്കുമോ? പട്ടിയെയും ചണ്ഡാലനെയും ഒരുപോലെ കാണുന്നവനാണ് 'ആത്മജ്ഞാനി' എന്ന് ഗീത ഘോഷിച്ചിട്ടുണ്ടെങ്കിലും, സാമാന്യജീവിതത്തിൽ ഈ തത്ത്വം പരിപാലിക്കാൻ കഴിഞ്ഞ സംന്യാസികൾ ഇന്ത്യയിൽ വളരെ കുറവായിരുന്നു. ഇതൊന്നും കണ്ടില്ലെന്നു നടിച്ച് അവർ എല്ലാം മായയാണെന്നു വിളിച്ചുപറഞ്ഞുകൊണ്ട് അദൈ്വതവേദാന്തത്തെത്തന്നെ കളങ്കപങ്കിലമാക്കിക്കളഞ്ഞു.

ഇത്തരത്തിലുള്ള ജീവിതനിഷേധമല്ല യഥാർഥമായ അദൈ്വതമെന്നും പരമാനുഭൂതിക്കു ചോടെ ജീവിക്കുന്ന സന്ദർഭങ്ങളിൽ എവിടെയെല്ലാം അനൈക്യത്തിന്റെ നിഴൽ പരന്നിട്ടുണ്ടോ അവിടെയെല്ലാം ഐക്യബോധത്തിന്റെ വെളിച്ചം പരത്തേണ്ടതാണെന്നും ശ്രീനാരായണൻ വാദിച്ചു. മായാവാദത്തിന്റെ മറവിൽ അനീതികളെയും അനാചാരങ്ങളെയും തള്ളിക്കളയുന്നതിനോടു ഗുരുദേവൻ യോജിച്ചില്ല. വ്യാവഹാരികജീവിതത്തിലും അദൈ്വതബോധത്തെ ആവുന്നത്ര ഉൾക്കൊള്ളണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതിജ്ഞ. ഇവിടെയാണ്, ഇത്രത്തോളവുമാണ്, ശ്രീനാരായണൻ ജീവിതത്തെ അംഗീകരിച്ചത്. ഭാരതീയതത്ത്വചിന്ത ജീവിതനിഷേധാത്മകമാണ് എന്നു വാദിച്ച ഷൈ്വറ്റ്‌സ് റെപ്പോലുള്ള ചിന്തകന്മാർക്കുപോലും ഈ നാരായണമതത്തോട് കലശൽ കൂട്ടുവാൻ കഴിയുന്നില്ലെന്നു വ്യക്തമാണ്.
ശ്രീനാരായണൻ സമൂഹപരിഷ്‌കരണത്തിനിറങ്ങിയത് കേരളത്തിലെ ജാതിഭേദത്തിന്റെ കെടുതി കണ്ടറിഞ്ഞിട്ടാണ്. അദ്ദേഹം അദൈ്വതം തേടിപ്പോയത് ജാതിഭേദത്തെ നിർമൂല്യം നശിപ്പിക്കുവാൻ പര്യാപ്തമായ ഒരു തത്ത്വശാസ്ത്രത്തെ അന്വേഷിച്ചിറങ്ങിയപ്പോഴാണ്. ജാതിവ്യത്യാസം തുടങ്ങിയ ഭേദകല്പനകൾ മനുഷ്യജീവിതത്തെ അപൂർണമാക്കുന്നു. ജീവിതത്തിന്റെ പൂർണതയ്‍ക്കുവേണ്ടി ഉഴറിയപ്പോഴാണ് ശ്രീനാരായണൻ ജാതിഭേദത്തിന്റെ അരാതിയും അദൈ്വതത്തിന്റെ ബന്ധുവും ആയി മാറിയത്. അപൂർണവും അതുകൊണ്ട് അസുന്ദരവുമായ ഒരു ജീവിതത്തെയാണ് അദ്ദേഹം നിഷേധിച്ചത്, മറ്റൊന്നിനെയുമല്ല. നാരായണഗുരു ജനിച്ചതും ജീവിച്ചതും ലോകത്തിലെങ്ങുമുള്ള ജാതിഭേദകൃതമായ അനൈക്യത്തെ ഉച്ചാടനംചെയ്‌യാനായിരുന്നു. ഒരു സവിശേഷലക്ഷ്യം സാധിക്കുന്നതിനുവേണ്ടി ജീവിതം ആകമാനം സമർപ്പിക്കുന്ന ഏകാന്തവ്രതരെ അവതാരങ്ങൾ എന്ന് വിശേഷിപ്പിക്കാമെങ്കിൽ, ആധുനികകേരളത്തിൽ ശ്രീനാരായണാവതാരത്തിന്റെ ഉദ്ദേശ്യം ജാതിഭേദവിപാടനമായിരുന്നു. 'ഒരു ജാതി' എന്നാണ് അദ്ദേഹം കാതലായി പാടിയത്. 'ഒരു മതം, ഒരു ദൈവം മനുഷ്യന്; ഒരു യോനി ഒരാകാരം, ഒരു ഭേദവുമില്ലിതിൽ' എന്നദ്ദേഹം തുടർന്നു പാടിയത് ഈ സന്ദേശത്തിന്റെ വ്യാഖ്യാനം മാത്രമായിട്ടാണ്. മതങ്ങളും ദൈവങ്ങളും വേഷഭൂഷാദികളും എല്ലാം മനുഷ്യരെ തമ്മിലകറ്റുന്നതായി അദ്ദേഹം കണ്ടു. ഇതായിരുന്നു അദ്ദേഹത്തിന്റെ ദർശനം. ദർശനമാലയിൽ നിറഞ്ഞുനില്ക്കുന്ന സന്ദേശസൗരഭ്യം ഇതത്രേ. ഇതൊക്കെ മായാകൃതമെന്നു പറഞ്ഞ് കണ്ണടയ്‍ക്കലല്ല അദൈ്വതിയുടെ ധ്യാനവും ധർമവും തപസ്സും. വളരെ വ്യത്യസ്തനായ ഒരു സംന്യാസിയെ ഇത് വരച്ചുകാട്ടുന്നു. ആശാൻ മുൻപദ്യത്തിൽ വരഞ്ഞ ചിത്രം അതാണ്.

ശ്രീനാരായണൻ വേദാന്തം പഠിച്ചിട്ട് ജാതി കണ്ടതല്ല. ജാതി കണ്ടിട്ട് വേദാന്തം പഠിച്ചതാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. വേദാന്തം പഠിച്ചതിനുശേഷമാണ് ജാതിവ്യത്യാസങ്ങളെ നോക്കിയതെങ്കിൽ ഇതെല്ലാം മായാവിലാസങ്ങളാണെന്ന് ധരിച്ചുവശായി അദ്ദേഹം നിഷ്‌ക്രിയനായിത്തീർന്നുപോയേനേ! വേദാന്തശിക്ഷണത്തിൽ സ്വാമികളുടെ ആദ്യത്തെ ആചാര്യൻ അദ്ദേഹത്തിനു ചുറ്റും ഉരസിമറിഞ്ഞിരുന്ന പാപപാരാവാരമായിരുന്ന സമുദായം തന്നെയായിരുന്നു. നന്പൂതിരി നായരെയും, നന്പൂതിരിയും നായരും ഈഴവനെയും, ഇവരെല്ലാം ചേർന്ന് പുലയനെയും അകറ്റുകയും അമർത്തുകയും ചെയ്തു കഴിഞ്ഞുകൂടിയ നമ്മുടെ സമുദായത്തിന്റെ ജുഗുപ്‌സാവഹത്വം ശ്രീനാരായണനെ ഐക്യസുന്ദരമായ ഒരു ലോകത്തിന്റെ അന്വേഷകനാക്കി മാറ്റി. അമേരിക്കയിലെ ആദിനിവാസികളോട് സ്‌പെയിനിലെ ഘാതകന്മാർ കാണിച്ച കിരാതപ്രായമായ ദുഷ്ടതകളോട് കിടനില്ക്കുന്ന മഹാപാതകങ്ങൾ ജാതിയുടെ പേരിൽ കേരളത്തിൽ നടന്നിരുന്നുവെന്ന് ആ കാലത്തെക്കുറിച്ച് കുമാരനാശാൻ ഒരിടത്ത് എഴുതിവെച്ചിട്ടുണ്ട്. ആർദ്രമൃദുലങ്ങളും സംവേദക്ഷമങ്ങളുമായ ചില ഹൃദയങ്ങളെ ആഴത്തിൽ മുറിപ്പെടുത്താൻ അത്തരം കാലഘട്ടങ്ങൾക്കു കഴിയും. നാരായണഗുരുവിന്റെ ഹൃദയം ഇങ്ങനെ വ്രണിതമായപ്പോൾ ജാതിയുടെ കുരിശ് ചുമന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ ദീർഘധീരമായ പ്രയാണം ആരംഭിച്ചു. ആ പ്രയാണത്തിനിടയിലാണ് അദ്ദേഹത്തിന് അദൈ്വതം കണ്ടുകിട്ടുന്നത്. സത്യം ഏകമാണെന്നും നാനാത്വം മിഥ്യയാണെന്നും ശ്രുതിയുക്ത്യനുഭവപ്രമാണങ്ങളുടെ അവലംബത്തോടെ ഘോഷിച്ചുനടന്ന അദൈ്വതവേദാന്തത്തിന്റെ തത്ത്വങ്ങൾ തന്റെ ജാതിവിനാശനപരിപാടിയുടെ അധിഷ്ഠാനശിലകളായിരിക്കാൻ കരുത്തുറ്റവയാണെന്ന് ആചാര്യൻ മനസ്സിലാക്കി.

ഇതത്രേ നാരായണഗുരുവിന്റെ അദൈ്വതവാദത്തിന്റെ അടിയിലുള്ള ജീവിതബന്ധം. സാധാരണജീവിതത്തിലെ ദൈ്വതദോഷങ്ങളെ മിഥ്യയെന്നും മായയെന്നും അവിദ്യയെന്നും മറ്റും അപലപിച്ച് അവയെ പരിഹരിച്ചതായി കണക്കാക്കാമെന്ന് സ്വാമികൾ കരുതാതിരുന്നത് ഈ ജീവിതത്തോട് അദ്ദേഹം പുലർത്തിയ സത്യസന്ധത ഒന്നുകൊണ്ടുമാത്രമാണ്. അദൈ്വതത്തിൽ വിശ്വസിക്കുകയും അദൈ്വതം അനുഭവിക്കുകയും ചെയ്‌യുന്ന ഒരു വ്യക്തി വ്യാവഹാരികമണ്ഡലത്തിലുള്ള ദൈ്വതപ്രകടനങ്ങളുടെ ദുഷ്ടഫലങ്ങളും നിരാകരണത്തിനു ശ്രമിക്കണം എന്ന നിർബന്ധമാണ് ശ്രീനാരായണനെ വിശിഷ്ടനും വ്യത്യസ്തനുമായ ഒരു അദൈ്വതാചാര്യനാക്കിത്തീർത്തത്. സമൂഹത്തിൽനിന്ന് അകന്നുകഴിഞ്ഞിരുന്ന അദൈ്വതിയെ സമൂഹസേവകനാക്കുന്ന ഒരു നവീകൃതചിന്ത സ്വാമിയിൽ നാം കാണുന്നു. കേരളത്തിനു വെളിയിൽ ഇതേകാലത്തുതന്നെ സ്വാമി വിവേകാനന്ദനെപ്പോലുള്ള അപൂർവസംന്യാസിമാർ ഈ ലോകസേവനസരണി വെട്ടിത്തെളിയിച്ചുതുടങ്ങിയിരുന്നു.

തന്റെ ആത്മാവ് പ്രാപിച്ചതോ ദർശിച്ചതോ ആയ ആന്തരൈക്യസത്യത്തിന്റെ നിദാനമായ ഏക ചൈതന്യവിശ്വാസം നാടുനീളെ പരത്തി ജനഹൃദയങ്ങളെ അതുകൊണ്ട് ആർദ്രവും സാന്ദ്രവുമാക്കിക്കൊണ്ട് ഏകലോകത്തെ സൃഷ്ടിക്കുക എന്നതായിരുന്നു ശ്രീനാരായണന്റെ പരമലക്ഷ്യം എന്നെനിക്കു തോന്നുന്നു. ആസ്തിക്യവിശ്വാസത്താൽ വിസ്ഫുരിതമായ അദൈ്വതബോധം, അതിന് ആശ്രയമായ ജീവിതാദരം, അതിൽ അധിഷ്ഠിതമായ മനുഷ്യസ്‌നേഹം, അതുകൊണ്ട് പ്രചോദിതമായ സമൂഹസേവനം-ഇതാണ് ശ്രീനാരായണഗുരുവിന്റെ പ്രവർത്തനങ്ങളുടെ നാലതിരുകൾ.

ജീവിതവ്യാപിയായിരിക്കേണ്ട അദൈ്വതാനുഭൂതിയെ ഏകദേശമാക്കിക്കളഞ്ഞ സംന്യാസികളിൽനിന്നുള്ള വ്യക്തമായ പുരോഗതി ശ്രീനാരായണനിൽ തെളിഞ്ഞുകാണുന്നുണ്ടെന്നു പറയുകയുണ്ടായല്ലോ. അതുകൊണ്ടാണ് അദ്ദേഹം ഗുഹയിൽനിന്ന് വെളിയിലേക്കു കടന്ന് പതിതജനസമൂഹങ്ങളുടെ അഭ്യുദ്ധരണത്തിനുവേണ്ടി സ്വജീവിതം സമർപ്പിച്ചത്. ജാതിഭേദംപോലെ മതഭേദത്തെ അദ്ദേഹം എതിർത്തതും പൂർണാദൈ്വതത്തിന്റെ പ്രകാശത്തിൽ നിന്നു കൊണ്ടുതന്നെ. അദൈ്വതസിദ്ധാന്തത്തിന്റെ ആചരണത്തിൽ ഇന്നാട്ടിൽ വളരെക്കാലം നിലവിലുണ്ടായിരുന്ന സത്യസന്ധതാരാഹിത്യത്തെ അവസാനിപ്പിച്ച് യോഗസംന്യാസത്തിന് അന്തസ്സും ആദരവും വർധിപ്പിക്കുവാൻ ഈ പൂർണാദൈ്വതാനുഷ്ഠാനംകൊണ്ട് സ്വാമികൾക്കു സാധിച്ചു.

മതദർശനങ്ങളിലെ ഏറ്റവും ഉത്‌കൃഷ്ടമായ ഒരു വിചാരമണ്ഡലമാണ് ഏകമതവാദം. വളരെ പഴക്കമുണ്ട് അതിന്. 'സമാനമസ്തു വോമനഃ' എന്നു വൈദികർഷികൾ പാടിയപ്പോൾ 'സമാനാനി സന്തു വോ മതാനി' എന്നുതന്നെയാണ് അവർ ഉദ്ദേശിച്ചത്. 'സത്യത്തെ എവിടെയും കണ്ടാലും അതിനെ ക്രിസ്തുമതമായിക്കണ്ടാലും' എന്ന എറാസ്മസ്സിന്റെ അഭിപ്രായം ഇവിടെ ഓർക്കാം. സ്വന്തം മതത്തെ മറ്റുള്ളവർ ആക്ഷേപിക്കുന്നത് ശരിയല്ലാത്തതുപോലെ മറ്റുള്ളവരുടെ മതങ്ങളെയും ആക്ഷേപിക്കുവാൻ പാടില്ലെന്ന് ഖുർ-ആൻ പ്രഖ്യാപിക്കുന്നു.

ഇത്തരത്തിൽ മതസൗഭ്രാത്രത്തിന്റെ സന്ദേശം എല്ലാ മതാചാര്യന്മാരും പ്രചരിപ്പിച്ചിട്ടുണ്ടെങ്കിലും പൗരസ്ത്യദേശങ്ങളിലും പാശ്ചാത്യരാജ്യങ്ങളിലും പിന്നീട് വന്പിച്ച മതപ്പോരുകൾ നടക്കുകയുണ്ടായി. ഇന്ത്യയിലെ ശൈവവൈഷ്ണവകലഹങ്ങളും ഹൈന്ദവ-മാഹമ്മദയുദ്ധങ്ങളും യൂറോപ്പിലെ ക്രൈസ്തവ-മാഹമ്മദസമരങ്ങളും കാത്തൊലിക്ക്-പ്രൊട്ടസ്റ്റന്റ് സംഘർഷങ്ങളും ഓർത്താൽ മതിയല്ലോ. രാഷ്ട്രീയസമരങ്ങളെപ്പോലെയോ കൂടുതലോ സമൂഹജീവിതത്തിനു വിദ്രോഹകരമായിത്തീർന്നു മതകലാപങ്ങൾ. 19-ാം നൂറ്റാണ്ടിന്റെ ഒടുവിൽത്തന്നെ മതസൗഹാർദത്തിനുള്ള സംഘടിതയത്‌നങ്ങൾ സമാരംഭിക്കുകയുണ്ടായി. വിവേകാനന്ദസ്വാമികളുടെ സാന്നിധ്യംകൊണ്ട് പ്രഖ്യാതമായ ചിക്കാഗോവിലെ 'പാർലമെന്റ് ഓഫ് റിലിജിയൻസ്' (1893) ഇത്തരമൊരു ഉദ്യമമായിരുന്നു. 1914-ൽ മതസമാധാനത്തിനുവേണ്ടി ഒരു വിശ്വസമ്മേളനം നടന്നിരുന്നു. 1924-ൽ മതപഠനത്തിന് ഒരു സമിതി രൂപവത്‌കൃതമായി. 1936-ൽ 'വേൾഡ് കോൺഗ്രസ് ഓഫ് ഫെയിത്ത്‌സ്' രൂപംകൊണ്ടു.

ശ്രീനാരായണന്റെ സർവമതസഹോദര പ്രസ്ഥാനം ഇവയിൽ മിക്കതിനും മുൻപാണ് ഉദയംപൂണ്ടത്. വിവേകാനന്ദന്റെയും ആനിബസന്റിന്റെയും (തിയോസഫിക്കൽ സൊസൈറ്റി) മതസൗഹാർദപരിശ്രമങ്ങൾക്ക് എത്രയോ മുൻപാണല്ലോ (1888-ൽ) സ്വാമികൾ അരുവിപ്പുറത്തെ മതദ്വേഷമില്ലാത്ത മാതൃകാസ്ഥാനമായി സങ്കല്പിച്ചത്. നാരായണഗുരുവിന്റെ വചനങ്ങളോ കർമങ്ങളോ മതൈക്യബോധം സംബന്ധിച്ച പരകീയമായ ഒരു കടപ്പാടു തെളിയിക്കുന്നില്ല. സ്വാമിയുടെ മതഭേദനിരാസം അദ്ദേഹത്തിന്റെ ജാതിനിഷേധംപോലെ സ്വാന്തഃപ്രഫുല്ലിതവും നിസർഗമധുരവുമായിരുന്നു. ജാതിഭേദത്തെ എതിർത്ത സ്വാമികളിലൂടെ വർത്തമാനകാലത്തിന്റെ ആവശ്യം പ്രതിധ്വനിച്ചപ്പോൾ മതഭേദത്തെ എതിർത്ത അദ്ദേഹത്തിലൂടെ ഭാവിയുടെ മുഖം പ്രകാശിക്കുകയായിരുന്നു. നാളെ ഇവിടെ ഏകലോകാദർശം വിരിയുന്പോൾ സ്വാമികൾ പ്രസരിപ്പിച്ച ഈ പ്രകാശം അതിനു പ്രചോദനമിയറ്റിയിരുന്നുവെന്നു ചിന്താശാലികൾ സമ്മതിക്കേണ്ടിവരും.

ഗുരുവിന്റെ ഏകമതവ്രതം ഒരു മഹാപ്രസ്ഥാനമായി വളർന്നു. ഈ സന്ദേശം വാക്കിലോ എഴുത്തിലോ മാത്രമായി ഒതുങ്ങിനില്ക്കാതെ സ്വന്തം അനുഷ്ഠാനത്തിലും സമൂഹയത്‌നങ്ങളിലും പടർന്നുകയറുകയുണ്ടായി. പക്ഷേ, ഇവയുടെ എല്ലാം അടിസ്ഥാനം ഉലയാത്ത ആ അദൈ്വതബോധംതന്നെയായിരുന്നു. ആത്മോപദേശശതകത്തിലെ മതൈക്യചിന്തയെ മുൻനിർത്തിക്കൊണ്ട് ഇത് സമർഥിക്കാൻ കഴിയും. ഈ 'ശതക'ത്തിലെ മധ്യഭാഗമാണല്ലോ 'മതമീമാംസ' എന്ന പേരിൽ പ്രസിദ്ധമായിരിക്കുന്നത്. സൂക്ഷ്മമായി പറയുകയാണെങ്കിൽ 44, 45, 46, 47, 48, 49 പദ്യങ്ങളടങ്ങിയ ഷട്കം 'പല മതസാരവുമേകം' എന്നാരംഭിക്കുന്ന പദ്യം ഈ ഷട്കത്തിലെ പ്രഥമപദ്യമാണ്. മതമീമാംസാഷ്ടകത്തെ 'ഏകമതോപനിഷത്ത്' എന്നു വിളിച്ചാലും തെറ്റില്ല. ഈ മതസമൈക്യദർശനത്തിന്റെ അടിത്തറ കറതീർന്ന അദൈ്വതദർശനമാണ്. 'ശതക'ത്തിലെ 24-ാം പദ്യം ഇതു വ്യക്തമാക്കാതിരിക്കില്ല:
അവനിവനെന്നറിയുന്നതൊക്കെയോർത്താ-
ലവനിയിലാദിമമായൊരാത്മരൂപം;
അവരവരാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.

ആത്മസത്യത്തിന്റെ ഐക്യമാണ് എല്ലാ കർമങ്ങൾക്കും അടിസ്ഥാനമായിരിക്കുന്നത്. ആത്മസുഖം പരസുഖവിപരീതമാകരുത്. ഈ ആശയത്തിലാണ് 'മതമീമാംസ'യിലെ അന്ത്യപദ്യം വിശ്രമിക്കുന്നതെന്നു കാണുക. ഇതത്രേ എല്ലാ മതങ്ങളിലും അന്തർഭൂതമായ ഏകമതസാരം. ഇതിനെ കൺമുൻപിൽ കണ്ടുകൊണ്ടാണ് 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന് അരുളിച്ചെയ്തത്. അന്യരുടെ സുഖത്തിനുവേണ്ടി പ്രവർത്തിക്കുക എന്ന ആദർശത്തിന്റെ സാക്ഷാത്‌കാരത്തിൽ ആത്മസുഖം ദർശിക്കലാണു യഥാർഥമതബോധം. ശങ്കരാചാര്യരും കൃഷ്ണനും ബുദ്ധനും ക്രിസ്തുവും നബിയും ഇത്തരം ദയാവാരിധികളായിരുന്നുവെന്ന് അനുകന്പാദശകത്തിൽ സ്വാമി വർണിക്കുന്നു:
സരളാദ്വയഭാഷ്യകാരനാം
ഗുരുവോയീയനുകന്പയാണ്ടവൻ!
പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതിപൂണ്ട ധർമമോ?
പരമേശപവിത്രപുത്രനോ?
കരുണാവാൻ നബി മുത്തുരത്‌നമോ?

അനുകന്പയുടെയും പരസേവനത്തിന്റെയും സന്ദേശമായ ഈ മതസാരമാണ് ശ്രീനാരായണധർമം എന്നു പറയപ്പെടുന്നത്.
സഹോദരൻ അയ്‌യപ്പനുമായുണ്ടായ സംഭാഷണത്തിൽനിന്നാണല്ലോ 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്നു മറ്റൊരു പ്രസിദ്ധമായ തത്ത്വം ഉരുത്തിരിഞ്ഞുവന്നത്. ഇതിനെ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു മതം അനാവശ്യമാണെന്നാണ് ഈ വാക്യത്തിന് അർഥമെന്നുവരെ പറയാൻ ചിലർ ധൈര്യപ്പെട്ടിട്ടുണ്ട്. സ്വാമി മതനിഷേധിയായിരുന്നില്ല, മതഭേദനിഷേധിയായിരുന്നു. ഏകമതം ഭിന്നമതങ്ങളുടെ പരമസാരമായ സാമാന്യഘടകമാണ്. അതെന്താണെന്ന് ആത്മോപദേശശതകത്തിൽ വിശ്വമംഗളത്തിനായി സ്വാമി പാടിപ്പരത്തിക്കഴിഞ്ഞതാണ്. സി.വി. കുഞ്ഞുരാമനുമായുള്ള ദീർഘമായ സംഭാഷണത്തിൽ ഈവക കാര്യങ്ങൾ ശങ്കാലേശംപോലും ഉണ്ടാകാത്ത മട്ടിൽ സ്വാമികൾ വിശദീകരിച്ചിട്ടുണ്ട്. അന്നു പറഞ്ഞ ചില വാക്യങ്ങൾ ഇന്ന് അനുസ്മരിക്കുന്നതു കൊള്ളാം: 'എല്ലാ മതങ്ങളുടെയും ഉദ്ദേശ്യം ഒന്നുതന്നെ. സൂക്ഷ്മാന്വേഷണത്തിനു സഹായിക്കുന്ന മാർഗദർശികളാണു മതങ്ങൾ. ഈ മതപ്പോരിന് അവസാനമുണ്ടാകണമെങ്കിൽ സമബുദ്ധിയോടുകൂടി എല്ലാ മതങ്ങളും എല്ലാവരും പഠിക്കണം. അപ്പോൾ പ്രധാന തത്ത്വങ്ങളിൽ അവയ്‍ക്കു തമ്മിൽ സാരമായ വ്യത്യാസങ്ങൾ ഇല്ലെന്നു വെളിപ്പെടുന്നതാണ്. അങ്ങനെ വെളിപ്പെടുത്തിക്കിട്ടുന്ന മതമാണ് നാം ഉപദേശിക്കുന്ന ഏകമതം.'
സ്വന്തം ജീവിതത്തിൽ വളരെ ചെറുപ്പംതൊട്ടുതന്നെ മതസ്​പർധ തീണ്ടാത്ത മട്ടിൽ പ്രവർത്തിക്കാൻ സ്വാമികൾക്കു കഴിഞ്ഞു. അവധൂതനായി പരിവ്രജനംചെയ്തിരുന്ന കാലത്ത് ഏതു വീട്ടിൽനിന്നും സ്വാമി ഭിക്ഷ കൈക്കൊണ്ടു. പിന്നീട് അദ്ദേഹം സംന്യാസിവര്യനായപ്പോൾ എല്ലാ മതങ്ങളിലുംപെട്ടവർ അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു. അരുവിപ്പുറത്തും ശിവഗിരിയിലും ഈ മതൈക്യം സ്വാമി പ്രാവർത്തികമാക്കിത്തീർത്തു. ഈ പരിശ്രമങ്ങളുടെ കിരീടംചാർത്തലായിരുന്നു 1099 (1924-ൽ) ശിവരാത്രിക്കാലത്ത് ആലുവാ മണപ്പുറത്തുവെച്ചു കൂടിയ സർവമതസമ്മേളനം. ചിക്കാഗോവിലെ സർവമതസമ്മേളനത്തിന്റെ മാറ്റൊലി അകലെനിന്നു കേട്ട കേരളം സ്വന്തം ഹൃദയാങ്കണത്തിൽവെച്ച് ശ്രീനാരായണൻ മതസമന്വയസന്ദേശം പ്രതിധ്വനിപ്പിച്ചതു കേട്ടു പുളകമിയന്നു. മതവിരോധത്തിന്റെ കാളിമയിൽ കുറേക്കാലം കഴിഞ്ഞുകൂടിയ ഭാരതം, തന്റെ ചിരന്തന തത്ത്വമഹിമകൾ അയവിറക്കിക്കൊണ്ടിരിക്കുന്പോൾ, നാളത്തെ ഭാരതത്തിന്റെ ജീവിതാദർശമായിരിക്കേണ്ട മതസ്‌നേഹതത്ത്വത്തെ വിളംബരംചെയ്‌യാൻ മുതിർന്നുവന്ന നാരായണഗുരുവിനെ അനുഗ്രഹാശിസ്സുകളോടെ വാഴ്ത്തിയിരിക്കണം.

ശ്രീനാരായണന്റെ ഏകലോകദർശനത്തിന്റെ പൊരുളും അദൈ്വതംതന്നെ. ആളായ ആളെല്ലാം ലോകം ഏകമാണെന്നു കണ്ടുമനസ്സിലാക്കാനും മറ്റും നാടുവിട്ടോടുന്ന കാലമാണിത്. നാട്ടിലിരുന്നാൽ ലോകം ഒന്നാണെന്നു മനസ്സിലാക്കാൻ പറ്റുമോ? ഇവർ യാത്ര കഴിഞ്ഞു സ്വന്തം നാട്ടിലും വീട്ടിലും തിരിച്ചെത്തുന്പോഴേക്കും ഇവരുടെ ലോകം സ്വന്തം നാടും വീടുമായി ചുരുങ്ങിപ്പോകുന്നു. എന്നാൽ, സഹ്യാദ്രിക്കും അറബിക്കടലിനും അപ്പുറം ഏറെയൊന്നും സഞ്ചരിക്കുകയോ സഞ്ചരിക്കാൻ ബദ്ധപ്പെടുകയോ ചെയ്തിട്ടില്ലാത്ത ഒരു വെറും നാടൻസംന്യാസി ഒന്നര നൂറ്റാണ്ടിനുമുൻപ് ഈ കേരളത്തിൽ നിന്ന് ഈ തത്ത്വം ഉദ്‌ബോധിപ്പിക്കുകയുണ്ടായി. ഊടുവഴികളിലൂടെയും വയൽവരന്പുകളിലൂടെയും കാലു കുഴയുവോളം നടന്നുനടന്ന് ഒടുവിൽ വിശ്വഹൃദയത്തിന്റെ രാജബിന്ദു പ്രാപിച്ച അത്ഭുതപുരുഷനാണ് അദ്ദേഹം. കരയും കടലും ആകാശവും താണ്ടി, വിഭിന്ന ജനസഞ്ചയങ്ങളുടെ ആദരപ്രകടനങ്ങൾ ഏറ്റുവാങ്ങി, വിശ്വബോധത്തിന്റെ വേലിയേറ്റത്തിൽപ്പെട്ടു നട്ടംതിരിഞ്ഞ്, നാട്ടിൽ തിരിച്ചെത്തിയതിന്റെ പിറ്റേന്ന് അയൽദേശക്കാരുമായി കലഹിച്ച് അണുഭേദനശക്തിയിലൂടെ വിശ്വഭേദനത്തിനുപോലും മടിക്കാത്തവണ്ണം സമരനായകന്മാരായി മാറുന്ന പാശ്ചാത്യ രാഷ്ട്രനേതാക്കളിൽനിന്നു വ്യത്യസ്തമാണ് നാരായണഗുരുവിന്റെ പ്രവർത്തനപരിപാടി. അദ്ദേഹം പിന്തുടർന്ന പാരന്പര്യം പടിഞ്ഞാറ് ഇന്നും വേണ്ടത്ര മനസ്സിലാക്കാൻ മിനക്കെട്ടിട്ടില്ലാത്ത ആത്മസംസ്‌കാരത്തിന്റേതാണ്. ഹതവിധിയെന്നു പറയട്ടെ, ഈ ആത്മസംസ്‌കാരം ഇന്നു പാശ്ചാത്യരെന്നതുപോലെ ഏതു കിഴക്കിനും അജ്ഞാതമായി കഴിയുന്നു.

'മനുഷ്യന് ഒന്നും അന്യമല്ല' എന്ന വാദത്തിന്റെ പരകോടിയിലെത്തുന്ന അനുഭൂതിയാണ് അദൈ്വതബോധം. ലോകത്തിലെ ഏറ്റവും ദൂരം കൂടിയ യാത്ര ആ ബോധത്തിലേക്കുള്ള യാത്രയാണ്. ആ യാത്ര നടത്താൻ ഒരു മില്ലിമീറ്റർ പോലും സഞ്ചരിക്കേണ്ടതില്ലെന്ന വൈരുധ്യത്തിൽ ഉറച്ചുനില്ക്കുന്നു ഭാരതത്തിലെ ഋഷികളുടെ സഞ്ചാരവിദ്യ. ഉപനിഷത്തുകൾ അതിനെ 'ദേവയാനം' എന്നു വിളിച്ചു. സത്യമാണ് അതിന്റെ വഴി. അടഞ്ഞുപോയ ഈ മാർഗം തുറന്നുകാട്ടാൻ മുതിർന്നു ശ്രീനാരായണൻ. ബാഹ്യജീവിതത്തോടുപോലും കൂടുതൽ അടുക്കുന്നതിനുവേണ്ടി അവർ ബാഹ്യജീവിതത്തിൽനിന്ന് അകന്നുകഴിഞ്ഞു. ഇതും വൈരുധ്യംതന്നെ! അവനവനെ മനസ്സിലാക്കാത്തവൻ ലോകത്തെ മനസ്സിലാക്കുവാൻ അർഹനല്ലെന്ന്, ആ പാരന്പര്യത്തിന്റെ പാവനത മുഴുവൻ ഉൾക്കൊള്ളാൻ ഗുരുദേവനു കഴിഞ്ഞു.

നാല്പതു കൊല്ലംമുൻപു പടിഞ്ഞാറ് അഭിനയിക്കപ്പെട്ട ഒരു ഏകലോകനാടകത്തിന്റെ തമാശ ഇപ്പോൾ ഓർമവരുന്നു. അതിൽ പ്രത്യക്ഷപ്പെട്ട് അഭിനയിച്ച നടൻ, അമേരിക്കയിൽ പ്രസിഡന്റ് പദത്തിനുവേണ്ടി മത്സരിച്ചു തോറ്റ്, ഒടുവിൽ ഏകലോകം കാണാമല്ലോ എന്നു കരുതി 1942 ആഗസ്ത് 26-ാം തീയതി ന്യൂയോർക്കിൽനിന്ന് ഒരു ബോംബർ വിമാനത്തിൽ കയറി മുപ്പതിനായിരത്തിലധികം നാഴിക സഞ്ചരിച്ച്, നാല്പത്തൊന്പതു നാൾകൊണ്ടു ലോകം ദർശിച്ചു തിരിച്ചുവന്ന് ഏകലോകം എന്ന പുസ്തകം പ്രസിദ്ധീകരിച്ചു ധാരാളം പണം സന്പാദിച്ചു പിന്നീട് നിര്യാതനായ വെൻഡൽ വില്കി ആയിരുന്നു. ഇന്ന് ആ വില്കി എവിടെ?

ശ്രീനാരായണന്റെ 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന പ്രശാന്തമായ പ്രബോധനം ഇത്തരത്തിൽ നൈമിഷികമായ ഒരു മസ്തിഷ്‌കചാപല്യത്തിന്റെ വീർപ്പടങ്ങലായിരുന്നില്ല. ഹിമാലയംപോലെ ഉയർന്നും ഹിന്ദുസമുദ്രംപോലെ പരന്നും കിടക്കുന്നുവെന്നു പറഞ്ഞാൽപ്പോലും മതിയാകാത്ത ഒരു സത്യാനുഭവത്തിന്, ഭാരതത്തിൽ ഇടയ്‍ക്കിടെ ഉണ്ടാകാറുള്ള അനുസ്​പന്ദനങ്ങളിൽ ഒന്നായിരുന്നു അത്. വിമാനത്തിൽ കയറിപ്പോകാതെയും പുസ്തകങ്ങൾ വായിച്ചു പ്രബന്ധങ്ങൾ രചിക്കാതെയും അത് പ്രാപിക്കാൻ സാധിക്കുമെന്ന് ശ്രീനാരായണഗുരു തെളിയിച്ചുകാട്ടുകയുണ്ടായി.ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ ആത്മീയാനുഭവം നേടാൻ എത്രയോ എളുപ്പമാണെന്നാണ് ഇങ്ങനെ തെളിയിക്കപ്പെട്ടത്. പക്ഷേ, ക്ലേശങ്ങൾ തീരെ ഇല്ലെന്നും പറഞ്ഞുകൂടാ. വിമാനം കയറേണ്ടതുണ്ട്, ഇവിടെയും. അതു ധ്യാനത്തിന്റെ വിമാനമാണെന്നുമാത്രം. അതിലേറി യാത്ര തുടർന്നുപോകാൻ കഴിയുന്ന ഒരാൾക്കു സ്വദേശം ഭുവനത്രയം ആയിത്തീരുന്നു.
നമ്മുടെ ലോകസേവനപരിപാടികൾക്കെല്ലാം യഥാർഥമായ അധിഷ്ഠാനം, അന്തർജീവിതത്തിന്റെ അഗാധവിശുദ്ധിയിൽനിന്ന് ഉറവെടുക്കുന്ന ഏകതാനുഭൂതിയല്ലാതെ മറ്റൊന്നുമല്ലെന്നാണ്, സംശയാലുക്കളുടെ ഈ പ്രമത്തയുഗത്തിൽ ശ്രീനാരായണൻ വെളിപ്പെടുത്തിയത്. സ്വകീയം മാത്രമായ ഒരു മൺപുറ്റിൽ ഒളിഞ്ഞിരുന്ന് ധ്യാനമെന്ന ആവരണംകൊണ്ടു സ്വയം മൂടിയിരുന്നാൽ ലോകദുഃഖത്തിന്റെ പരിശാന്തിക്കുവേണ്ടി പ്രവർത്തിക്കാനാവില്ലെന്നു മുഗ്ധമതികൾ പ്രവചിച്ചതിനെ ഈ ഗ്രാമീണസംന്യാസി ഒട്ടും ഒച്ചപ്പാടില്ലാതെ തിരുത്തിക്കാണിച്ചു. സമാധി അനുകന്പയുടെ പരമകാഷ്ഠയാണ്. സഹജീവികളെ സ്‌നേഹിക്കുവാനും അവരുടെ ദുഃഖങ്ങളിൽ സഹതപിക്കാനും അവർക്കു സുഖം എത്തിക്കുവാനുള്ള ദയാവിലാസം നടത്തുവാനും സർവോപരി ലോകത്തെ മുഴുവൻ ഒറ്റയായി പ്രേമിക്കുവാനും, നമുക്കുള്ള ഏകാന്തമായ പ്രചോദനം അദൈ്വതബോധം മാത്രമാണെന്നു ഘോഷിക്കുവാൻ ഗുരുദേവൻ എല്ലാവർക്കും നവധൈര്യം നല്കി. ജാതിഭേദവും മതദ്വേഷവും - ഇന്നും

കേരളത്തിന്റെ ശരീരം മുഴുവൻ ചിരങ്ങുപോലെ ബാധിച്ചിരിക്കുന്ന രണ്ടു ദുസ്സഹങ്ങളായ രോഗങ്ങൾ - മാറണമെങ്കിൽ ചികിത്സിക്കുന്ന വൈദ്യന് ഈ ഔഷധം ലഭിച്ചിരിക്കണം. അതില്ലാതെ ഈ രോഗങ്ങൾ ചികിത്സിക്കാൻ ഓടിയെത്തുന്ന കപടവൈദ്യന്മാരുടെ നിശ്വാസവായുവേറ്റു കേരളം എന്ന രോഗി ഇന്ന് ആസന്നമൃത്യുവായിത്തീർന്നിരിക്കയാണ്. ഒരേയൊരു ഔഷധമേ ഉള്ളൂ- സ്‌നേഹമാണ് അത്. സമൂഹസേവകരിലും രാഷ്ട്രീയനേതാക്കളിലും മതപുരോഹിതന്മാരിലും പരമസംന്യാസിമാരിലും അതിന്റെ ഉറവകൾ ഇന്നു വറ്റിവരണ്ടുപോയിരിക്കുന്നു. ഇന്നു നമുക്ക് ഏറ്റവും അടുത്തുള്ള അനശ്വരവിമലമായ സ്‌നേഹസ്മൃതി ഈ ഏകലോകദ്രഷ്ടാവിൽനിന്ന് ഉയർന്നുവരുന്നു. ആ ആചാര്യൻ ദർശനങ്ങൾകൊണ്ടൊരു മാലയുണ്ടാക്കി. ദർശനമാലയിൽനിന്നു മധ്യമണിപോലെ തൂങ്ങിക്കിടക്കുന്ന ആശയം ഇതാണ്-'ഏകമേവാദ്വിതീയം.' ഏകലോകം എന്നത്, കലഹിച്ചു നശിക്കാൻ നിശ്ചയിച്ച മനുഷ്യരുടെ മുൻപിൽ പ്രത്യക്ഷപ്പെടുന്ന ആ മഹാസത്യത്തിന്റെ മന്ദഹാസമായി ഞാൻ കാണുന്നു.(1964, 83)


(ഇന്ത്യയും ചിന്തയും എന്ന പുസ്തകത്തില്‍ നിന്ന്)

അയ്‌യപ്പന്മാർ താടിയും മുടിയും നീട്ടുന്നതിന്റെ രഹസ്യമെന്ത് ?


അയ്‌യപ്പൻമാരുടെ ബാഹ്യശരീരത്തിൽ താടിയും മുടിയും നീട്ടുന്ന ഒരു പദ്ധതി ഉണ്ട്. എന്തിനാണ് താടിയും മുടിയും നീട്ടുന്നത് എന്നതിനെക്കുറിച്ച് നമുക്ക് പര്യാലോചിക്കാം. വേദങ്ങളിലും വൈദികസാഹിത്യങ്ങളിലും ഒക്കെ ഒരു സാധകൻ എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ച് ചില വിവരണങ്ങൾ നല്കുന്നുണ്ട്. അത് ഭൗതികമായ ഒരു വിവരണം മാത്രമല്ല, അതിനകത്ത് ചില ആയുർവേദചിന്തകൾ കൂടി ഉണ്ട് എന്നൊരു പ്രസ്താവന യജുർവേദത്തിലുണ്ട്. താടിയും മുടിയും വളർത്തുന്ന യോഗിയെക്കുറിച്ചുള്ളതാണ് ഈ പ്രസ്താവന. നമ്മുടെ ശരീരത്തിലെ താടിയും മീശയും ഒക്കെ കൃത്യമായി വളർത്തുന്നതിലൂടെ അത് വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി വളർത്തുകയല്ല, മറിച്ച് തന്റെ ശരീരത്തിന്റെ ഒരു സന്തുലിതാവസ്ഥയിൽ കോശങ്ങളിൽ മുഴുവനും, അന്നമയകോശത്തിലും പ്രാണമയകോശത്തിലും മനോമയകോശത്തിലും വിജ്ഞാനമയകോശത്തിലും ആനന്ദമയകോശത്തിലും എല്ലാം ഇപ്പോൾ അയ്‌യപ്പമയമാണ്. അയ്‌യപ്പനാൽ നിറഞ്ഞിട്ടുണ്ട്. അപ്പോൾ അയ്‌യപ്പനായി സ്വയം മാറുന്ന സമയത്ത് സ്വന്തം ശരീരത്തിനെക്കുറിച്ചുള്ള ചിന്ത പതുക്കെ വെടിഞ്ഞു തുടങ്ങും. ഇത് സ്വന്തം ശരീരം ആണ് എന്ന ബോധത്തേക്കാൾ ഇത് അയ്‌യപ്പന്റെ ശരീരമാണ്, അയ്‌യപ്പനാണിതിനകത്ത് താമസിക്കുന്നത് എന്ന ബോധം ഓരോ അയ്‌യപ്പനും വളർത്തിക്കൊണ്ടുവരാൻ ആരംഭിക്കും. ആ ഒരു സന്തുലിതാവസ്ഥ തകർക്കാതിരിക്കാൻ വേണ്ടിയാണ് ഈ താടിരോമങ്ങളുടെ വളർത്തൽ.

കാരണം, അതൊക്കെ നമ്മൾ മുറിച്ചുമാറ്റുന്പോൾ നമ്മളിലുള്ള ഈ യോഗാവസ്ഥ നഷ്ടപ്പെടും. നമ്മുടെ ഉള്ളിൽ നാം ഇപ്പോൾ അയ്‌യപ്പനാണ്. അതു മുദ്ര ധരിച്ചിരിക്കുന്നു. അങ്ങനെ നാം സ്വയം അയ്‌യപ്പനായിത്തീർന്നിരിക്കുന്നു. അങ്ങനെ നമ്മുടെ ശരീരത്തിൽ മുഴുവൻ ഒരു ചിന്തയുണ്ട്. യാഗത്തിന് തയ്‌യാറെടുക്കുന്ന ഒരു പുരോഹിതനും യജമാനനും ഇങ്ങനെ തന്നെയാണ്. യാഗത്തിന് തയ്‌യാറെടുക്കുന്ന യജമാനൻ ഈദൃശമായ എല്ലാ വ്രതങ്ങളും പാലിക്കേണ്ടതുണ്ട്.

അദ്ദേഹവും താടിരോമങ്ങളെ കൃത്യമായി കാത്തുസൂക്ഷിക്കുകയാണ് ചെയ്‌യുന്നത്. കാരണം, ഈ പറയുന്ന താടിയിലായാലും മുടിയിലായാലും ഒക്കെ നാം ഇപ്പോൾ നിറഞ്ഞിരിക്കുന്ന ശരീരത്തിലെ അയ്‌യപ്പദർശനത്തെ ഇല്ലാതാക്കാൻ ഒരുപക്ഷേ, താടിരോമങ്ങളെക്കുറിച്ചുള്ള പ്രത്യേക ചിന്തകൾക്കു കഴിഞ്ഞേക്കാം. എല്ലാതരത്തിലും സൂക്ഷ്മമായാണ് നമ്മുടെ ചിന്ത. വളരെ സൂക്ഷ്മമായിട്ടാണ് ഓരോ അയ്‌യപ്പനും തന്റെ സാധനയെ അഥവാ തപസ്സിനെ വളർത്തേണ്ടത്. ഇന്ന് നാം അതിനെ പലപ്പോഴും ഒരു വ്രതമായിട്ടോ അല്ലെങ്കിൽ ഒരു വഴിപാടായിട്ടോ ആണ് കാണുന്നത്. അത്തരത്തിൽ വഴിപാടായിട്ട് കാണുന്ന സന്പ്രദായമല്ല പ്രാചീനകാലത്ത് ഉണ്ടായിരുന്നത്. അതിന് അപ്പുറത്ത് സ്വയം അയ്‌യപ്പനാക്കുന്നതിനുള്ള ഗൗരവപൂർണമായ പദ്ധതിയാണിത്. സ്വയം ഗൗരവമായി അയ്‌യപ്പനായിത്തീരുന്നതിനുള്ള പ്രവർത്തനത്തിന്റെ സാഫല്യം, അത് പൂർത്തീകരിച്ചു കിട്ടുന്നതിനുവേണ്ടിയാണ്. നമ്മുടെ ശരീരത്തിലായാലും മനസ്സിലായാലും ബുദ്ധിയിലായാലും ഒരുതരത്തിലുള്ള വീഴ്ചയ്‍ക്കും തയ്‌യാറാവില്ല. വളരെ ഗൗരവത്തോടുകൂടിത്തന്നെ നാം സാധനയെ കൊണ്ടുനടക്കേണ്ടതുണ്ട്.

41 മണ്ഡലദിവസങ്ങളിൽ വ്രതതീവ്രതയോടെ ഈ ശരീരത്തിലെ താടിയേയും മുടിയേയും ഒരേപോലെ നിലനിർത്തിയിട്ട് അഗ്നിയെ സൂക്ഷിച്ചുവെക്കണം. അഗ്നിയെ സ്വന്തം നിറമാക്കി മാറ്റിയിട്ട് അതേപോലെത്തന്നെ നാക്കിൽ അഗ്നി നിറച്ചിട്ട് സ്വയം അഗ്നിയായി മാറി ഈശ്വരതുല്യനായി മാറുക. അയ്‌യപ്പനായി മാറുക എന്ന തീവ്രസാധനയാണിവിടെ. ഇങ്ങനെ അയ്‌യപ്പനായിട്ടുള്ള ആളുകൾക്കു മാത്രമേ ഈ അവബോധത്തോടുകൂടി ഈശ്വരനെ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. ഔപനിഷദമായ ചിന്തകളിൽ ഇത്തരം കാര്യങ്ങൾ വളരെ വ്യക്തമായിരുന്നു. ഇതുകൊണ്ടാണ് പിന്നീടൊക്കെ നമ്മൾ ഋഷിമാരുടെയൊക്കെ ചിത്രങ്ങൾ വരയ്‍ക്കുന്പോൾ താടിയോടുകൂടിയ മുടിനീട്ടിയിട്ടുള്ള ആളുകളുടെ ചിത്രങ്ങൾ വരയ്‍ക്കുന്നത്. അവരുടെ ശ്രദ്ധ മുഴുവൻ, അന്തർനേത്രങ്ങളുടെ ശ്രദ്ധ മുഴുവൻ ഉള്ളിലേക്കാണ്. ഒരിക്കലും ബാഹ്യമായിട്ടല്ല, സ്വയം എല്ലാ ശ്രദ്ധയും ആത്മചൈതന്യത്തിൽ ഉറപ്പിച്ചിട്ടുണ്ട്. എല്ലാ ഇന്ദ്രിയങ്ങളേയും പുറത്തുനിന്ന് അകത്തേക്കു വലിച്ചിട്ട് ഒരു പ്രത്യേക കേന്ദ്രത്തിൽ നിക്ഷിപ്തമാക്കിയിട്ടുണ്ട്. ആ കേന്ദ്രത്തിലാണ് ഇപ്പോൾ പ്രകാശമുള്ളത്. ആ കേന്ദ്രത്തിൽനിന്ന് പ്രകാശം ഇല്ലാതാകും താടിയിലും മുടിയിലുമൊക്കെ ശ്രദ്ധിച്ചാൽ. അത്തരത്തിലുള്ള സങ്കുചിതചിന്തകൊണ്ട് ആത്മപ്രകാശം മാഞ്ഞുപോയേക്കാം. ഇത് ശ്രദ്ധാപൂർവം ഉണ്ടാകുന്ന ഒന്നല്ല, മറിച്ച് സ്വാഭാവികമായി ഈശ്വരീയതയിലേക്ക് പരിണമിക്കുന്ന ഒരു വ്യക്തിയിൽ ഉണ്ടാകുന്ന ഭാവമാറ്റങ്ങളാണ്.


ശരണംവിളിയുടെ രഹസ്യം


ശരണംവിളിയുടെ തത്ത്വം എന്താണെന്നു നോക്കാം. എന്താണ് ശരണംവിളി. 'സ്വാമിയേ ശരണമയ്‌യപ്പാ' എന്നാണ് മണ്ഡലകാലത്ത് ഓരോ അയ്‌യപ്പൻമാരും അയ്‌യപ്പ ഭക്തൻമാരും ഉരുവിട്ടുകൊണ്ടിരിക്കുന്നത്. പലരും പറയും, ഈ ശരണംവിളിയൊക്കെ ബൗദ്ധസ്വാധീനംകൊണ്ടുണ്ടായതാണെന്ന്. ഇത് ശരിയല്ല. കാരണം, ഋഗേ്വദത്തിൽ 'ഇന്ദ്ര ത്രിധാതു ശരണം' എന്ന വാക്ക് ഇന്ദ്രനെ അഥവാ ഈശ്വരനെ ശരണം പ്രാപിക്കുന്നതിനു വേണ്ടി ശരണം വിളിക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്. ഒരു സ്ഥലത്തല്ല പല ഇടങ്ങളിൽ പറയുന്നുണ്ട്. ഈശ്വരനിൽ ശരണം പ്രാപിക്കാനുള്ള വ്യഗ്രത ഒരു ഭക്തന്റെ ഉള്ളിൽ വേണം.
അപ്പോൾ ഭക്തൻ ശരണംവിളിക്കുന്നതിലൂടെ എന്താണ് നേടുക? നമ്മുടെ ശരീരങ്ങളിലെ ഓരോ തത്ത്വങ്ങൾക്കും പ്രപഞ്ചത്തിലെ തത്തുല്യമായ തത്ത്വങ്ങളുമായി ബന്ധമുണ്ട്. ഉദാഹരണത്തിന് കണ്ണുകൾ സൂര്യനാണ്. പ്രപഞ്ചത്തിലെ സൂര്യന്റെ തത്ത്വം നമ്മുടെ ശരീരത്തിൽ കണ്ണുകളാണ്. മനസ്സ് ചന്ദ്രനാണ്. 'ചന്ദ്രമാ മനസോ ജാതശ്ചക്ഷോ സൂര്യോജായതാ' എന്ന് പുരുഷസൂക്തത്തിൽ പ്രസ്താവിക്കുന്നതു കാണാം. യജുർവേദത്തിൽ ഉള്ളതാണിത്. 'ചന്ദ്രമാ മനസോ... സൂര്യോജായതാ' - കണ്ണുകൾ സൂര്യൻമാരാണ്, മനസ്സ് ചന്ദ്രനാണ്. ഇതുകൊണ്ട് 'Lunatic' ഭ്രാന്തെന്ന് അർഥം വരുന്ന വാക്ക്, 'Lunar' ചന്ദ്രൻ എന്ന വാക്കിൽനിന്ന്, മനസ്സുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഉണ്ടായത്. അപ്പോൾ നാക്കിൽ എന്താണ് ഇരിക്കുന്നത്? നാക്കിൽ 'ജിഹ്വ അഗ്നിം പ്രാവിശത്' എന്നു പ്രാചീനഗ്രന്ഥങ്ങളിൽ കാണാം. ജിഹ്വയിൽ ഉള്ളത് അഗ്നിയാണ്. നാക്കിലുള്ളത് അഗ്നിയാണ്. അതുകൊണ്ട് പറയാറുണ്ട്, കലിയുഗത്തിൽ നാമജപമാണ് ഏറ്റവും വലിയതെന്ന്. നാമം ജപിക്കുക എന്നു പറയുന്പോൾ നാക്കിൽ അഗ്നി ഉണ്ടാകും, വാണി അഗ്നിയാണ്, അതുകൊണ്ട് വാക്കുകൾ സൂക്ഷിച്ചേ പ്രയോഗിക്കാവൂ.

മാത്രവുമല്ല, മനസ്സുമായി ഏറ്റവുമധികം ബന്ധപ്പെട്ടു കിടക്കുന്നത് ഈ വാണിയാണ്. മനസ്സിലെന്ത് ചിന്തയുണ്ടാകണമോ അത് ഉണ്ടാവുക നാക്കിൽനിന്നാണ്. അഗ്നിശുദ്ധി വരുത്തിയ നാക്കായിരിക്കണം അയ്‌യപ്പന്മാർക്കുണ്ടാകേണ്ടത്. കാരണം, നാക്കിൽ അഗ്നി ഉണ്ട്. ആ അഗ്നിയെ പരിശുദ്ധമാക്കുന്നതിന് വേണ്ടി നാമജപം നടത്തണം. ഇങ്ങനെ നിരന്തരം നാമം ജപിക്കുന്പോൾ 'സ്വാമിയേ ശരണം അയ്‌യപ്പാ' എന്ന് നിരന്തരം പറയുന്പോൾ, നാവിലൂടെ ഒരു മനുഷ്യനിൽ ഉണ്ടാകുന്ന മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് സംഭവിക്കും. കാരണം, നാം സംസാരിക്കുന്ന ഭാഷ ഒരു വ്യക്തിയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ്. ഏറ്റവും നല്ല ഭാഷ സംസാരിക്കുന്ന ആളുടെ സംസ്‌കാരവും അത്യുന്നതമായിരിക്കും. ഏറ്റവും നല്ല ഭാഷ ആളുകളെക്കൊണ്ട് സംസാരിപ്പിക്കേണ്ടതിന്റെ ആവശ്യകത ഋഷിമാർ ചൂണ്ടിക്കാട്ടിയത് ഇതുകൊണ്ടാണ്. നല്ല ഭാഷയേ സംസാരിക്കാവൂ. അപ്പോൾ ഏറ്റവും നല്ല ഭാഷയാണ് 'സ്വാമിയേ ശരണം അയ്‌യപ്പാ.' നിരന്തരം നാരായണസങ്കല്പംകൊണ്ടു നിറയുന്ന സമയത്ത് നമ്മുടെ മനസ്സിലും ആ മാറ്റങ്ങൾ ഉണ്ടാകാൻ തുടങ്ങും. നിരന്തരം നമ്മൾ ഒരേ വാക്കുകൾ സംസാരിച്ചുകൊണ്ടിരിക്കുന്പോൾ അത് ആയിത്തീരാൻ നാം തയ്‌യാറെടുക്കും. നമ്മുടെ ഉള്ളിലും ചെറിയ ചെറിയ മാറ്റങ്ങളുടെ അലയൊലികൾ
ഉണ്ടാകും. അഗ്നിതത്ത്വമായ നാക്കുകൊണ്ടുവേണം നമ്മുടെ ശരീരത്തിൽ പൂർണമായി അയ്‌യപ്പതത്ത്വത്തെ ദർശിക്കാൻ. നമ്മുടെ ഉള്ളിലുള്ള അയ്‌യപ്പതത്ത്വത്തെ എങ്ങനെ പുറത്തേക്ക് ശുദ്ധീകരിച്ചുകൊണ്ടുവരാമെന്നതിന് ഉത്തരമാണിത്. നിരന്തരമായ നാമജപത്തിലൂടെ ശരീരത്തിലെ അന്നമയകോശത്തിലും മനോമയകോശത്തിലും പ്രാണമയകോശത്തിലും വിജ്ഞാനമയകോശത്തിലും ആനന്ദമയകോശത്തിലും ഉള്ള മാലിന്യങ്ങളും ഇല്ലാതാക്കാൻ കഴിയും. ഇതിന് മറ്റൊരു ഗുണം കൂടി ഉണ്ട്. മന്ത്രദീക്ഷ ഗുരുനാഥനിൽനിന്ന് കിട്ടിയ ശേഷമാണ് ജപിക്കുന്നത്. 'സ്വാമിയേ ശരണം അയ്‌യപ്പാ' എന്ന് ഗുരുസ്വാമി പറഞ്ഞതനുസരിച്ച് നിരന്തരം ശരീരത്തിലാകമാനവും ബുദ്ധിയിലും മനസ്സിലും മൊത്തം ഒരു വിസ്‌ഫോടനാത്മകമായ പരിവർത്തനം ഉണ്ടാവുകയും സ്വയം മനുഷ്യനിൽനിന്ന് ദിവ്യതയിലേക്ക് ഉയരുകയും ചെയ്‌യും. ഇതാണ് ശരണംവിളിയുടെ രഹസ്യാർഥം.

(അയ്‌യപ്പരഹസ്യം എന്ന പുസ്തകത്തിൽ നിന്ന്)

അയ്‌യപ്പസ്വാമിമാർ കറുപ്പുടുക്കുന്നതെന്തിന്?


കറുപ്പ് ഉടുക്കുന്നത് എന്തിന് എന്ന് പര്യാലോചിക്കാം? എല്ലാ അയ്‌യപ്പൻമാരും ഒന്നുകിൽ കറുപ്പ് അല്ലെങ്കിൽ നീലനിറത്തോടുകൂടിയ വസ്ത്രങ്ങൾ ഉപയോഗിക്കും. എന്തിനാണ് ഈ കറുപ്പും നീലയും ഒക്കെ ഉപയോഗിക്കുന്നത്? എന്താണ് ഈ നിറങ്ങളുടെ പ്രത്യേകത? നമ്മൾ ഇത് വളരെ ഗൗരവത്തോടുകൂടി ചിന്തിക്കേണ്ട കാര്യമാണ്. പലപ്പോഴും നമ്മൾ പലതും അനുഷ്ഠിക്കുന്പോൾ എന്തിനാണ് ഇത് ചെയ്‌യുന്നത് എന്ന് ചിന്തിക്കാറില്ല. വളരെ ഗൗരവത്തോടുകൂടി ചിന്തിച്ച് ഞാൻ ഇന്നതുകൊണ്ട് ഇന്നത് ചെയ്‌യുന്നു എന്ന് ചിന്തിച്ചു ചെയ്താലേ ഗുണം ലഭിക്കൂ. വേദങ്ങളിൽ ഏറ്റവും കൂടുതൽ ശക്തമായി പറയുന്നത് അഗ്നിയെക്കുറിച്ചാണ്. അഗ്നി ഈശ്വരന്റെ പര്യായമാണ്. 'അഗ്രണിർ ഭവതി ഇതി അഗ്നി' എന്ന് അഗ്നിയുടെ നിഷ്പത്തി. ഈശ്വരനാമമാണത്, ഈശ്വരന്റെ പര്യായമാണത്, 'തീ'യല്ല. ആ അഗ്നിയെ സ്മരിച്ചുകൊണ്ടാണ് നമ്മൾ നിലവിളക്കു കത്തിക്കുന്നത്. ആ അഗ്നിയെ സ്മരിച്ചുകൊണ്ടാണ് നിലവിളക്ക് കത്തിച്ചു പിറന്നാൾ ആഘോഷിക്കുക. അപ്പോൾ ഏറ്റവും പ്രധാനപ്പെട്ട ആ അഗ്നി നമ്മുടെ ജീവിതത്തിൽ ഏതൊക്കെ തരത്തിൽ പ്രാധാന്യത്തോടു കൂടി പ്രവർത്തിക്കുന്നുവെന്ന് ഋഷിമാർ പറഞ്ഞുെവച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രസ്താവന നീലഗ്രീവൻ, ആഗ്നേയതത്ത്വത്തിന്റെ പ്രാധാന്യത്തോടുകൂടിയതാണ് എന്നതാണ്. 'നീല ഗ്രീവാ ആഗ്നേയാ' എന്നൊരു പ്രസ്താവനയുണ്ട് വേദങ്ങളിൽ. നീലഗ്രീവയിൽ അഗ്നിതത്ത്വം കൂടുതലുണ്ട്. നീലനിറം അഥവാ കറുപ്പു നിറമുള്ളതിനു കാരണം അഗ്നിതത്ത്വമാണ്. അപ്പോൾ നീലനിറവും കറുപ്പു നിറവും അഗ്നിതത്ത്വത്തിന്റെ പ്രതിരൂപമാണ്.
അഗ്നിയുടെ വർണഭേദത്തെക്കുറിച്ച് ഗവേഷണം നടത്തിയ നമ്മുടെ പ്രാചീന ഋഷിമാർ അഗ്നി തന്നെയാണ് കറുപ്പുനിറം എന്ന നിഗമനത്തിലാണ് ചെന്നെത്തിയത്. അഗ്നി തന്നെയാണ് നീലനിറവും. അപ്പോൾ അയ്‌യപ്പഭക്തൻ ശബരിമലയാത്രക്ക് തയ്‌യാറെടുക്കുന്പോൾ അഗ്നിവർണമായ കറുപ്പിനെ എടുത്താണ് അണിയുന്നത്. എന്നു പറഞ്ഞാൽ താൻ ഈശ്വരതുല്യനായി മാറിക്കൊണ്ടിരിക്കുന്നുവെന്നർഥം. ഭാരതത്തിൽ എല്ലാവരും പറഞ്ഞിട്ടുള്ളത് നിങ്ങൾ ഈശ്വരീയതയെ സാക്ഷാത്‌കരിക്കണം എന്നാണ്. കാളിദാസൻ എന്നു പറയുന്ന സാധാരണക്കാരനായ ഒരാൾ 'കാളിദാസൻ' എന്നു പറയുന്ന മഹാനായ ഒരു കവിയായി തീർന്നപ്പോൾ ആ കവിത്വത്തിന്റെ ഉള്ളിൽ സ്ഫുരിച്ചിരുന്നത് ആധ്യാത്മികതയാണ്. കാളിയുടെ ദാസനായിട്ടാണ് കവിയായിത്തീർന്നത്. അതേപോലെ നമ്മുടെ എല്ലാ വ്രതങ്ങളുടെയും അടിസ്ഥാനം ഈശ്വരീയമായ ഭാവത്തിലേക്ക് ചെന്നെത്തുക എന്നു തന്നെയാണ്. അഗ്നിവർണമായ കറുപ്പിനെ എടുത്ത് അണിയുന്നതിലൂടെ താൻ സ്വയം അഗ്നി ആവാൻ ശ്രമിക്കുകയാണ്. സ്വയം ആഗ്നേയതത്ത്വത്തിലേക്ക് കടന്നുവരികയാണ്. അങ്ങനെ അഗ്നിതത്ത്വത്തെ സാക്ഷാത്‌കരിക്കുന്നതിലൂടെ അയ്‌യപ്പൻ തന്റെ വസ്ത്രങ്ങളിൽപ്പോലും അഗ്നി സ്വന്തമാക്കി മാറ്റുന്നു. അങ്ങനെ വസ്ത്രത്തിൽ അഗ്നി വരുന്നതോടുകൂടി ഒരു സാധകനായി അയ്‌യപ്പൻ മാറുന്നു. ഇതിനുവേണ്ടിയാണ് വസ്ത്രങ്ങളുടെ നിറംപോലും നമ്മുടെ ഋഷിമാർ ഭംഗിയായി ചിന്തിച്ചു സ്വീകരിച്ചത്. കാരണം, നാം കാണുന്നതൊക്കെ ഭദ്രമായിരിക്കണം എന്നു വേദങ്ങളിൽ പറയുന്നുണ്ട്. ഒന്നാമതായി കാണുന്നത് വസ്ത്രം തന്നെയാണ്. നമ്മുടെ ശരീരത്തിൽ അണിഞ്ഞിരിക്കുന്ന വസ്ത്രം നമ്മുടെ മനസ്സിൽ മാറ്റം വരുത്തും.

നാം ഏതു നിറത്തിലുള്ള വസ്ത്രം ധരിക്കുന്നുവോ ആ വസ്ത്രത്തിന്റെ നിറം നമ്മുടെ മനസ്സിനെ സ്വാധീനിക്കുമെന്ന് വർണശാസ്ത്രജ്ഞൻമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. നാം ധരിക്കുന്ന വസ്ത്രങ്ങൾ ഏതു തരത്തിലുള്ളതായിരിക്കണം എന്നു വളരെ കൃത്യമായി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അയ്‌യപ്പഭക്തൻ കറുപ്പു നിറത്തിലുള്ള വസ്ത്രം ധരിക്കണം എന്നു പറയുന്നത്. ആ കറുപ്പു വർണം അഗ്നിയുടെ പ്രതിരൂപമാണെന്നു പറഞ്ഞു. അഗ്നി ഈശ്വരൻ തന്നെയാണ്. അങ്ങനെയുള്ള ഈശ്വരനെ വസ്ത്രത്തിലേക്ക് സാക്ഷാത്‌കരിക്കുക. അതിലൂടെ മനസ്സിന് മാറ്റം വരുത്തുക മാത്രമല്ല, തന്നെ കാണുന്ന മറ്റുള്ളവരുടെ ഭാവനയിലും മാറ്റം വരുത്തുക. തന്നെ കാണുന്ന മറ്റുള്ളവരിലും ഈ ആഗ്നേയതത്ത്വത്തിന്റെ ബോധം ഉണ്ടാകണം. ഇതുകൊണ്ട് നമ്മുടെ ഉള്ളിൽ അഗ്നിതത്ത്വം ജ്വലിക്കുന്നതിലൂടെ വസ്ത്രത്തിൽ മാറ്റം വരുന്നു. മാനസികമായി മാറ്റം വരുന്നു. ഭൗതികമായി മാറ്റം വരുന്നു, ശാരീരികതലങ്ങളിൽ മാറ്റം വരുന്നു. അങ്ങനെ സ്വയം 41 ദിവസത്തെ വസ്ത്രധാരണത്തിലൂടെ അഗ്നിതത്ത്വത്തെ സാക്ഷാത്‌കരിക്കാനുള്ള വഴിയാണ് വസ്ത്രത്തിലുള്ള കറുപ്പും നീലയുമായുള്ള നിറംമാറ്റം. ഗൗരവത്തോടുകൂടി ചിന്തിച്ചുകഴിഞ്ഞാൽ ഒരു സാധകനെ സംബന്ധിച്ചിടത്തോളം ഉയർന്നുപോകാനുള്ള ആദ്യപടിയാണ് ഇതെന്നു കാണാൻ സാധിക്കും. കാരണം, ഒരു സാധകന്റെ വളർച്ചയിൽ നിരവധി ഘട്ടങ്ങളുണ്ട്. ഓരോ ഘട്ടങ്ങളിലും മാറ്റങ്ങൾ വരണം. ആഹാരതലത്തിലെന്നപോലെത്തന്നെ നാവിന്റെ ഉച്ചാരണത്തിൽ മാറ്റം വരുന്നു, വസ്ത്രത്തിൽ മാറ്റം വരുന്നു, അങ്ങനെ കറുപ്പു നിറത്തിലൂടെ സ്വയം ശരീരത്തിനു മാറ്റം വരുത്തി, മനസ്സിന് മാറ്റം വരുത്തി, അയ്‌യപ്പനായി സ്വയം മാറാനുള്ള വഴിയാണ് കറുപ്പുടുക്കൽ.

Sunday 12 August 2012

ദശാവതാരങ്ങള്‍


ഹൈന്ദവമത ഐതിഹ്യപ്രകാരം മഹാവിഷ്ണുവിന്റെ പത്ത് അവഹാരങ്ങളാണ് മത്സ്യം , കൂർമ്മം , വരാഹം , നരസിംഹം , വാമനന്‍ , പരശുരാമന്‍ , ശ്രീരാമന്‍ , ബലരാമന്‍ , ശ്രീകൃഷ്ണന്‍ , കല്‍ക്കി .

1. മത്സ്യം

ഹൈന്ദവമത ഐതിഹ്യപ്രകാരം മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ ആദ്യത്തേതാണ് മത്സ്യാവതാരം. വൈവസ്വതമനു എന്ന മനുവിന്റെ ഭരണകാലത്താണ് മഹാവിഷ്ണു മത്സ്യമായി അവതരിച്ചത്. ബ്രഹ്മാവ് വേദം ചൊല്ലിക്കൊണ്ടിരുന്ന സമയം ഹയഗ്രീവൻ എന്ന അസുരൻ ബ്രഹ്മസന്നിധിയിൽ നിന്ന് വേദസംഹിതകൾ അപഹരിച്ചു. ഈ അസുരനെ വധിച്ച് വേദങ്ങളെ തിരിച്ചെടുക്കുന്നതിനായി മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടു.

വൈവസ്വതമനു സ്നാനാദികർമ്മങ്ങൾക്കായി കൃതമാല നദിയിൽ ഇറങ്ങിയ നേരം ഒരു മത്സ്യം തന്നെ രാജാവിന്റെ കൂടെ കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു. ദയാലുവായ രാജാവ് മത്സ്യത്തെ മൺകുടത്തിൽ വളർത്തി. കാലക്രമേണ മത്സ്യം വളർന്നു. മത്സ്യത്തെ ഗംഗാനദിയിൽ നിക്ഷേപിച്ചു. ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ ഗംഗാനദി മത്സ്യത്തെ വഹിയ്ക്കാൻ അശക്തയായി. ഒടുവിൽ മത്സ്യം രാജാവിനോട് ഏഴുദിവസത്തിനുള്ളിൽ മഹാപ്രളയം സംഭവിയ്ക്കുമെന്നും ഒരു തോണി നിർമ്മിച്ച് സപ്തർഷികളോടൊപ്പം രക്ഷപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. മഹാപ്രളയസമയത്ത് മത്സ്യത്തിനു മുളച്ച കൊമ്പിൽ തോണിയുമായി ഹിമവത് ശൃംഗത്തിലെത്തി. മനുവും സപ്തർഷികളും ഏതാനും ബീജങ്ങളും മാത്രം അവശേഷിച്ചു.

2. കൂർമ്മം

ഹൈന്ദവ പുരാണപ്രകാരം മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമാണ് കൂർമ്മം. ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം ജരാനര ബാധിച്ചുപോയ ദേവന്മാർ, തങ്ങളുടെ ജരാനര പാലാഴി കടഞ്ഞെടുത്ത് അമൃതം ഭക്ഷിച്ചാൽ മാറുമെന്ന് മനസ്സിലാക്കി. അതിൻപ്രകാരം ദേവാസുരന്മാർ പാലാഴി കടയാൻ തുടങ്ങി. മന്ഥരപർവതം കടകോലും വാസുകി എന്ന സർപ്പം കയറുമാക്കി പാലാഴി മഥനം ആരംഭിച്ചു. ഈ സമയം ആധാരമില്ലാത്തതിനാൽ, സമുദ്രത്തിലാണ്ടുപോയ മന്ഥരപർവതത്തെ പൂർവസ്ഥിതിയിൽ എത്തിയ്ക്കുന്നതിനായാണ് കൂർമ്മാവതാരം കൈക്കൊണ്ടത്. തന്റെ പുറത്തുതാങ്ങി പർവതത്തെ മേല്പോട്ടുയർത്തി.

3. വരാഹം

മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമാണ് വരാഹം. വിഷ്ണുപുരാണം, മഹാഭാരതം, വരാഹപുരാണം തുടങ്ങി പ്രാചീന ഗ്രന്ഥങ്ങളിൽ വരാഹത്തെപ്പറ്റിയുള്ള പരാമർശങ്ങൾ കാണപ്പെടുന്നു.

മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തിൽ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും. സനകാദി മഹർഷികൾ ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദർശിയ്ക്കുന്നതിനായി വൈകുണ്ഠത്തിൽ ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിച്ചു. താപസന്മാരെ ദാനവന്മാരാകട്ടെ എന്ന് ശപിച്ചു. ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാൽ ഈ ജന്മങ്ങളിൽ നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അവർ അനുഗ്രഹിയ്ക്കുകയും ചെയ്തു. അപ്രകാരം കശ്യപമഹർഷിയ്ക്കും ദിതിയ്ക്കും ജനിച്ച പുത്രന്മാരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപുവും. അസുരന്മാരായി ജനിച്ച ജയവിജയന്മാർ ലോകപീഡ ചെയ്തു നടക്കാൻ തുടങ്ങി. ഒരിയ്ക്കൽ ഹിരണ്യാക്ഷൻ സമുദ്രത്തിലിറങ്ങി ഗദ കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ വരുണദേവൻ മഹാവിഷ്ണുവിനെ അഭയം പ്രാപിയ്ക്കുകയും മഹാവിഷ്ണു വരാഹവേഷം കൈക്കൊണ്ട് സമുദ്രഭാഗത്ത് എത്തി. മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷൻ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തുവെന്നും വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെത്തു എന്നുമാണ് ഐതിഹ്യം.

4. നരസിംഹം

ഹൈന്ദവ ഐതിഹ്യപ്രകാരം മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിലെ നാലാമത്തെ അവതാരമാണ് നരസിം‌ഹം. സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത് താഴെ പറയുന്ന മട്ടിലേ തന്റെ മരണം ആകാവൂ എന്ന വരം വാങ്ങി.

" മനുഷ്യനോ മൃഗമോ തന്നെ കൊല്ലരുത്
ആയുധങ്ങൾ കൊണ്ട് തന്നെ കൊല്ലരുത്
രാവോ പകലോ തന്നെ കൊല്ലരുത്
ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ച് തന്നെ കൊല്ലരുത് "

ഹിരണ്യകശിപുവിന് പരമവിഷ്ണുഭക്തനായ പുത്രൻ ജനിച്ചു.
വിഷ്ണുഭക്തിയിൽ നിന്നും തന്റെ പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഹിരണ്യകശിപു പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. പരാജിതനായ ഹിരണ്യകശിപു ക്രോധം പൂണ്ട് പ്രഹ്ലാദനോട് വിഷ്ണുവിനെ കാട്ടിത്തരാൻ ആവശ്യപ്പെട്ടു. തൂണിലും തുരുമ്പിലും വിഷ്ണു വസിയ്ക്കുന്നുണ്ടെന്ന് പ്രഹ്ലാദൻ അറിയിയ്ക്കുകയും അനന്തരം തൂൺ പിളർന്ന് മഹാവിഷ്ണു നരസിം‌ഹമൂർത്തിയായി അവതരിച്ചു. സന്ധ്യക്ക് തന്റെ മടിയിൽ കിടത്തി നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപു വധം നടത്തി. ശേഷം ശാന്തനായ നരസിം‌ഹമൂർത്തി പ്രഹ്ലാദനെ അനുഗ്രഹിച്ച് അപ്രത്യക്ഷനായി.

വാഴപ്പള്ളിയിലെ ശ്രീനരസിംഹമൂർത്തി ശില്പം
നരസിംഹത്തിന്റെ രൂപത്തെ ഭാഗവതത്തിൽ ഇപ്രകാരമാണ് വർണ്ണിച്ചിരിയ്ക്കുന്നത്.

മീമാംസമാനസ്യ സമുത്ഥിതോഗ്രതോ
നൃസിംഹരൂപസ്തദലം ഭയാനകം
പ്രതപ്തചാമീകര ചണ്ഡലോചനം
സ്ഫുരത്സടാകേസരജൃംഭിതാനനം
കരാളദംഷ്ട്രം കരവാള ചഞ്ചല-
ക്ഷുരാന്തജിഹ്വം ഭ്രുകുടീ മുഖോൽബാണം
സ്തബ്ധോർദ്ധ്വകർണ്ണം ഗിരികന്ദരാത്ഭുത-
വ്യാത്താസ്യന്യാസം ഹനുഭേദ ഭീഷണം
ദിവിസ്പൃശൽ കായമദീർഘപീവര-
ഗ്രീവോരുവക്ഷ:സ്ഥലമല്പമദ്ധ്യമം
ചന്ദ്രാംശു ഗൗരൈശ്ഛുരിതം തനൂരുഹൈ-
ർവ്വിഷ്വഗ്ഭുജാനീക ശതം നഖായുധം ”

5. വാമനൻ

ഹൈന്ദവപുരാണങ്ങളനുസരിച്ച് മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യരൂപം വാമനനാണ്. പ്രഹ്ലാദന്റെ ശാപപ്രകാരം മഹാബലിയെ പാതാളത്തിലേക്കയക്കാൻ അവതരിച്ച “വടു” ആയിരുന്നു വാമനൻ. മഹാവിഷ്ണുവിന്റെ ഒമ്പത് അവതാരങ്ങളിൽ മദ്ധ്യത്തിലേത് എന്നനിലയിൽ ആണ് വാമനാവതാരം ശ്രദ്ധേയമാണ്. അദിതിയുടേയും കശ്യപന്റെയും പുത്രനായാണ്‌ വാമനൻ ജനിച്ചത്

6. പരശുരാമൻ

കേരളോല്പത്തി കഥയിൽ പരശുകൊണ്ട് കേരളക്കരയെ സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത മഹാബ്രാഹ്മണനെന്ന് വിവരിക്കപ്പെട്ടിരിക്കുന്ന മുനി. പരശു ആയുധമാക്കിയ ഭാർഗ്ഗവപുത്രൻ രാമനെ പരശുരാമനെന്ന് ഇതിഹാസങ്ങൾ വാഴ്ത്തുന്നു. ത്രേതായുഗത്തിൽ ശ്രീരാമന്റെ ഗുരുവായും, ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും പിന്നീട് കർണ്ണന്റെ ഗുരുവായും ആയോധനകലകൾ അഭ്യസിപ്പിച്ചിരുന്നു. രാമൻ ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും വിവാദപുരുഷനായി നിലകൊള്ളുന്നു. ദക്ഷിണഭാരതത്തിലേക്കുള്ള ആര്യാവർത്തത്തിന്റെ കൈയേറ്റമായിട്ടാണ്‌ പലരും പരശുരാമൻ ദക്ഷിണഭാരതത്തിൽ ബ്രാഹ്മണക്ഷേത്രങ്ങൾ സ്ഥാപിച്ചതിനെ കാണുന്നത്. പിതാവിന്റെ ആജ്ഞയനുസരിച്ച് സ്വന്തം അമ്മയുടെ കഴുത്തറുത്തു കൊന്നുവെന്നതിലൂടെയും ഇതിഹാസങ്ങളിൽ രാമൻ വിവാദപുരുഷനാവുന്നു. ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും വിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒരാളുമാണ്‌ പരശു ആയുധമാക്കിയ രാമൻ.

7. ശ്രീരാമൻ

വിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഏഴാമത്തേതാണ് അവതാരമാണ് രാമൻ . അയോദ്ധ്യയിലെ രാജാവായിരുന്നു രാമൻ. ഇദ്ദേഹത്തെ കേന്ദ്രീകരിച്ചാണ് രാമായണം പുരോഗമിക്കുന്നത്.
ഹിന്ദു ആരാധനാമൂർത്തികളിൽ പ്രധാനിയാണ് രാമൻ.

അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥന് പട്ടമഹിഷിയായ കൗസല്യയിൽ ജനിച്ച ആദ്യപുത്രനാണ്‌ രാമൻ. ഹിന്ദുമതത്തിൽ രാമനെ മര്യാദാ പുരുഷോത്തമനായി കരുതുന്നു. നന്മയുടെ ദൈവമായും ശ്രീരാമനെ കരുതുന്നു. ലക്ഷ്മീദേവിയുടെ അവതാരമായ സീതാദേവിയാണ് പത്നി. ഉത്തമസ്ത്രീയായി സീതയെ കരുതുന്നു . ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരായിരുന്നു രാമന്റെ സഹോദരൻമാർ.
രാമചരിതവും ജീവനവും ധർമ്മത്തിന് ഉദാഹരണമാണ്. ഉത്തമപുരുഷനും പൂർണ്ണ മനുഷ്യനുമായിരുന്നു രാമൻ. ദശരഥൻ കൊടുത്ത ശപഥം മുൻ‌നിർത്തി, തന്റെ മകനായ ഭരതൻ രാജാവാകണം എന്നുള്ളതും പതിന്നാലു വർഷത്തെ രാമൻ വനവാസത്തിന് പോകണം എന്നുള്ളതും കൈകേയിയുടെ ആവശ്യപ്രകാരമായിരുന്നു. പത്നി സീതക്കും അനുജൻ ലക്ഷ്മണനും രാമനെ പിരിഞ്ഞിരിക്കുവാൻ കഴിയാത്തതുകൊണ്ട് പതിന്നാലു വർഷത്തെ വനവാസത്തിന് രാമനൊപ്പം പോകുകയും ചെയ്തു. വനവാസത്തിനിടക്ക് രാക്ഷസ രാജാവായ ലങ്കേശ്വരൻ രാവണൻ സീതയെ അപഹരിക്കുകയും ചെയ്തു. ക്ലേശകരവും ശ്രമകരവുമായ നീണ്ട തിരച്ചിലിനു ശേഷം, സീത ലങ്കയിൽ ഉണ്ടെന്ന് ഹനുമാൻ കണ്ടെത്തുകയും. ഘോരയുദ്ധത്തിനൊടുവിൽ രാവണനെ നിഗ്രഹിച്ച് സീതയെ വീണ്ടെടുക്കുകയും ചെയ്തു.
വനവാസത്തിനുശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയ രാമന്റെ കിരീടധാരണം നടക്കുകയും, അയോധ്യയുടെ രാജാവായി അവരോധിക്കുകയും ചെയ്തു. അങ്ങനെ അന്തിമഫലമായ ദേശത്തിന്റെ ചക്രവർത്തിയായി, പിന്നീടുള്ള പതിനോരായിരം വർഷം സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, ഐശ്വര്യത്തിന്റെയും, ന്യായത്തിന്റെയും യുഗമായ രാമരാജ്യ മായി അറിയപ്പെട്ടു.

ആപദാമപഹർത്താരം
ദാതാരം സർവസമ്പദാം
ലോകാഭിരാമം ശ്രീരാമം
ഭൂയോ ഭൂയോ നമാമ്യഹം

8. ബലരാമൻ

ഹിന്ദുമത വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ അവതാരമാണ്‌ ബലരാമൻ . ബാലദേവൻ,ബാലഭദ്രൻ,ഹലായുധൻ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ബലരാമനെ, ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായാണ്‌ പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. വൈദീക സാഹിത്യത്തിലെ ഇന്ദ്രൻ പരിവർത്തനം വന്ന് കൃഷിക്കാർക്ക് രാമനായിത്തീരുകയും പൂ‌ർവഭാരതത്തിൽ ദാശരഥീരാമനായും പശ്ചിമഭാരതത്തിൽ ബലരാമനായും സ്വീകരിക്കപ്പെട്ടിരുന്നു. ഇന്ദ്രനും ബലരാമനും മദ്യപാനികളാണ്‌. ഈ പ്രത്യേകതയാണ്‌ അവരുടെ മൗലികമായ ഏകതയെ സൂചിപ്പിക്കാൻ ചരിത്രകാരന്മാർ ഉപയോഗിക്കുന്നത്. സ്വന്തം കർത്തവ്യം മറന്ന് മദ്യാസക്തനായിരിക്കുന്ന ബലരാമനെ പുരാണങ്ങളിൽ ചിത്രീകരിക്കുന്നുണ്ട്.
മഹാവിഷ്ണുവിന്റെ അവതാരമാകുമ്പോഴും ബലരാമൻ അനന്തന്റെ അവതാരമായി കരുതിപോരുന്നു. തേതായുഗത്തിലെ അനന്തന്റെ അവതാരമായ ലക്ഷ്മണനുശേഷം ദ്വാപരയുഗത്തിൽ ഭഗവാനു ജ്യേഷ്ഠനായി പിറന്നുവെന്നാണ് പുരാണങ്ങൾ ഘോഷിക്കുന്നത്.

9. ശ്രീ കൃഷ്ണൻ


ഹിന്ദുമതവിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒന്നാണ് കൃഷ്ണൻ . കൃഷ്ണനെ ചക്രധാരിയായിട്ടാണ് കണക്കാക്കുന്നത്. മഹാഭാരതത്തിലെ ഒരു പ്രധാന കഥാപാത്രം കൂടിയാണ് കൃഷ്ണൻ. എന്നാൽ കൃഷ്ണ-വസുദേവ് എന്ന പശ്ചിമേന്ത്യൻ വീര-ആത്മീയ നായകനെ ഹിന്ദുമതം ആവാഹിച്ച് വിഷ്ണുവിന്റെ അവതാരമാക്കിയതാണ്‌ എന്നുമാണ്‌ ചരിത്രകാരന്മാർ പറയുന്നത്.
ഭഗവാൻ വിഷ്ണു മനുഷ്യ ലോകത്തിൽ നന്മയ്ക്കു അപചയം സംഭവിക്കുമ്പോൾ ധർമ സംരക്ഷണത്തിനായി അവതരിക്കുന്നു. ഭൂമിദേവിയുടെ അപേക്ഷ പ്രകാരം മർത്യ ലോകത്തെ ശുദ്ധീകരിച്ചു ധർമം പുനസ്ഥാപിക്കാൻ ഭഗവാൻ അവതരിച്ചു.

10. കൽക്കി

ഹൈന്ദവ വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കൽക്കിഎന്നു പറയപ്പെടുന്നു. കലിയുഗത്തിന്റെ അവസാനത്തിൽ എല്ലാ ജനങ്ങളും നാസ്തികരായി,ശീലഗുണമില്ലാത്തവരായി ഭവിക്കും. ലോകം അധർമ്മങ്ങളായ പ്രവൃത്തികളെക്കൊണ്ട് നിറയും. ഈ കാലഘട്ടത്തിൽ മഹാവിഷ്ണു വിഷ്ണുയശസ്സിന്റെ പുത്രനും യാജ്ഞ്യവൽക്യപുരോഹിതനുമായ കൽക്കി ആയവതരിച്ച് ദുഷ്ടനിഗ്രഹം നടത്തും. പ്രജകളെ ചാതുർവർണ്ണ്യത്തിലും നാലാശ്രമങ്ങളിലും സനാതനമാർഗ്ഗത്തിലും തിരികെ കൊണ്ടുവന്ന് യഥോചിതമായ മര്യാദ നിലനിർത്തും. ശേഷം കൽക്കി അവതാരം ഉപേക്ഷിച്ച് സ്വർഗാരോഹണം നടക്കും. അനന്തരം കലിയുഗം അവസാനിക്കും. കൃതയുഗം ആരംഭിക്കുകയും ചെയ്യും എന്നൊക്കെയാണ്‌ വിശ്വസിക്കപ്പെടുന്നത്.

ദശാവതാരങ്ങങ്ങളിലെ ആരാധനാ ഫലശ്രുതി

1. മത്സ്യാവതാരത്തിലെ ആരാധനാ ഫലം ?
വിദ്യാലബ്ധി, കാര്യസാദ്ധ്യം.

2. കൂര്‍മ്മാവതാരത്തിലെ ആരാധനാ ഫലം ?
വിഘ്നനിവാരണം, ഗൃഹലാഭം.

3. വരാഹാവതാരത്തിലെ ആരാധനാ ഫലം ?
ഭൂമിലാഭം,വ്യവസായപുരോഗതി.

4. നരസിംഹാവതാരത്തിലെ ആരാധനാ ഫലം ?
ശത്രുനാശം, ആരോഗ്യലബ്ധി.

5. വാമനാവതാരത്തിലെ ആരാധനാ ഫലം ?
പാപനാശം, മോക്ഷലബ്ധി.

6. പരശുരാമാവതാരത്തിലെ ആരാധനാ ഫലം ?
കാര്യസാദ്ധ്യം, ശത്രുനാശം.

7. ശ്രീരാമാവതാരത്തിലെ ആരാധനാ ഫലം ?
ദുഃഖനിവൃത്തി, ദുരിതശാന്തി, മോക്ഷലബ്ധി.

8. ബലരാമാവതാരത്തിലെ ആരാധനാ ഫലം ?
കൃഷിയുടെ അഭിവൃദ്ധി, ദുരിതശാന്തി, മോക്ഷലബ്ധി.

9. ശ്രീകൃഷ്ണാവതാരത്തിലെ ആരാധനാ ഫലം ?
വിവാഹലബ്ധി, കാര്യസിദ്ധി, ഈശ്വരാധീനം.

10. കല്‍ക്കിയവതാരത്തിലെ ആരാധനാ ഫലം ?
വിജയം, മനസുഖം, മോക്ഷം.

Saturday 11 August 2012

ശയനവിധി

നല്ലതുപോലെ ഉറക്കം വന്നതിനുശേഷമേ കിടക്കാവു. "കിടന്നുറങ്ങരുത്" എന്ന ചൊല്ലിനര്‍ത്ഥം, ഉറക്കം വരുംമുന്‍പ് കിടന്നു ഏറെ സമയം കഴിഞ്ഞ് ഉറക്കമാകരുത് എന്നാണ്. ഉറക്കം വരുംമുന്‍പ് കിടന്നാല്‍ മനസ്സിലേക്ക് പലവിധ വിചാരങ്ങള്‍ കടന്നുവന്ന് മനസ്സിന്ടെ ശാന്തിയെ കെടുത്തും. അത് അസ്വസ്ഥതക്കും വിക്ഷോഭത്തിനുമിടയാക്കുകയും സുഖസുഷുപ്തിക്ക് ഭംഗമുണ്ടാക്കുകയും ആരോഗ്യഹാനിക്കു കാരണമാകയും ചെയ്യും. കിടക്കുന്നതിനു മുന്‍പ് കാല്‍ കഴുകണം. 

കിടക്കാനുപയോഗിക്കുന്ന പായ, കിടക്ക, വിരിപ്പ് മുതലായവ കൈകള്‍കൊണ്ട് നല്ലതുപോലെ തട്ടിക്കുടഞ്ഞുവേണം വിരിച്ചുകിടക്കാന്‍. സുഖസുഷുപ്തിക്കായി പ്രാര്‍ഥിക്കുകയും ഉണര്‍ന്നെഴുന്നേല്‍ക്കും വരെ തന്ടെ രക്ഷ ഈശ്വരങ്കല്‍ സമര്‍പ്പിക്കയും വേണം. തന്ടെ അന്നത്തെ എല്ലാ കര്‍മങ്ങളും അവയുടെ ഫലങ്ങളും ഒപ്പം സമര്‍പ്പിക്കണം. അറിഞ്ഞോ അറിയാതെയോ തെറ്റുകള്‍ ചെയ്തുപോയിട്ടുണ്ടെങ്കില്‍ ഈശ്വരനോടു മാപ്പുചോദിക്കുകയും വേണം. അന്യന് ഹിതമല്ലാത്തതൊന്നും ആവര്‍ത്തിക്കുകയില്ലെന്നും പ്രതിജ്ഞയെടുക്കുകയും നേര്‍വഴികാട്ടാന്‍ പ്രാര്‍ഥിക്കുകയും വേണം.

ഉറങ്ങാന്‍ കിടന്നു കഴിഞ്ഞാല്‍ ഈശ്വരചിന്തയല്ലാതെ മറ്റൊരുചിന്തയും മനസ്സിലുണ്ടാവരുത്.

പുരുഷന്മാര്‍ നീണ്ടുനിവര്‍ന്ന് മലര്‍ന്നുകിടന്നുറങ്ങണം. സ്ത്രീകള്‍ മലര്‍ന്നുകിടന്നുറങ്ങാതെ ഇടതുവശം ചരിഞ്ഞുകിടന്നുറങ്ങണം.

കിഴക്കോട്ടോ തെക്കോട്ടോ തലവച്ചു കിടക്കണം.കിഴക്കിന്ടെ അധിപതികള്‍ ദേവന്മാരാണ്. പടിഞ്ഞാറിന്ടെത് ഋഷിമാരും. കിഴക്കോട്ട് തലയും പടിഞ്ഞാട്ട് കാലുകളുമാക്കി കിടക്കുമ്പോള്‍ കിഴക്കിന്ടെ അധിപതികളായ ദേവന്മാരുടെ പ്രീതിലഭിക്കുകയും അതുമൂലം ഋഷിമാര്‍ സന്തുഷ്ടരാകുകയും ചെയ്യുന്നു. തെക്ക് ദിശ പിതൃക്കളുടെതാണ്. വടക്കുദിക്ക് ആര്‍ക്കും അധീനമല്ല. അത് മനുഷ്യരാശിയായാണ് കല്‍പ്പിച്ചിരിക്കുന്നത്. തെക്കോട്ട്‌ തലയും വടക്കോട്ട്‌ കാലുകളുമായി കിടന്നാല്‍ പിതൃക്കളുടെ പ്രീതി ലഭിക്കും. പടിഞ്ഞാറോട്ടും വടക്കോട്ടും തല വച്ചു കിടക്കരുത്. ശയനവിധിയിലെ ഈ നിഷ്ഠകള്‍ പാലിക്കുന്നവര്‍ക്ക് ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ ഉണ്ടാകുകയില്ലെന്നും മാത്രമല്ല, ഉണ്ടെങ്കില്‍ അതിന് ആശ്വാസം ലഭിക്കുകയും ചെയ്യുമെന്ന്‍ ആചാര്യന്മാര്‍ ഉപദേശിച്ചിട്ടുണ്ട്.

പറയിടുന്നത് എന്തിനാണ്?


പറയിടുന്നത് ജന്മനാളിലുള്ള ദോഷങ്ങള്‍ തീരുന്നതിനും വീടിന് ഐശ്വര്യമുണ്ടാകുന്നതിനും വേണ്ടിയാണ്.

കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഉത്സവത്തോടനുബന്ധിച്ച് പറയിടുന്ന പതിവുണ്ട്. ദേവന്റെി വിഗ്രഹം ആനയുടെ മുകളില്‍ എഴുന്നെള്ളിച്ച് ഓരോ ഗൃഹത്തിലും എത്തുന്നു. ക്ഷേത്രത്തിലെ പൂജാരിയാണ്‌ എഴുന്നള്ളിക്കുന്നത്. ചെണ്ടയും, മദ്ദളവും, വെടിയും ഉണ്ടായിരിക്കും.

വീട്ടിലെ ഗൃഹസ്ഥ മുറ്റമടിച്ച് വൃത്തിയാക്കി തറ ചാണകം കൊണ്ട് മെഴുകുന്നു. അതിനുശേഷം അതിനു മുകളില്‍ അരിമാവുകൊണ്ട് കാലം വരയ്ക്കുന്നു. അതിനുമുകളില്‍ തൂശനില നിരത്തി വിളക്ക് കത്തിച്ചതിനുശേഷം ഗണപതിയ്ക്ക് വയ്ക്കുന്നു. ദേവന്റെന വിഗ്രഹം മുറ്റത്തുവന്നാലുടന്‍ ഒരുപറ നെല്ല് വിളക്കിന് മുന്നില്‍ വയ്ക്കുന്നു. പൂജാരി പൂജിച്ചതിനുശേഷം നെല്ല് ദേവനായി സമര്പ്പികക്കുന്നു. പൂജാരിയ്ക്ക് ദക്ഷിണ കൊടുത്തുകഴിഞ്ഞാല്‍ പറയിടല്‍ തീര്ന്നു .

നാലമ്പല ദര്‍ശനം


കര്‍ക്കിടകത്തിലെ ക്ഷേത്രദര്‍ശനം മഹാപുണ്യമാണ്‌. അതിലും വിശേഷമാണ്‌ നാലമ്പലദര്‍ശനം. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍ എന്നിവരെ ഒരേ ദിവസം ദര്‍ശനം നടത്താന്‍ കഴിയുംവിധം സമീപപ്രദേശങ്ങളിലായി നിര്‍മിച്ചിരിക്കുന്ന ക്ഷേത്രങ്ങളെയാണ്‌ നാലമ്പലങ്ങള്‍ എന്നുപറയുന്നത്‌. തൃശ്ശൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ നാലമ്പലങ്ങളുണ്ട്‌. എങ്കിലും മധ്യകേരളത്തിലെ നാലമ്പലങ്ങള്‍ക്കാണ്‌ കൂടുതല്‍ പ്രസിദ്ധി കൈവന്നിട്ടുള്ളത്‌.

തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതക്ഷേത്രം, പായമ്മല്‍ ശത്രുഘ്നക്ഷേത്രം എന്നിവ തൃശ്ശൂര്‍ ജില്ലയിലാണ്‌. തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം എറണാകുളം ജില്ലയിലും. ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ്‌ ഈ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്‌. ദ്വാരക കടലില്‍ മുങ്ങിയതോടെ ഈ വിഗ്രഹങ്ങളും കാണാതായെന്നും വളരെക്കാലത്തിനുശേഷം കേരളക്കരയിലെ മറ്റുള്ളവര്‍ക്ക്‌ അവ ലഭിച്ചുവെന്നുമാണ്‌ ഐതിഹ്യം. മുക്കുവര്‍ ആ നാല്‌ വിഗ്രഹങ്ങളെ അയിരൂര്‍ മന്ത്രിയായിരുന്ന വാകയില്‍ കൈമള്‍ക്ക്‌ സമ്മാനിക്കുകയും അദ്ദേഹമാകട്ടെ അവയെ യഥാവിധി പ്രതിഷ്ഠിച്ച്‌ ആരാധിക്കുകയും ചെയ്തു.

തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം
തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ഗുരുവായൂര്‍ റൂട്ടില്‍ തൃപ്രയാര്‍ പുഴയുടെ തീരത്താണ്‌ ഈ ക്ഷേത്രം. ശംഖം, ചക്രം, ഗദ, അക്ഷമാല എന്നിവ ധരിച്ചിരിക്കുന്ന ചതുര്‍ബാഹുവായ ശ്രീരാമനാണ്‌ ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശാസ്താവ്‌, ഗണപതി, ദക്ഷിണാമൂര്‍ത്തി, ഹനുമാന്‍ എന്നിവരാണ്‌ ഉപദേവതമാര്‍. കൊടികയറി ഉത്സവം നടക്കാത്ത അപൂര്‍വക്ഷേത്രമാണ്‌. ആറാട്ട്‌ പുഴ പൂരത്തിന്റെ നായകത്വം വഹിക്കുന്നത്‌ തൃപ്രയാറപ്പനാണ്‌. ബാധാ ഉപദ്രവങ്ങളില്‍നിന്ന്‌ മുക്തി സിദ്ധിക്കുന്നതിന്‌ തൃപ്രയാറപ്പനെ ഉപാസിക്കുന്നത്‌ ഉത്തമാണെന്നാണ്‌ വിശ്വാസികള്‍ പറയുന്നത്‌.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം
തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇരിങ്ങാലക്കുടയിലാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. വനവാസത്തിനുപോയ ശ്രീരാമന്‍ മടങ്ങിവരുന്നതും കാത്ത്‌ തപസ്സനുഷ്ഠിക്കുന്ന ഭരതനാണ്‌ ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. അതുകൊണ്ട്‌ വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവക്ഷേത്രത്തില്‍ എന്നപോലെയുള്ള പ്രദക്ഷിണരീതിയാണ്‌ ഈ ക്ഷേത്രത്തില്‍ ചെയ്യുന്നത്‌. ഉപദേവതാ പ്രതിഷ്ഠ ഇല്ലായെന്നൊരു സവിശേഷതയും ഈ ക്ഷേത്രത്തിനുണ്ട്‌. വിഗ്രഹത്തില്‍ കണ്ട മാണിക്യകാന്തി പരീക്ഷിക്കുന്നതിനായി കായംകുളം രാജധാനിയില്‍നിന്നും കൊണ്ടുവന്ന മാണിക്യം വിഗ്രഹത്തിനടുത്തുവെച്ച്‌ നോക്കിയെന്നും ആ മാണിക്യം വിഗ്രഹത്തില്‍ ലയിച്ചുചേര്‍ന്നു എന്നുമാണ്‌ ഐതിഹ്യം. ഇതിനുശേഷമാണ്‌ കൂടല്‍മാണിക്യം എന്ന പേരുണ്ടായത്‌. ഈ ക്ഷേത്രത്തില്‍ പൂജയ്ക്ക്‌ കര്‍പ്പൂരം, ചന്ദനത്തിരി എന്നിവ ഉപയോഗിക്കാറില്ല. കൂടാതെ ദീപാരാധനയും പതിവില്ല. കൂടല്‍മാണിക്യം ഭരതസ്വാമി സന്താനദായകനും രോഗശാന്തിയെ പ്രദാനം ചെയ്യുന്നവനുമാണ്‌. ആണ്‍കുട്ടിയുണ്ടാകുന്നതിന്‌ കടുംപായസവും പെണ്‍കുട്ടിയുണ്ടാകുന്നതിന്‌ വെള്ള നിവേദ്യവും ക്ഷേത്രത്തില്‍ വഴിപാടായി നടത്തുന്നു. വയറുവേദനയ്ക്ക്‌ വഴുതനങ്ങ നിവേദ്യവും അര്‍ശസ്സിന്‌ നെയ്യാടിസേവയും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക്‌ മീനൂട്ടും ഈ ക്ഷേത്രത്തിലെ സവിശേഷ വഴിപാടുകളാണ്‌. ക്ഷേത്രത്തിലെ പുത്തരി നിവേദ്യത്തിന്റെ ഭാഗമായ മുക്കിടി നിവേദ്യം സേവിച്ചാല്‍ ഒരു വര്‍ഷം യാതൊരു രോഗവും ഉണ്ടാകില്ലെന്നാണ്‌ വിശ്വാസം.

തിരുമൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം
ആലുവ-മാള റൂട്ടില്‍ എറണാകുളം ജില്ലയില്‍ മൂഴിക്കുളത്താണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. നൂറ്റിയെട്ട്‌ തിരുപ്പതികളില്‍ ഒന്നായി വൈഷ്ണവാചാര്യന്മാരായ ആഴ്‌വാര്‍മാര്‍ ഈ ക്ഷേത്രത്തെ പാടി പുകഴ്ത്തിയിട്ടുണ്ട്‌. ശിവന്‍, ഗണപതി, ശ്രീരാമന്‍, സീത, ശാസ്താവ്‌, ഭഗവതി, ഗോശാലകൃഷ്ണന്‍ എന്നിവരാണ്‌ ഉപദേവതമാര്‍. അനന്താവതാരമായ ലക്ഷ്മണമൂര്‍ത്തിയാണ്‌ ഇവിടെ വസിക്കുന്നതെന്നാണ്‌ ഐതിഹ്യം. അതുകൊണ്ട്‌ ഈ ഗ്രാമത്തില്‍ സര്‍പ്പത്തിന്റെ ഉപദ്രവം ഉണ്ടാകില്ല എന്നും വിശ്വാസമുണ്ട്‌.

പായമ്മല്‍ ശത്രുഘ്നക്ഷേത്രം
കൊടുങ്ങല്ലൂര്‍-ഇരിങ്ങാലക്കുട റൂട്ടില്‍ വെള്ളാങ്ങല്ലൂര്‍ കവലയില്‍നിന്നും ആറ്‌ കി.മീ അകലെ പൂമംഗലം പഞ്ചായത്തിലാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. മഹാവിഷ്ണുവിന്റെ ആയുധമായ സുദര്‍ശന ചക്രത്തിന്റെ അവതാരമാണ്‌ ശത്രുഘ്നന്‍ എന്ന്‌ വിശ്വസിക്കപ്പെടുന്നു. ശത്രുദോഷ ശാന്തിയ്ക്കും ശ്രേയസ്സിനും സുദര്‍ശന പുഷ്പാഞ്ജലിയും സുദര്‍ശന ചക്ര സമര്‍പ്പണവുമാണ്‌ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍. ആഭിചാരദോഷം, ശത്രുദോഷം, ബാധാദോഷം എന്നിവയില്‍നിന്നും മുക്തി സിദ്ധിക്കുന്നതിനായി ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത്‌ ഉത്തമമാണെന്ന്‌ കരുതപ്പെടുന്നു.

ഈ നാലുക്ഷേത്രങ്ങളിലും ഒരേ ദിവസം തന്നെ ദര്‍ശനം നടത്തുന്നത്‌ പാപപരിഹാരമാണെന്ന്‌ കരുതുന്നു. തൃപ്രയാറപ്പന്റെ നിര്‍മാല്യം തൊഴുത്‌ മറ്റ്‌ മൂന്ന്‌ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി അത്താഴപ്പൂജയ്ക്ക്‌ തൃപ്രയാറില്‍ത്തന്നെ മടങ്ങിവരുന്നത്‌ വളരെ പുണ്യപ്രദമാണെന്ന്‌ കരുതുന്നു. ഇതുകൂടാതെ കോട്ടയം ജില്ലയിലെ നാലമ്പലങ്ങള്‍ രാമപുരം ശ്രീരാമക്ഷേത്രം, അമനകര ഭരത ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, മേതിരി ശത്രുഘ്ന ക്ഷേത്രം എന്നിവയാണ്‌.

രാമപുരം ശ്രീരാമക്ഷേത്രം, വറ്റല്ലൂര്‍ ചൊവാണയില്‍ ഭരതക്ഷേത്രം, പുഴക്കാട്ടിരി പനങ്ങാങ്ങര ലക്ഷ്മണക്ഷേത്രം, നാറാണത്ത്‌ തെക്കേടത്ത്‌ മനയില്‍ ശത്രുഘ്ന ക്ഷേത്രം ഇവയാണ്‌ മലപ്പുറം ജില്ലയിലെ നാലമ്പലങ്ങള്‍.




തുലാഭാരം


കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളിൽ നടത്തി വരാറുള്ള ഒരു ചടങ്ങ് അല്ലെങ്കിൽ വഴിപാട് ആണു തുലാഭാരം. ഒരാളുടെ തൂക്കത്തിനു തുല്യമായി, ഏതെങ്കിലും ദ്രവ്യം, ക്ഷേത്രത്തിനു സമർപ്പിക്കുന്നതിനെയാണ് തുലാഭാരമെന്നു പറയുന്നത്. സാധരണയായി, പഞ്ചസാര, പഴം, ശർക്കര, അരി, നെല്ല്, കയർ എന്നീ ദ്രവ്യങ്ങളാണു സമർപ്പിക്കുക. എന്നിരുന്നാലും, ഭക്തരുടെ മനോധർമ്മത്തിനനുസരിച്ച് മറ്റ് ദ്രവ്യങ്ങളും സമർപ്പിക്കാവുന്നതാണ്. വളരെ അപൂർവ്വമായി, വെള്ളി, സ്വർണ്ണം തുടങ്ങിയവ കൊണ്ടുള്ള തുലാഭാരങ്ങളും നടത്താറുണ്ട്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പഞ്ചസാര, ശര്‍ക്കര, കടലീപഴം, വെണ്ണ തുടങ്ങിയവ കൊണ്ടും തുലാഭാരം നടത്താറുണ്ട്‌. പ്രമേഹരോഗത്തിന് പഞ്ചസാരകൊണ്ടും, രോഗവിമുക്തി കദളിപ്പഴം കൊണ്ടും. ആസ്ത്മാരോഗത്തിന് കയറുകൊണ്ടും നീരുമാറുവാന്‍ വെള്ളം കൊണ്ടും, ചര്‍മ്മരോഗത്തിന് ചേനകൊണ്ടും, ഉദരരോഗത്തിന് ശര്‍ക്കരകൊണ്ടും, മൂത്രരോഗത്തിന് ഇളനീര്‍ കൊണ്ടും വാതരോഗത്തിന് പൂവന്‍പഴം കൊണ്ടും ഹൃദ്രോഹത്തിന് നാണയം കൊണ്ടും വസൂരി രോഗത്തിന് കുരുമുളക് കൊണ്ടും വിശപ്പിന്‌ ഉപ്പ് കൊണ്ടും തുലാഭാരം നടത്തിയാല്‍ രോഗശമനം ഉണ്ടാകാറുണ്ട്.

ത്രാസിന്റെ ഒരു തട്ടിൽ തുലഭാരം നടത്തുന്ന ആളും മറുതട്ടിൽ
ദ്രവ്യവും വെച്ച്, ത്രാസിന്റെ തട്ടുകൾ ഒരേ നിരപ്പിൽ ആകുന്നതാണു ഒരു രീതി. മറുതട്ടിൽ ഭാരത്തിന്റെ കട്ടികൾ വെച്ച്, ആളുടെ തൂക്കം നോക്കി അതിനു തുല്യമായ ദ്രവ്യതിന്റെ വില ഈടാക്കുന്ന രീതിയും നിലവിലുണ്ട്. രണ്ടാമത്തെ രീതി, "മുതൽകൂട്ട്" എന്നറിയപ്പെടുന്നു.

Thursday 9 August 2012

കുങ്കുമം തൊടീല്‍


ദേവീതത്ത്വത്തിന്റെ പ്രതീകമാണ്‌ കുങ്കുമം. കുങ്കുമപ്പൂവ്‌ ഉണക്കിപ്പൊടിച്ചാണ്‌ കുങ്കുമം തയ്യാറാക്കുക. കുങ്കുമം കൊണ്ട്‌ പൊട്ടാണ്‌ ധരിക്കേണ്ടത്‌. ചന്ദ്രന്‍, ചൊവ്വ, ശുക്രന്‍, കേതു എന്നീ ഗ്രഹങ്ങളുടെ ദശാകാലങ്ങളില്‍ കുങ്കുമംകൊണ്ട്‌ പതിവായി തിലകം ധരിക്കാം. അതാത്‌ ഗ്രഹങ്ങളുടെ അധിദേവതകളുടെ മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട്‌ തിലകധാരണമാവാം. ആ ദേവതകളുടെ ക്ഷേത്രങ്ങളില്‍ കുങ്കുമാര്‍ച്ചന, കുങ്കുമാഭിഷേകം തുടങ്ങിയവ നടത്തി ആ കുങ്കുമംകൊണ്ടും
നിത്യേന തിലകമണിയാം.

ഗണപതിഹോമത്തിന്റെ കരിപ്രസാദം കേതുദശാകാലത്ത്‌ നിത്യേന ധരിക്കാം. അതുപോലെ രാഹുദശാകാലത്ത നാഗക്ഷേത്രങ്ങളില്‍ നിന്നും ലഭിക്കുന്ന മഞ്ഞള്‍പ്രസാദവും പതിവായി ധരിക്കുന്നത്‌ ദോഷശാന്തിപ്രദമാണ്‌. ദാരുവിഗ്രഹപ്രതിഷ്ഠയുള്ള ഭദ്രകാളീക്ഷേത്രങ്ങളില്‍ നടക്കുന്ന ഒരു വഴിപാടാണ്‌ ചാന്താട്ടം, ചാന്ത്‌ കുജദശാകാലത്തും ചന്ദ്രദശാകാലത്തും ധരിക്കാം. കുറിതൊടുന്നതിനു ഉപയോഗിക്കുന്ന മറ്റൊരു വസ്തുവാണ്‌ കളഭക്കൂട്ട്‌. അകില്‍, ചന്ദനം, ഗുല്‍ഗുലു, കുങ്കുമം, കൊട്ടം,ഇരുവേലി, രാമച്ചം, മാഞ്ചി എന്നീ എട്ടു സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്താണ്‌ കളഭക്കൂട്ട്‌ തയ്യാറാക്കുന്നത്‌. മഞ്ഞള്‍ നേര്‍മ്മയായി പൊടിച്ച്‌ അതില്‍ നാരങ്ങാനീര്‌ കലര്‍ത്തി ഉണക്കിയെടുക്കുന്ന സിന്ദൂരം. കസ്തൂരി മൃഗത്തില്‍ നിന്നു ലഭിക്കുന്ന കസ്തൂരി, പശുവിന്റെ പിത്തനീരില്‍ നിന്നും എടുക്കുന്ന ഗോരോചനം, പച്ചരിയും ചൗവരിയും കൂടി കരിച്ചെടുത്ത്‌ ചെമ്പരത്തിപ്പൂനീരില്‍ ചേര്‍ത്ത്‌ തിളപ്പിച്ചുകുറുക്കി തയ്യാറാക്കുന്ന ചാന്ത്‌, കസ്തൂരി, കര്‍പ്പൂരം, അകില്‍, ചന്ദനം ഇവ അരച്ചു തയ്യാറാക്കുന്ന കുറികൂട്ട്‌ എന്നിവയൊക്കെയും സ്ത്രീകള്‍ കുറി തൊടാനായി ഉപയോഗിക്കുന്നുണ്ട്‌. ഇവയ്ക്ക്‌ അനുഷ്ഠാനപരമായ പ്രാധാ
ന്യത്തെക്കാളുപരി സൗന്ദര്യസംവര്‍ദ്ധക വസ്തുക്കള്‍ എന്ന നിലയിലാണ്‌ പ്രാധാന്യമുള്ളത്‌.

വശീകരണം തുടങ്ങിയ കാര്യസാദ്ധ്യങ്ങള്‍ക്ക്‌ തിലകം ധരിക്കുന്ന രീതി മന്ത്രപ്രയോഗങ്ങളില്‍ ധാരാളമുണ്ട്‌. അവ നിപുണനായ ഒരു മാന്ത്രികന്റെ സഹായത്തോടെ മാത്രം ചെയ്യേണ്ടതാണ്‌. രക്തചന്ദനം, കച്ചൂരികിഴങ്ങ്‌, മാഞ്ചി, കുങ്കുമം, ഗോരോചനം, ചന്ദനം, അകില്‌, കര്‍പ്പൂരം എന്നീ അഷ്ടഗന്ധങ്ങള്‍ അരച്ച്‌ മാതംഗീ മന്ത്രത്താല്‍ ശക്തിവരുത്തി അണിഞ്ഞാല്‍ അവന്‍ ഏവര്‍ക്കും പ്രിയങ്കരനാകും. ഇതൊരു ഉദാഹരണം മാത്രം. ഇത്തരത്തില്‍ നിരവധി കര്‍മ്മങ്ങള്‍ മന്ത്രവാദ ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും.

വിദ്യാഗുണത്തിന്‌


കുട്ടികള്‍ ജനിച്ച ഉടന്‍ വയമ്പും സ്വര്‍ണ്ണവും ഉരച്ച്‌ തേനില്‍ ചാലിച്ച്‌ നാവില്‍ തേച്ചു കൊടുക്കാറുണ്ട്‌. അവരുടെ നാവിലെ കഫാംശം മാറി അക്ഷരസ്ഫുടതയും വാഗ്വിശുദ്ധിയും ലഭിക്കാനാണ്‌ ഇതു ചെയ്യുന്നത്‌. ശുഭമുഹൂര്‍ത്തത്തില്‍, പ്രത്യേകിച്ച്‌ സാരസ്വതയോഗമുള്ളപ്പോള്‍ ഇതു ചെയ്യുന്നത്‌ കൂടുതല്‍ ഫലപ്രദമാണ്‌.

കുട്ടിയുടെ ജാതകത്തിലെ അഞ്ചാം ഭാവം, രണ്ടാം ഭാവം, ഒന്‍പതാം ഭാവം തുടങ്ങിയവ പരിശോധിച്ച്‌ വിദ്യാനൈപുണി, ബുദ്ധി തുടങ്ങിയവയെ വിലയിരുത്താം. അഞ്ചാം ഭാവാധിപനു വിധിച്ചിട്ടുള്ള ലഘുമന്ത്രങ്ങളോ നാമങ്ങളോ പതിവായി കുട്ടി ജപിക്കുന്നത്‌ ഒരു ശീലമാക്കുക. ചെറുപ്പത്തില്‍ത്തന്നെ ജപം ശീലിക്കുന്നത്‌ അതീവഫലപ്രദമാണ്‌. ഇതുമൂലം ഏകാഗ്രത, ബുദ്ധിക്കു തെളിച്ചം, മനോശുദ്ധി തുടങ്ങിയവ കൈവരുന്നു. സന്ധ്യക്ക്‌ നാമം ജപിക്കുന്നത്‌ നിര്‍ബന്ധമാക്കണം. ലഘുമന്ത്രങ്ങള്‍ ജപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ത്തന്നെ ഹരേരാമ…. എന്നു തുടങ്ങുന്ന നാമം പതിവായി ജപിക്കാവുന്നതാണ്‌. അതിന്റെ ശുഭഫലം അനുഭവിച്ചുതന്നെ അറിയുക.
അഞ്ചില്‍ ശനി അശുഭഫലദാതാവായി നിന്നാല്‍ മനോജഢത, ആലസ്യം തുടങ്ങിയവ അനുഭവപ്പെടാം. ഇതുപോലെ വിദ്യാതടസ്സം, ബുദ്ധിക്കു മൗഢ്യം തുടങ്ങിയവ ഉണ്ടാക്കുന്ന ഗ്രഹസ്ഥിതികള്‍ പലതുണ്ട്‌. ആ ഗ്രഹത്തെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങള്‍ കുട്ടിയുടെ ജന്മനക്ഷത്രത്തില്‍ ചെയ്യുന്നതു നന്നായിരിക്കും. പ്രസ്തുത പുജയോ ഹോമമോ കഴിച്ചശേഷം വിധിപ്രകാരം മന്ത്രശുദ്ധി വരുത്തിയ സാരസ്വതഘൃതം, ബ്രഹ്മീഘൃതം തുടങ്ങിയവയിലേതെങ്കിലും കുട്ടികള്‍ക്ക്‌ കൊടുക്കാവുന്നതാണ്‌. ദോഷപ്രദനായ ഗ്രഹത്തെ വ്യാഴം വീക്ഷിക്കുകയോ വ്യാഴയോഗം വരികയോ ചെയ്യുന്ന കാലത്ത്‌ (ഗോചരാല്‍) ഈ ഘൃതസേവ, പുജ തുടങ്ങിയവ നടത്തുന്നത്‌ കൂടുതല്‍ ഫലപ്രദമായിരിക്കും. വിദ്യാരാജ ഗോപാലയന്ത്രം, താരായന്ത്രം തുടങ്ങിയവ വിധിപ്രകാരം എഴുതി കുട്ടിയുടെ കഴുത്തിലണിയിക്കുന്നതും ഫലപ്രദമാണ്‌. വര്‍ഷത്തിലൊരിക്കല്‍ ജന്മനക്ഷത്രത്തിലോ മറ്റേതെങ്കിലും വിശിഷ്ടദിനത്തിലോ മൂകാംബികയിലോ അതുപോലെ മറ്റേതെങ്കിലും സരസ്വതീക്ഷേത്രത്തിലോ കുട്ടിയുമായി ദര്‍ശനം നടത്തി ത്രിമധുരം കഴിച്ച്‌ സേവിക്കുന്നത്‌ നന്നായിരിക്കും. ആണ്ടുപിറന്നാള്‍ തോറും സരസ്വതീപുജയും നടത്താവുന്നതാണ്‌.
കുട്ടികളുടെ ബുദ്ധി, സ്വഭാവം തുടങ്ങിയവയെ ഭക്ഷണരീതി വലിയ അളവില്‍ സ്വാധീനിക്കുന്നുണ്ട്‌. ജാതകത്തില്‍ അഞ്ചില്‍ ശനി, ചൊവ്വ, രാഹു, ദുര്‍ബലനോ രാഹു, കേതു യോഗമുള്ളതോ ആയ ചന്ദ്രന്‍ എന്നീ ഗ്രഹങ്ങളിലേതെങ്കിലുമോ ഒന്നിലധികമോ നിന്നാല്‍ കുട്ടിയുടെ മാനസികമായ വളര്‍ച്ചയ്ക്കും സ്വഭാവരൂപീകരണത്തിനും ശ്രാദ്ധാപൂര്‍വ്വമായ പരിരക്ഷ ശീലിപ്പിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. പ്രത്യേകിച്ച്‌ ചൊവ്വയെപ്പോലെ ഒരു ഗ്രഹം അനിഷ്ടനായി അഞ്ചില്‍ നിന്നാല്‍ കുട്ടി തീവ്രമായ മനോഘടനയോടുകൂടിയവനാകും. ഈ ഘട്ടത്തില്‍ മാംസാഹാരം എരിവും പുളിയും കൂടുതലുള്ള ആഹാരം തുടങ്ങിയവ ശീലിക്കുന്നത്‌ ആ തീവ്രത വര്‍ദ്ധിപ്പിക്കുവാനേ ഉതകൂ. സൂര്യന്‍, കേതു എന്നീ ഗ്രഹങ്ങള്‍ അനിഷ്ടരായി അഞ്ചില്‍ നിന്നാലും മുന്‍പു സൂചിപ്പിച്ച ഭക്ഷണരീതി ഒഴിവാക്കുന്നതു നന്നായിരിക്കും. ശമനി, രാഹു എന്നി ഗ്രഹങ്ങള്‍ അനിഷ്ടരായി അഞ്ചില്‍ നിന്നാല്‍ മനോജഢത, മാന്ദ്യം തുടങ്ങിയവ അനുഭവത്തില്‍ വരാം. ഈ കുട്ടികള്‍ക്ക്‌ പഴകിയതും തണുത്തതുമായ ഭക്ഷണങ്ങള്‍ കൊടുക്കുന്നത്‌ പ്രസ്തുത ദോഷങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാകും. ദുര്‍ബലനായ ചന്ദ്രന്‍ അഞ്ചില്‍ നിന്നാല്‍ ഭയം, മനോദൗര്‍ബല്യം, ലജ്ജാശീലം തുടങ്ങിയവ അനുഭവത്തിവരും. ചന്ദ്രന്‍ ജാതകത്തില്‍ ദുര്‍ബലനായും രാഹു, കേതു യോഗത്തോടുകൂടിയും ഏതുഭാവത്തില്‍ നിന്നാലും മനോദൗര്‍ബല്യം, മനോരോഗങ്ങള്‍ എന്നിവയ്ക്കു സാധ്യതയുണ്ട്‌. അഞ്ചില്‍ നിന്നാം പ്രത്യേകിച്ചു ഈ ഘട്ടത്തില്‍ കൂട്ടിയെ ചെറുപ്പത്തില്‍ത്തന്നെ യോഗ പരിശീലിപ്പിക്കുന്നത്‌ തികച്ചും ഫലപ്രദമാണ്‌. ജാതകപരിശോധനയ്ക്കു ശേഷം യോജിച്ചതായാല്‍ ഈ കുട്ടി മുത്ത്‌ ധരിക്കുന്നതും നന്നായിരിക്കും. പൊതുവെ പറഞ്ഞാല്‍ അഞ്ചില്‍ അശുഭഗ്രഹയോഗമുള്ള കുട്ടികളെ സാത്ത്വികഭക്ഷണം ശീലിപ്പിക്കുന്നതുതന്നെയാണ്‌ അവരുടെ മാനസികവും ബുദ്ധിപരവുമായ ആരോഗ്യത്തിന്‌ ഉത്തമം. ഈശ്വരഭജനം, ക്ഷേത്രദര്‍ശനം, ജപം തുടങ്ങിയവയില്‍ ഇവര്‍ക്ക്‌ ആഭിമുഖ്യം വളര്‍ത്തുന്നതും നന്നായിരിക്കും